Posts

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-27 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151

Image
  ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍- 2 7 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151               ഒരാളുടെ ജാതകത്തില്‍ ഗുരു നാലില്‍ നിന്നാല്‍ അനുഭവപ്പെടാവുന്ന ഫലങ്ങള്‍ ആണ് ഇനി പറയാന്‍ പോകുന്നത്. നാലാം ഭാവത്തിലെ ഗുരു ഈ ജാതകന് കുടുംബസുഖം, മനസുഖം എന്നിവ സമൃദ്ധമായി നല്‍കും. ഇയാള്‍ക്ക് ശത്രുക്കളെ കീഴടക്കാന്‍ കഴിയും. ലോകം ഈ വ്യക്തിയെ ബഹുമാനിക്കും. സര്‍ക്കാരില്‍നിന്നും ധാരാളം ഗുണങ്ങള്‍ ലഭിക്കും. നല്ല വാഗ്മിയായിരിക്കും.അതുപോലെതന്നെ ഇയാളുടെ യശസ്സ് വര്‍ദ്ധിക്കും. പക്ഷെ, വളരെയധികം നിര്‍ബന്ധ ബുദ്ധികാരനും, ശത്രുക്കള്‍ക്ക് ദുഃഖം നല്‍കാന്‍ കഴിവുള്ളവനുമായിരിക്കും. പലര്‍ക്കും ജീവിതത്തിന്‍റെ അവസാനഘട്ടം വരെയും വിജയം ലഭിച്ചുകൊണ്ടിരിക്കും. ഇവര്‍ക്ക് വലിയ വീടുണ്ടായിരിക്കും.      സ്വപ്രയത്നം കൊണ്ട് വളരെയധികം ധനം സമ്പാദിക്കാന്‍ ഇടയുണ്ട്. നാലാം ഭാവം മേടം, ചിങ്ങം, ധനു എന്നിവയിലെതെങ്കിലും ഒന്നാണെങ്കില്‍ ഇയാളെ വസ്തുവകകള്‍ കൊണ്ടുള്ള ചിന്ത എല്ലായെപ്പോഴും ഉപദ്രവിച്ചു കൊണ്ടിരിക്കും(വസ്തുവകകള്‍ ഉണ്ടായിട്ടു പോലും). ...

ജ്യോതിഷത്തിലെ ബാലാ പാഠങ്ങള്‍-10- രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)-9871690151. വിവാഹത്തെ സംബന്ധിച്ചുള്ള ചില യോഗങ്ങള്‍:

Image
    ജ്യോതിഷത്തിലെ ബാലാ പാഠങ്ങള്‍-10- രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)- 9871690151. വിവാഹത്തെ സംബന്ധിച്ചുള്ള ചില യോഗങ്ങള്‍: വിവാഹത്തെ സംബന്ധിച്ചുള്ള ചില യോഗങ്ങളെ കുറിച്ചാണ് ഈ ലക്കത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. വിവാഹ പ്രായമെത്തിയ മക്കളുടെ മാതാപിതാക്കള്‍ ജ്യോതിഷികളെ സന്ദര്‍ശിക്കുന്നത് സാധാരണമാണ്. പലരും പലപ്പോഴായി ജാതകങ്ങള്‍ ചേര്‍ച്ച നോക്കുന്നതിന് കൊണ്ട് പോകാറുണ്ട്. പക്ഷെ, പലപ്പോഴും അവ ചേരുന്നതായിക്കൊള്ളണമെന്നില്ല. കുറച്ചധികം സന്ദര്‍ഭങ്ങളില്‍ അങ്ങനെ വരുന്ന പക്ഷം മാതാപിതാക്കള്‍ക്ക് പേടി തുടങ്ങും. എന്‍റെ മകള്‍ക്ക്/മകന് വിവാഹയോഗമില്ലാതെ വരുമോ? ജാതകപ്രകാരം ഒരു വ്യക്തിക്ക് വിവാഹമുണ്ട് എന്നു ഉറപ്പുവരുത്താന്‍ കഴിയുന്ന തരത്തിലുള്ള ഗ്രഹങ്ങളുടെ ഇരിപ്പാണ് താഴെ പറയാന്‍ പോകുന്നത്. 1.        ജാതകത്തില്‍ ഏഴാം ഭാവധിപതി ശുഭനൊ, പാപനൊ ആയികൊള്ളട്ടെ, അതു സ്വക്ഷേത്രത്തില്‍ ഇരിക്കുകയും അതിനുമേല്‍ യാതോരുവക പാപ ദൃഷ്ടികളും ഇല്ലാതിരിക്കുകയും ചെയ്താല്‍ ആ വ്യക്തിയുടെ വിവാഹം നടക്കുമെന്ന് ഉറപ്പാണ്‌. 2.        അതുപോലെത...

