ക്ഷേത്രങ്ങളില്‍  വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2

സാധാരണ പുഷ്പാഞ്ജലികള്‍, അഭിഷേകങ്ങള്‍, തുലാഭാരങ്ങള്‍, ഹോമങ്ങള്‍ എന്നിവ കൊണ്ടുള്ള ഗുണങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചു കഴിഞ്ഞു. എല്ലാ വഴിപാടുകളും എല്ലാ ക്ഷേത്രങ്ങളിലും ലഭ്യമായിരിക്കുകയില്ല. പല വഴിപാടുകളും, പല ക്ഷേത്രങ്ങളിലെയും പ്രത്യേകതയായിരിക്കും. കേരളത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പതിനാല് ജില്ലകളിലും ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ട്. ഓരോ നാട്ടിലേയും നാട്ടുനടപ്പ് വേറെയാണ്, പേരുകള്‍ നാട്ടുനടപ്പനുസരിച്ചുള്ളവയാണ്.

ഇപ്രാവശ്യം പ്രതിപാദിക്കാന്‍ പോകുന്നത് ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള വഴിപാടുകളും, പരിഹാരങ്ങളും ആണ്. അതു കൂടാതെ വ്രതങ്ങള്‍ നോല്ക്കുമ്പോള്‍ ഉള്ള ഗുണങ്ങള്‍, എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ആണ്.

1.       അപസ്മാരം മാറാന്‍ വഴിപാട്- പൂതന്‍ കെട്ടുക

2.       ശ്വാസരോഗത്തിനുള്ള വഴിപാട്- പൂമൂടല്‍

3.       വിഷബാധ മാറാന്‍- കാളിയമര്‍ദ്ദനം കൃഷ്ണാട്ടന്‍ കളി

4.       ഓര്‍മ്മ പിശക് (ഓര്‍മ്മ കുറവ്) മാറാന്‍- സരസ്വതഘൃതം (നെയ്യ്) സേവിക്കുക

5.       നടക്കുവാനുള്ള (കാലിന്‍റെ രോഗങ്ങള്‍) പ്രയാസം മാറാന്‍- പഴനിക്ക് കാവിയെടുത്ത് മലകയറുക, ശബരിമലക്കും പോകാറുണ്ട്

6.       ശിരോരോഗത്തിന് വഴിപാട്- ഗണപതിക്ക്‌ തേങ്ങ ഉടക്കല്‍

7.       പരിഭ്രാന്തിയും അസ്വസ്ഥതയും മാറാന്‍- ചണഡിക ഹോമം

8.       രോഗവിമുക്തി- ആള്‍രൂപം സമര്‍പ്പിക്കല്‍(ഗുരുവായൂരില്‍ പ്രാര്‍ത്ഥിച്ച്)

9.       കണ്ണുദോഷം/നാവുദോഷം മാറാന്‍- പുള്ളുവന്‍ പാട്ട്

10.    ആലസ്യം മാറി സമര്‍ത്ഥനാവാന്‍- കുന്നിക്കുരു വാരല്‍(ഗുരുവായൂര്‍)

11.    മാറാത്ത മഹാരോഗങ്ങള്‍ മാറാന്‍- ദേവി ക്ഷേത്രങ്ങളില്‍ പാവക്കുത്ത്

12.    ത്വക് രോഗം മാറാന്‍- ചേന സമര്‍പ്പണം/തുലാഭാരം

13.    മാനസികരോഗം മാറാന്‍- പള്ളി വേട്ടയില്‍ പന്നി, പക്ഷി എന്നിവയുടെ വേഷം കെട്ടല്‍

14.    സംസാരശക്തി കൈവരിക്കാന്‍- ശബരിമല കയറ്റം

15.    പല്ല്വേദന മാറാന്‍- ആനയ്ക്ക് നാളികേരം കൊടുക്കുക

16.    സന്താനഭാഗ്യം, സുഖപ്രസവം- പുള്ളുവക്കുടം നിറയ്ക്കല്‍

17.    ആരോഗ്യം തിരിച്ചു കിട്ടാന്‍- ശയനപ്രദക്ഷിണം (ഗുരുവായൂര്‍)

18.    കാലിലെ ആണി രോഗം മാറാന്‍- ഇരുനിലംകോട്ട് ക്ഷേത്രത്തില്‍ പപ്പടം കാച്ചി ചവിട്ടല്‍

19.    ബുദ്ധി തെളിയുവാന്‍- ദക്ഷിണമൂര്‍ത്തിക്ക് നെയ്‌വിളക്ക്

20.    സമയദോഷവും തടസ്സവും നീക്കാന്‍- മുട്ടറുക്കല്‍

21.    സത് സന്താനലബ്ധിക്ക്‌- മണ്ണാറശാലയില്‍ ഉരുളി കമിഴ്ത്തുക

22.    ശ്വാസം മുട്ടിന്- ശംഖാഭിഷേകം

23.    വയറുവേദനമാറാന്‍- നെല്ലുവായ ധന്യന്തരിക്ഷേത്രത്തിലെ മുക്കുടി നിവേദ്യം സേവിക്കുക

