Skip to main content

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-2 രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍)-9871690151

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-2

രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍)-9871690151


നക്ഷത്രങ്ങളെ കുറിച്ചും ഗ്രിഹങ്ങളെ കുറിച്ചും കഴിഞ്ഞ ലക്കത്തില്‍   പറഞ്ഞു കഴിഞ്ഞു.

ഇനി അടുത്തതായി പറയാന്‍ പോകുന്നത് രാശി കളെ കുറിച്ച് ആണ. കഴിഞ്ഞ ലക്കത്തില്‍  പറഞ്ഞത്  പോലെ ഈ ആകാശത്തെ ഒരു വൃത്താകൃതിയില്‍ നമുക്ക് സങ്കല്പിക്കേണ്ടി വരും. ആ വൃത്തത്തെ 12 സമ ഭാഗങ്ങളായി വിഭജിച്ചാല്‍ ഒരു ഭാഗത്തിന്റെ അളവ്   30  ഡിഗ്രി എന്ന് കിട്ടും. ഒരു വൃത്തം എന്ന് പറഞ്ഞാല്‍ മൊത്തം 360  ഡിഗ്രി. അതായതു  മുപ്പതു ഡിഗ്രികളോട് കൂടിയ  പന്ത്രണ്ട് രാശികള്‍ ചേര്‍ന്നതാണ് സൌരയൂഥം എന്നര്‍ത്ഥം . ഇതില്‍ കൂടുതല്‍ ശാസ്ത്രീയ മായി ചിന്തിക്കാന്‍ പോയാല്‍ നമ്മള്‍ക്ക് മനസ്സിലാക്കാന്‍ വിഷമം തോന്നും..ഞാന്‍ ആദ്യമേ പറഞ്ഞതു പോലെ ന മ്മള്‍ സ്കൂളില്‍ പഠിച്ച സയന്‍സ് തത്ക്കാലത്തേക്ക് ഓര്‍മ്മിചെടുക്കണ്ട അത് കൂടുതല്‍ വിഷമ മുണ്ടാക്കും. 

ഈ സാങ്കല്പിക മായ 12 രാശികള്‍ക്ക് പേര്‍ കൊടുത്തിട്ടുണ്ട്.

മേടം മുതല്‍ മീനം വരെയുള്ള 12 രാശികള്‍ ആണവ. ഇവിടെ വായനക്കാര്‍ക്ക് ന്യായമായും ഒരു ചോദ്യം മനസ്സില്‍ ഉയരാന്‍ വഴിയുണ്ട്. ഞങ്ങള്‍ കേട്ടിട്ടുള്ളത് മേടം മുതല്‍ മീനം വരെ 12 മലയാള മാസ പേരുകളാണ്. പിന്നെ അതെങ്ങനെ രാശി യായി വരും . ഈ വിശദീകരണം മലയാളീകള്‍ക്ക്  വേണ്ടി മാത്രം ആവശ്യമായി വരുന്ന ഒന്നാണ്. കാരണം കേരളത്തില്‍ മാത്രമാണ് രാശി യുടെ പേരുകളുള്ള മാസങ്ങള്‍ ഉള്ളത് . അതായതു ഈ  സൌര മാസങ്ങള്‍ ഇന്ത്യയില്‍ വേറൊരു സംസ്ഥാനത്തും ഈ പെരുകളില്ല തമിഴ് നാട്ടിലും സൌര മാസങ്ങള്‍ ആണെങ്കിലും മാസങ്ങളുടെ പേരുകള്‍ സൌര മാസത്തിന്റെ പേരില്‍ അല്ല 

1189 വര്ഷം മുന്‍പാണ്  നമ്മുടെ കേരളത്തിന്നു വേണ്ടി കൊല്ല വര്ഷം ഉണ്ടാക്കിയത്‌. അത്  ചേര രാജാ ക്കന്മാരുടെ  കാലത്ത് ആണ് ഇത് നടന്നത് കൃത്യമായി പറഞ്ഞാല്‍ എ.ഡി.825ല്‍ ആണ് കൊല്ല വര്ഷം തുടങ്ങിയത്. കേരളത്തിന്റെത്  മാത്രമായ കാലഗണനാ രീതിയാണ് കൊല്ല വര്ഷം. അത് കൊണ്ട് തന്നെ കൊല്ല വര്ഷത്തെ മലയാള വര്ഷം എന്നും  പേരിലും അറിയപ്പെടുന്നു.