ജ്യോതിഷത്തിലെ ബാലാ പാഠങ്ങള്‍-11- Raveendran Nair.9871690151

Image
    ജ്യോതിഷത്തിലെ ബാലാ പാഠങ്ങള്‍-11- ഗൃഹങ്ങളും   അവയുടെ കാരകത്വവും രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍)- Mobile- 9871690151 കഴിഞ്ഞ പത്തു ലക്കങ്ങളായി ജ്യോതിഷപരമായ പല കാര്യങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇനി അധികം മുന്നോട്ട് പോകുന്നതിനുമുമ്പ് ജ്യോതിഷത്തിലെ പ്രധനാപ്പെട്ട ഗ്രഹങ്ങളുടെ കാരകത്വത്തെ കുറിച്ചാണ് നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. സാധാരണ ജ്യോത്സ്യം നോക്കാന്‍ വരുന്ന ഒരു വ്യക്തി, അയാള്‍ക്ക് വേണ്ടതായ എന്തു കാര്യവും ജ്യോത്സ്യനോട്‌ ചോദിച്ചു എന്നു വരാം. അന്നേരം ജ്യോത്സ്യന്‍ ഓരോ കാര്യങ്ങളെയും ബന്ധപ്പെടുത്തി മറുപടി പറയണമെങ്കില്‍ ഗ്രഹങ്ങളുടെയും, ഭാവങ്ങളുടെയും കാരകത്വം( significance) അറിഞ്ഞിരിക്കണം. ആദ്യമായി നമുക്ക് ഗ്രഹങ്ങളുടെ കാരകത്വം നോക്കാം. താഴെ കൊടുത്തിരിക്കുന്ന കാരകത്വത്തിന്‍റെ ലിസ്റ്റ് പൂര്‍ണ്ണമല്ല. പരിപൂര്‍ണ്ണ ലിസ്റ്റ് കൊടുക്കാന്‍ സ്ഥല പരിമിതിയുള്ളത് കൊണ്ട് പ്രധാന പ്പെട്ടവ മാത്രം കൊടുക്കുന്നു. സൂര്യന്‍- ശിവന്‍, നാഗാദേവത, ദേവാലയം, പിതാവ്, ആത്മാവ്, ആരോഗ്യം, ചികിത്സ, ഓഷധം, വൈദ്യന്‍, കണ്ണ്‍, ആയുധം, കല്ലു, പര്‍വ്വതം, സ്വര്‍ണ്ണം, ചെമ്പ്, ജ്യോതിഷം...

ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-3. Raveendran Nair.9871690151

Image
  ക്ഷേത്രങ്ങളില്‍   വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍- 3   കഴിഞ്ഞ ലക്കങ്ങളില്‍ പുഷ്പാഞജലികള്‍, അഭിഷേകങ്ങള്‍, തുലഭാരങ്ങള്‍, ഹോമങ്ങള്‍, ചില രോഗങ്ങള്‍ക്കുള്ള പ്രത്യേക വഴിപാടുകള്‍, വ്രതങ്ങള്‍ കൊണ്ടുള്ള ഗുണങ്ങള്‍ എന്നിവ പറഞ്ഞു കഴിഞ്ഞു. ഈ ലക്കത്തില്‍ അതിനോടനുബന്ധിച്ചുള്ള കുറച്ച് കാര്യങ്ങള്‍ കൂടി പറയാന്‍ പോവുകയാണ്. നമ്മള്‍ പലതരം ദാനങ്ങള്‍ ചെയ്യാറുണ്ട്. അവകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് ആദ്യം നോക്കാം. 1.        അന്നദാനം- ദാരിദ്ര്യവും കടവും മാറും 2.        വസ്ത്രദാനം- ആയുര്‍വര്‍ദ്ധന 3.        അരിദാനം- പാപവിമോചനം 4.        പാല്‍ദാനം- ദുഃഖങ്ങള്‍ തീരും 5.        തിലദാനം- ശക്തിവര്‍ദ്ധനം 6.        നെയ്യ്ദാനം- രോഗശമനം 7.        സ്വര്‍ണ്ണ ദാനം- കുടുംബദോഷം മാറികിട്ടും 8.        വെള്ളിദാനം- സൌന്ദര്യം, വിദ്യാവര്‍...