24.    ശ്വാസകോശ രോഗത്തിന്- തൃപ്രയാറില്‍ മീന്നുട്ട് നടത്തുക

25.    ശനിദോഷം മാറാന്‍- ശാസ്താവിന് എള്ളുതിരി, നീരാഞജനം

26.    അരിമ്പാറകള്‍ മാറാന്‍- കുളത്തുപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മീനൂട്ട്

27.    ശത്രുദോഷം മാറാന്‍- പൈങ്കുളം വാഴാലിക്കാവ് ക്ഷേത്രത്തില്‍ ദിനവും നടക്കുന്ന ദാരികവധംപ്പാട്ട് വഴിപാട് നേരുക

28.    അപസ്മാര ചികിത്സ- ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോയാല്‍ അറിയാം

29.    വായുക്ഷോഭം (Gastrouble) മനോവിഭ്രാന്തി (Mental Depression)  എന്നീ രോഗം മാറാന്‍- മുരുത്തോര്‍ വട്ടം ധന്വന്തരി ക്ഷേത്രത്തിലെ താളുകറി നിവേദ്യം

30.    കൈവിഷപരിഹാരം- ചേര്‍ത്തല തിരുവിഴ മഹാദേവക്ഷേത്രത്തിലെ പച്ചമരുന്ന്‍

31.    ശ്വാസം മുട്ട്, വയറുവേദന എന്നിവയ്ക്ക്- നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ മുക്കുടി നിവേദ്യം

32.    വാതം, ത്വക്ക് രോഗങ്ങള്‍ ഇവയ്ക്ക് ശമനം- തകഴി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ എണ്ണ നിവേദ്യം

33.    ശിരോരോഗത്തിന് പരിഹാരം- ഗുരുവായൂരില്‍ കളഭം ചാര്‍ത്തല്‍

34.    വായുദോഷത്തിനു പരിഹാരം- കാടാമ്പുഴയില്‍ ‘വായുമുട്ട്’

35.    സര്‍വ്വരോഗ സംഹാരം- മൂകാംബികയിലെ ‘കഷായ തീര്‍ത്ഥം’

36.    വാത രോഗത്തിന്- ഗുരുവായൂര്‍ ഭജനം (എല്ലാ രോഗങ്ങള്‍ക്കും)

37.    രോഗശാന്തിക്ക് പരിഹാരം- തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് വൈദ്യനാഥ ക്ഷേത്രം

38.    ആയൂര്‍ ദോഷശാന്തി- തിരുന്നാവായ തൃപ്രങ്ങോട്ട് ശിവക്ഷേത്രം

39.    മംഗല്യ സിദ്ധി- തിരുവൈരാണിക്കുളം ക്ഷേത്രം, തിരുമണ്ഡാംകുന്ന് പൂമൂടല്‍

40.    അന്നദാരിദ്ര്യം നിവര്‍ത്തി (ഉദരരോഗങ്ങള്‍)- ചെറുകുന്ന് അന്നപൂര്ണ്ണ്‍ശ്വരി ക്ഷേത്രം (കണ്ണൂര്‍)

41.    ഉദ്ദിഷ്ട കാര്യസിദ്ധി- മുള്ളുര്‍ക്കര (തൃശൂര്‍ ജില്ല) അഞ്ചുമൂര്‍ത്തി വിഷ്ണു ക്ഷേത്രം