ഇനി അല്പം ചരിത്ര ത്തിലേക്ക് കടക്കേണ്ടി  വരും  
ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങള്‍ സൌര വര്‍ഷത്തെയും ചാന്ദ്ര മാസത്തെയും അടിസ്ഥാനമാക്കി  കാലനിര്‍ണയം ചെയ്തപ്പോള്‍ സൌര വര്‍ഷത്തെയും സൌര മാസത്തെയും ഉപയോഗിച്ച് വേണാട്ടിലെ   രാജാവായിരുന്ന ഉദയ മാര്‍ത്താണ്ട വര്‍മ യാണ് കൊല്ല വര്ഷം തുടങ്ങിയതെന്ന് വിശ്വസിക്കുന്നു. ഭാരതത്തില്‍ അങ്ങോളം ഇങ്ങോളം നിലനിന്നിരുന്ന കാലഗണനാ സമ്പ്രദായ മായിരുന്നു  സപ്തര്‍ഷി വര്ഷം. കേരളത്തിലെ കൊല്ലം എന്ന സ്ഥലം  ഒരു പ്രധാന വാണിജ്യ കേന്ദ്രമായപ്പോള്‍ ഇവിടെയെത്തിയ കച്ചവടക്കാര്‍ അവര്‍ക്ക് പരിചിതമായിരുന്ന സപ്തര്‍ഷി വര്‍ഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണനാ രീതികളും ഉപയോഗിക്കുവാന്‍ തുടങ്ങി. അത്ഏറെ ബുദ്ധി മുട്ടുണ്ടാക്കുന്ന കാര്യമായിരുന്നു.   കാരണം സപ്തര്‍ഷി വര്ഷം അത്രയൊന്നും ക്രിത്യമാല്ല്യിരുന്നു. കൂടാതെ തദേശിയ കലഗണനാരീതികളുടെ മാസ വിഭജന രീതികളും കൃത്യമല്ലായിരുന്നു. അതുകൊണ്ട് അവര്‍ ഇവ രണ്ടും ചേര്‍ത്തു പുതിയൊരു കാലഗണനാ രീതി ഉണ്ടാക്കാന്‍ തീരുമാനിച്ചു. ഓരോ നൂറു   വര്ഷം കൂടുമ്പോഴും വീണ്ടും ഒന്ന് മുതല്‍ ആരംഭിക്കുന്ന രീതിയായിരിന്നു സപ്തര്‍ഷി വര്‍ഷത്തിനുണ്ടയിരുന്നത് ബി.സി.76  മുതല്‍ തുടങ്ങിയ സപ്തര്‍ഷി വര്ഷം അതിന്റെ നൂറു വീതമുള്ള പത്താമത്തെ ചക്രം ആരംഭിച്ചത് എ.ഡി.825ല്‍   ആണ് . ആ സമയം നോക്കി വ്യാപാരികള്‍ പുതിയ സമ്പ്രദായം തുടങ്ങുകയും ചെയ്തു. അത് കൊണ്ട് തന്നെ നമ്മുടെ ഇംഗ്ലീഷ് കലണ്ടെരില്‍ നിന്ന് 825  വര്ഷം കുറച്ചാല്‍ കൊല്ല വര്ഷം കിട്ടും.
കൊല്ലവുംവര്‍ഷവും ഒരേ അര്‍ത്ഥമുള്ള വാക്കുകളാണ് എന്ന് തോന്നാമെങ്കിലും കൊല്ലം എന്ന സ്ഥല നാമവുമായി ബന്ടപെട്ടാണ് കൊല്ല വര്ഷം ഉണ്ടായിരിന്നത്. കൊല്ല നഗരം സ്ഥാപിച്ചതിന്റെ ഓര്‍മ്മക്കാണ്‌ കൊല്ല വര്ഷം ആരംഭി ച്ചതെന്നു ചില പണ്ഡിതര്‍ പറയുന്നു. എന്നാല്‍ രാജ്യ തല സ്ഥാനം കൊല്ലത്തേക്ക്‌ മാറ്റി പ്പോളാണ് കൊല്ല വര്ഷം തുടങ്ങിയതെന്നാണ്  മറ്റു ചിലര്‍അഭിപ്രായ പ്പെടുന്നത്     