ചില വ്രതങ്ങള്‍ നോല്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍    

1.       ഏകാദശി വ്രതം- പാപശാന്തി

2.       ശിവരാത്രി വ്രതം- സകലവിധ പാപമോചനം

3.       പ്രദോഷവ്രതം- ശത്രു നാശം

4.       നവരാത്രി വ്രതം- ഭൌതികവും ആത്മീയവുമായ ശ്രേയസ്സ്

5.       ഷഷ്ടി വ്രതം- സന്താന സൗഖ്യം, ത്വക്ക് രോഗ ശാന്തി

6.       തിരുവാതിര വ്രതം- ദീര്‍ഘമംഗല്യം

7.       അമാവാസി വ്രതം- വംശാഭിവൃദ്ധി, ആരോഗ്യം, സമ്പത്ത്

8.       പൌര്‍ണ്ണമി വ്രതം- മനോബലം, ഐശ്വര്യം

9.       ശ്രീരാമനവമി വ്രതം- സര്‍വ്വപാപഹരണം, അഭീഷ്ടസിദ്ധി

10.    വിനായക ചതുര്‍ത്ഥി വ്രതം- സര്‍വ്വവിഘ്ന നിവാരണം

11.    നാഗ പഞ്ചമി- സര്‍പ്പദോഷം മാറാന്‍

12.    വൈശാഖമാസ വ്രതം- സര്‍വ്വപാപനിവാരണം

13.    അക്ഷയതൃതീയ- ക്ഷയിക്കാത്ത പുണ്യം കിട്ടും

14.    ചാതുര്‍മാസ്യ വ്രതം- എല്ലാ അഭിലാഷങ്ങളും പൂര്‍ത്തീകരിക്കും

15.    ശ്രീകൃഷ്ണ ജന്മാഷ്ടമി വ്രതം- ജന്മാന്തര പാപങ്ങളില്‍ നിന്നും മോചനം

16.    മഹാലക്ഷ്മി വ്രതം- ധനസമൃദ്ധി

17.    മണ്ഡലകാല വ്രതം- മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആത്മസായൂജ്യം

18.    ഞായറാഴ്ച വ്രതം- ചര്‍മ്മരോഗം, കാഴ്ചശക്തി

19.    തിങ്കളാഴ്ച വ്രതം- ദീര്‍ഘദാമ്പത്യം, നല്ല ഭര്‍ത്താവ്, മനശാന്തി, പുത്രലാഭം

20.    ചൊവ്വാഴ്ച വ്രതം- ഋണമോചനം, വിവാഹതടസ്സം മാറാന്‍, ജ്ഞാനം വര്‍ദ്ധിക്കാന്‍

21.    ബുധനാഴ്ച വ്രതം- വിദ്യക്കും, വ്യാപാരത്തിനും ഉത്തമം, തടസ്സങ്ങള്‍ നീങ്ങും

22.    വ്യാഴാഴ്ച വ്രതം- വിവാഹ വിഘ്നം നീങ്ങും, വിദ്യ, പരീക്ഷ ഇവകളില്‍ സാഫല്യം

23.    വെള്ളിയാഴ്ച വ്രതം- ആഗ്രഹസാഫല്യം, ദാമ്പത്യസുഖം

24.    ശനിയാഴ്ച വ്രതം- ശനിദോഷ പരിഹാരം, ദുരിതങ്ങള്‍ മാറും

25.    ചൈത്രമാസ വ്രതം- ഐശ്വര്യം, സന്താനാസമ്പദസമൃദ്ധി

26.    വൈശാഖമാസ വ്രതം- കുടുംബത്തിലെ നേതാവും നാഥനുമായി പെരുമ നേടും

27.    ജ്യേഷ്ഠമാസ വ്രതം- സ്ത്രീസുഖത്തിന് കളമൊരുക്കും

28.    ശ്രാവണമാസ വ്രതം- വിദ്യ കരഗതമാകും

29.    ആഷാഡമാസത്തിലെ വ്രതം- ധനലഭ്യത

30.    ഭാദ്രമാസ വ്രതം- ആരോഗ്യവും, ഐശ്വര്യവും

31.    ആശ്വിനമാസ വ്രതം- ശത്രു ജയം

32.    കാര്‍ത്തികമാസ വ്രതം- ആഗ്രഹപ്രാപ്തി കൈ വരുന്നു

33.    ആഗ്രഹായണ മാസ വ്രതം- സകലവിധ നന്മകളും ലഭിക്കുന്നു

34.    പൌഷമാസ വ്രതം- ഉയര്‍ന്ന പദവികള്‍ കിട്ടും

35.    മാഘമാസ വ്രതം- സമ്പത്തുവര്‍ധന

36.    ഫാല്‍ഗുനമാസ വ്രതം- സകലവിധ സ്നേഹാദരങ്ങളും കിട്ടും

മേല്‍പ്പറഞ്ഞ വ്രതങ്ങളിലെ മാസങ്ങളുടെ പെരുചെര്‍ത്ത് വ്രതങ്ങള്‍ പ്രത്യേകിച്ചും നമ്മള്‍ തെക്കേ ഇന്ത്യക്കാര്‍ എടുക്കാറില്ല. അത് വടക്കെ ഇന്ത്യയിലെ ഹിന്ദുക്കള്‍ നോല്‍ക്കുന്ന വ്രതങ്ങളാണ്. എങ്കിലും വ്രതങ്ങളുടെ ലിസ്റ്റില്‍ കൊടുത്തു എന്നു മാത്രം.

അടുത്തലക്കത്തില്‍- ഓരോ വ്രതങ്ങളും എന്തിനു ആചരിക്കണം എന്നുള്ളതിനെകുറിച്ച് നോക്കാം.

 

                                                 (തുടരും)

 

 

 

 

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