കൊല്ല വര്‍ഷത്തെ കുറിച് പ്രതിപാദിക്കാന്‍ വേണ്ടി പഴയ  കേരള ചരിത്ര ത്തിലേക്ക് കടക്കേണ്ടി വന്നു.അല്ലെങ്കില്‍ രണ്ടു വരികളില്‍ ഒതുക്കാമായിരുന്ന കാര്യം ഇത്ര വിശദമായി പറയാന്‍ പ്രത്യേക കാരണം ഉണ്ട്.  നമ്മുടെ മലയാളികളില്‍ ത്തന്നെ വിദ്യ സമ്പന്നരായ വളരെയധികം പേര്‍ക്കും ഇക്കാര്യങ്ങളെ കുറിച് ശരിക്കും  അറിയില്ല എന്നെനിക്കറിയാം. അത് കൊണ്ടാണ് ജ്യോതിഷത്തില്‍ താത്പര്യ  ഇല്ലത്തവ്ര്‍ക്ക് കൂടി വേണ്ടിയാണ്  കേരളത്തെ സംബന്ധിച്ച ഒരു കാര്യം ഇത്രയും വ്യക്തമായും വിശദമായി പ്രതിപാദിച്ചത്.

അപ്പോള്‍ നമ്മുടെ നാട്ടിലെ മലയാള മാസങ്ങള്‍ ഉണ്ടാക്കി യിരിക്കുന്നത്  സൂര്യന്‍ ഓരോ രാശി യിലേക്കും കടക്കുന്നതിനനുസരിച്ചു ആണ് എന്ന് മനസ്സിലായല്ലോമേട മാസം ഒന്നാം തിയതി സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കുന്നു. സൂര്യന്റെ ഒരു ദിവസത്തെ സഞ്ചാരം ഏകദേശം ഒരു ഡിഗ്രി ആണ്. അങ്ങനെ വരുമ്പോള്‍ 30 ഡിഗ്രി ഒരു മാസം സഞ്ചരിച്ചു ഇടവം രാശി യില്‍ കടക്കുന്നു ഇടവ മാസം ത്ടങ്ങി 30 ദിവസം സഞ്ചരിച്ചു മിഥ്‌ന മാസത്തില്‍ കടക്കുന്നു. ഇപ്രകാരം 360 ഡിഗ്രി 365 കാല്‍ ദിവസം കൊണ്ട്- അതായതു ഒരു കൊല്ലം കൊണ്ട് എല്ലാ രാശി കളിളുടെയും സഞ്ചരിച്ചു വീണ്ടു മേടം രാശിയില്‍ എത്തുന്നു.360  ഡിഗ്രി യും 365  ദിവസങ്ങളും ഉള്ളത് കൊണ്ടാണ് പല മാസങ്ങളും 28 മുതല്‍  32 ദിവസങ്ങള്‍ വരെയുള്ള മാസങ്ങള്‍ മലയാളത്തില്‍ ഉണ്ടാകാന്‍ കാരണം. ഇക്കാര്യത്തില്‍ ഇതില്‍ കൂടുതല്‍  ശാസ്ത്രം പഠി ക്കാന്‍ പോകേണ്ട .കണക്കുകള്‍ കൂടിയാല്‍ പഠനം വിരസമായി തോന്നി തുടങ്ങും.

ഇത് വരേയ്ക്കും ഗൃഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ ഇവ എന്താണെന്ന് പറഞ്ഞു കഴിഞ്ഞു. ഇവയില്‍ നക്ഷത്രങ്ങളും രാശികളും ചലനമില്ലത്തവയാണ്. ഗ്രിഹങ്ങള്‍ക്ക് മാത്രമാണ് ചലനമുള്ളത്. അവ ഒരു രാശി(സങ്കല്പിത ചക്രം) യില്‍ നിന്ന് അടുത്ത രാശിയില്‍ പോകാന്‍ ഏകദേശം എത്ര കണ്ടു സമയം എടുക്കുമെന്നും  കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചു കഴിഞ്ഞു.


  .         
മേല്‍ കൊടുതിരിക്കുനത് ഒരു  രാശി ചക്രമാണ് . ഇതില്‍ പന്ത്രണ്ടു കള്ളികള്‍ ഉണ്ട്. ഇനി ഞാന്‍ പറയാന്‍ പോകുന്നത്‌ ആ കള്ളികള്‍  പ്രധിനിധാനം ചെയ്യുന്ന  രാശികള്‍ ആണ്. അവ  എല്ലാ കാലത്തും എല്ലാ ജാതകങ്ങളിലും  ഒരു പോലെയിരിക്കും. അതിനു ഒരു കാലത്തും മാറ്റമില്ല  . നിങ്ങളുടെ കയ്യില്‍ ഒരു ജാതകം കിട്ടിയാല്‍ നിങ്ങള്‍ക്ക് ആദ്യമായി നോക്കേണ്ടത്   ഏതൊക്കെ രാശികളില്‍ ഏതൊക്കെ ഗൃഹങ്ങള്‍  ഇരിക്കുന്നുണ്ട് എന്നുള്ളതാണ് .

ഇതില്‍  മുതല്‍ 12 വരെ കള്ളികള്‍ ഉണ്ട് 1-മേടം,2-ഇടവം തുടങ്ങി 12- മീനം രാശിയാന്നു.

ജ്യോതിഷം പഠിക്കുന്ന എല്ലാവരും ഇത്  ആദ്യമേ ഹൃദി സ്തമാക്കേണ്ടി വരും.

ഇനി ഗ്രിഹങ്ങളുടെ ചുരുക്ക പേരുകള്‍ പറയാം-

കേതു അല്ലെങ്കില്‍ ശിഖി-ശി എന്ന അക്ഷരം കൊണ്ടും , ശുക്രന്‍ അല്ലെങ്കില്‍ ഭ്രിഗു-ശു അല്ലെങ്കില്‍ ഭ്രു എന്ന അക്ഷരം കൊണ്ടും  ആണ് സൂചിപ്പിക്കാറുള്ളത്‌  സുര്യന്‍-ആദിത്യന്‍- അല്ലെങ്കില്‍ രവി-ര എന്നാ അക്ഷരം കൊണ്ടും , ചന്ദ്രന്‍-ച എന്നാ അക്ഷരം കൊണ്ടും, കുജന്‍ അല്ലെങ്കില്‍ ചൊവ്വ-കു- എന്ന അക്ഷരം കൊണ്ടും ആണ് സൂചിപ്പിക്കാരുള്ളത് . രാഹു അല്ലെങ്കില്‍ സര്‍പ്പന്‍-സ എന്ന അക്ഷരം കൊണ്ടും, ഗുരു അല്ലെങ്കില്‍ ബ്രിഹസ്പതി അഥവാ-വ്യാഴം-ഗു എന്ന അക്ഷരം കൊണ്ടും, ശനി അഥവാ മന്ദന്‍-മ അല്ലെങ്കില്‍ ശ എന്ന അക്ഷരം കൊണ്ടും ബുധന്‍-ബു എന്ന അക്ഷരം കൊണ്ടും ആണ് രാശി ചക്രത്തില്‍ എഴുതാരുള്ളത്‌ .

അങ്ങിനെ ഒന്‍പതു ഗ്രിഹങ്ങള്‍ക്കും  ചുരുക്കപേര് പറഞ്ഞു കഴിഞ്ഞു

ഇത് കൂടാതെ കാണാറുള്ള ഒരക്ഷരം ആണ് “മാ”. മാന്ദ്(maandi) അഥവാ ഗുളികന്‍  എന്ന ഉപഗ്രിഹത്തെ  സൂചി പ്പിക്കാനാണ് ഈ അക്ഷരം ഉപയോഗിക്കുന്നത്  ഇത് കൂടാതെ ഗ്രിഹ നിലയില്‍ ഒരക്ഷരം കൂടി എഴുതിയിരിക്കും. “ല” എന്നാ അക്ഷരമാണത്.  “ല” എന്ന് പറഞ്ഞാല്‍ ലഗ്നം. എന്നാണ് അര്‍ഥം. ഏറ്റവും പ്രധാനപ്പെട്ട അക്ഷരം ആണ് ഇത്. അങ്ങനെ നോക്കുമ്പോള്‍  ഒരു രാശി ചക്രത്തില്‍  11 അക്ഷരങ്ങള്‍ എഴുതിയിരിക്കും. ഈ 11 അക്ഷരങ്ങള്‍ മലയാളികള്‍ ഉണ്ടാക്കുന്ന ജതകങ്ങളില്‍ നിശ്ചയമായും ഉണ്ടായിരിക്കും.  മറ്റു നാട്ടുകാര്‍(കേരളത്തിന്നു പുറത്തു) ഗുളികന് അത്ര പ്രാധന്യം കൊടുക്കാറില്ല അത് കൊണ്ട്  9 ഗൃഹങ്ങളും ഒരു ലഗ്നവും ചേര്‍ത്ത് 10 അക്ഷരങ്ങള്‍ മാത്രമേ അവരുണ്ടാക്കുന്ന  ഗ്രിഹ നിലയില്‍  ഉണ്ടായിരിക്കുകയുള്ള്

ജ്യോതിഷത്തില്‍  നക്ഷത്രങ്ങള്‍ 27 ആണെന്ന് മിന്പു പറഞ്ഞു കഴിഞ്ഞു.

 27  നക്ഷത്രങ്ങളെ 3 വീതമുള്ള 9 ഗ്രൂപ്പ്‌ ആയി തിരിച്ചിട്ടുണ്ട്.

ഓരോ ഗ്രൂപ്പിനും ഓരോ ഗ്രിഹങ്ങളെ നാഥന്മാരായി കൊടുത്തിട്ടുണ്ട്‌.  ആ നാഥന്മാര്‍ക്ക്  പ്രത്യേക ദശ കാലങ്ങളും കൊടുത്തിട്ടുണ്ട്‌.  അതിപ്രകാരമാണ്‌

അശ്വതി, മകം, മൂലം – കേതു – 7 വര്ഷം

ഭരണി , പൂരം, പൂരാടം-ശുക്രന്‍-20 വര്‍ഷം
കാര്‍ത്തിക,ഉത്രം, ഉത്രാടം-സൂര്യന്‍- 6 വര്‍ഷം
രോഹിണി ,അത്തം,തിരുവോണം –ചന്ദ്രന്‍-10 വര്‍ഷം
മകീര്യം, ചിത്ര, അവിട്ടം –കുജന്‍-7 വര്‍ഷം
തിരുവാതിര, ചോതി, ചതയം –രഹു -18 വര്‍ഷം
പുണര്‍തം, വിശാഖം, പൂരുട്ടാതി –വ്യാഴം-16 വര്‍ഷം
പൂയം, അനിഴം, ഉത്രട്ടാതി –ശനി-19 വര്ഷം
ആയില്യം, തൃക്കേട്ട, രേവതി- ബുധന്‍-17 വര്‍ഷം

ഈ ഗ്രിഹങ്ങളുടെ എല്ലാം ദശ കാലം ചേര്‍ത്താല്‍ 120ravinair42@gmail.com വര്ഷം കിട്ടും. അത് ഒരു മനുഷ്യായുസ്സ്.(തുടരും)  

Comments

Popular posts from this blog

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9-പഞ്ച മഹാ പുരുഷ യോഗങ്ങള്‍ - Raveendran Nair,Malayalee Astrologer,Delhi-9871690151.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9 -

ജാതകത്തിലെ പഞ്ച മഹാ പുരുഷ യോഗങ്ങള്‍-
രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)-9871690151 

നിങ്ങളുടെ ജാതകത്തില്‍ പഞ്ച മഹാ പുരുഷ യോഗങ്ങള്‍ ഉണ്ടോ ?

ഒരാളുടെ ജാതകത്തിലെ സൂര്യ ചന്ദ്രന്മാരെയും, രാഹു കേതുക്കളെയും ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി വരുന്ന അഞ്ചു ഗ്രഹങ്ങളായ കുജന്‍,ബുധന്‍,വ്യാഴം,ശുക്രന്‍, ശനി എന്നീ അഞ്ചു ഗൃ ഹങ്ങളെ കൊണ്ടുണ്ടാകുന്ന യോഗമാണ് "പഞ്ച മഹാ പുരുഷ യോഗങ്ങള്‍."

1. ജാതകത്തില്‍ കുജന്‍ ബലവാനായി മൂല ത്രികോണം, സ്വ ക്ഷേത്രം അല്ലെങ്കില്‍ ഉച്ച സ്ഥാനത്തു നില്കുകയും അവ കേന്ദ്ര ങ്ങളായി(1 -4 -7-10 ) വരികയും ചെയ്‌താല്‍  ആ ജാതകന്നു രുചക യോഗം ഉണ്ട് ന്നു പറയാം.

രുചക യോഗത്തില്‍ ജനിച്ചവര്‍ക്കു ദീര്‍ഘ ആയുസ്സ്, നിര്‍മല കാന്തി, നല്ല രക്ത ഓട്ടം,ശാരീരികമായ ബലം, സാഹസ കൃത്യങ്ങളില്‍ താത്പര്യമുണ്ടയിരിക്കുക , നല്ല കാര്യങ്ങള്‍ ചെയ്തു കീര്‍ത്തി നേടുക, ശത്രുക്കളെ പരാജയ പ്പെടുത്തുക എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കും.അതുപോലെ മുറിവ് ചതവുകള്‍ ധാരാളം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അപകടങ്ങള്‍ സംഭവിക്കാനും സാധ്യത വളരെ കൂടുതല്‍ ആണ്.മത്സരങ്ങളില്‍ വിജയം നേടുന്നവര്‍ ആയിരിക്കും.സത്യ സന്ധത,ചിന്ത…

ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2--രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851

ക്ഷേത്രങ്ങളില്‍  വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851
സാധാരണ പുഷ്പാഞ്ജലികള്‍, അഭിഷേകങ്ങള്‍, തുലാഭാരങ്ങള്‍, ഹോമങ്ങള്‍ എന്നിവ കൊണ്ടുള്ള

ഗുണങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചു കഴിഞ്ഞു.

എല്ലാ വഴിപാടുകളും എല്ലാ

ക്ഷേത്രങ്ങളിലും ലഭ്യമായിരിക്കുകയില്ല. പല വഴിപാടുകളും, പല ക്ഷേത്രങ്ങളിലെയും

പ്രത്യേകതയായിരിക്കും.

കേരളത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളുണ്ട്. കാസര്‍ഗോഡ്

മുതല്‍ തിരുവനന്തപുരം വരെയുള്ള പതിനാല് ജില്ലകളിലും ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ട്. ഓരോ

നാട്ടിലേയും നാട്ടുനടപ്പ് വേറെയാണ്, പേരുകള്‍ നാട്ടുനടപ്പനുസരിച്ചുള്ളവയാണ്.

ഇപ്രാവശ്യം പ്രതിപാദിക്കാന്‍ പോകുന്നത് ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള വഴിപാടുകളും,

പരിഹാരങ്ങളും ആണ്. അതു കൂടാതെ വ്രതങ്ങള്‍ നോല്ക്കുമ്പോള്‍ ഉള്ള ഗുണങ്ങള്‍,

എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ആണ്.

1. അപസ്മാരം മാറാന്‍ വഴിപാട്- പൂതന്‍ കെട്ടുക

2. ശ്വാസരോഗത്തിനുള്ള വഴിപാട്- പൂമൂടല്‍

3. വിഷബാധ മാറാന്‍- കാളിയമര്‍ദ്ദനം കൃഷ്ണാട്ടന്‍ കളി

4. ഓര്‍മ്മ പിശക് (ഓര്‍മ്മ കുറവ്) മാറാന്‍- സരസ്വതഘൃതം (നെയ്യ്) സേവിക്കുക

5. നടക്കുവാനുള്ള (കാലിന്‍…

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-6-ഗ്രിഹപ്പിഴകളും പരിഹാരങ്ങളും.......രത്ന ധാരണം.....രവീന്ദ്രന്‍ നായര്‍ .malayalee astrologer.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-6-ഗൃ ഹ പ്പിഴകളും പരിഹാരങ്ങളും-തുടര്‍ച്ച .ഗൃഹ പ്പിഴ മാറ്റാന്‍ രത്ന ധാരണം എങ്ങിനെ നടത്തണം?
രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍-9871690151
ജ്യോതിഷവും രത്നങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമല്ല ഇവിടെ പറയാന്‍ പോകുന്നത് കാരണം അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അനേകം ഗ്രന്ഥങ്ങളില്‍ വിശദമായി കൊടുത്തിണ്ട്‌. അവ തമ്മില്‍ ബന്ധമുണ്ട്എന്ന വിശ്വാസമുള്ളവര്‍ക്ക് വേണ്ടി യാണ് ഇതെഴുതുന്നത് .
ഓരോ ലഗ്ന ക്കാരുടെയും ലഗ്നാധിപന്‍ നീചനാ യിരുന്നാല്‍ ധരിക്കേണ്ടുന്ന രത്നങ്ങളെ കുറിച്ചാണ്ണ് ഇവിടെ പ്രതിപാധിക്കാന്‍ പോകുന്നത്.
നിങ്ങളുടെ ലഗ്നം മേടം ആവുകയുംലഗ്നധിപധി ചൊവ്വ  നാലില്‍-കര്‍ക്കിടകം രാശിയില്‍ - നീച നായി ഇരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് അത്മവിശ്വാസ കുറവ് നന്നായി അനുഭവപ്പെടും. മാത്രമല്ല കാര്യങ്ങള്‍ ധൈര്യ ത്തോടെ ചെയ്യാന്‍ കഴിയുകയില്ല . ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ചുവന്ന പവിഴം ധരിക്കണമെന്നാണ്. ചൊവ്വ എട്ടാം ഭാവധിപതി ആണെങ്കിലും കുഴപ്പമില്ല. സ്വര്‍ണത്തില്‍ കെട്ടിയചെമ്പവിഴം വലതു കൈയിലെ മോതിര വിരലില്‍ ആണ് ധരിക്കേണ്ടത്‌. രത്നങ്ങള്‍ എത്ര തൂക്കമുള്ള താണ് ധരിക്കേണ്ടത് എന്നുള്ള…