Skip to main content

ചോറ്റാനിക്കര മകം തൊഴൽ

നാളെ പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ

ചോറ്റാനിക്കര കുംഭം ഉത്സവത്തോടനുബന്ധിച്ച് ഏഴാം നാളാണ് പ്രസിദ്ധമായ മകം തൊഴല്‍. കുംഭമാസത്തിലെ മകം നാളില്‍ മിഥുനലഗ്നത്തില്‍ (ഉച്ചക്ക് 2 മണിക്ക്) സര്‍വ്വാലങ്കാരവിഭൂഷിതയായി പരാശക്തി വില്വമംഗലം സ്വാമിയാര്‍ക്ക് വിശ്വരൂപദര്‍ശനം നല്‍കിയെന്നാണ് ഐതിഹ്യം. ആ പുണ്യ മുഹൂര്‍ത്തത്തെ അനുസ്മരിച്ചുകൊണ്ടാണ് മകം തൊഴല്‍ ആചരിച്ചുവരുന്നത്. 2 മണിക്ക് നട തുറക്കുമ്പോള്‍ ഭക്തജനങ്ങളുടെ മനസ്സില്‍ സാന്ത്വനത്തിന്റെ അമൃതമഴ വര്‍ഷിക്കുന്നു. ജനലക്ഷങ്ങള്‍ ദേവിയെ ഒരു നോക്കുകാണാന്‍, വിഗ്രഹത്തിലെ ഒരു പൂവിതളെങ്കിലും ചൂടാന്‍,
അഭിഷേകതീര്‍ഥജലത്തിന്റെ ഒരു കണികയെങ്കിലും ദര്‍ശിക്കാന്‍, ശ്രീലകത്തുനിന്നു പ്രോജ്വലിക്കുന്ന ദിവ്യപ്രകാശധാര ഏല്‍ക്കാന്‍ കൊതിച്ചുകൊണ്ട്, എല്ലാവരും സ്വയം മറന്നുകൊണ്ട് അമ്മയെ വിളിക്കുന്നു.

"അമ്മേ നാരായണ ദേവീ! നാരായണ"

വീണ്ടും വീണ്ടും ആ ദേവീ മന്ത്രം ഭക്തന്മാരില്‍നിന്നു ഉയരുന്നു.
മകം തൊഴാനെത്തുന്നത് കൂടുതലും സ്ത്രീകളാണ്. അന്ന് ദേവിയെ ദര്‍ശിക്കാന്‍ സാധിച്ചാല്‍ പരമപുണ്യമായി കരുതുന്നു. സ്ത്രീകള്‍ മംഗല്യഭാഗ്യത്തിനും, യോജിച്ച ജീവിതപങ്കാളിയെ ലഭിക്കുന്നതിനും, ദീര്‍ഘസുമംഗലികളായി വാഴുന്നതിനും, ഇഷ്ടപ്പെട്ട സന്താനലാഭത്തിനും ഫലം ചെയ്യുമെന്നാണ് വിശ്വാസം. സ്ത്രീകളുടെ ആഗ്രഹങ്ങള്‍ക്ക് പൂര്‍ണ്ണഫലപ്രാപ്തി ഉണ്ടാകുമെന്ന വിശ്വാസമാണ് സ്ത്രീകളെ അന്ന് ചോറ്റാനിക്കരയിലേക്ക് ആകര്‍ഷിക്കുന്നത്. ആഗ്രഹം നിറവേറികഴിഞ്ഞാല്‍ അതിന്റെ സന്തോഷം ദേവിയെ അറിയിക്കാന്‍ എത്തുന്നവരും കൂട്ടത്തിലുണ്ട്.
മകം തൊഴാന്‍ എത്തുന്നവരില്‍ ഏറിയ പങ്കും സ്ത്രീകളാണ്. കന്യകകള്‍ മകം തൊഴുതു പ്രാര്‍ഥിച്ചാല്‍ അടുത്ത മകത്തിനു മുമ്പ് വിവാഹിതരാകുമെന്നും വിശ്വാസമുണ്ട്‌.ദോഷങ്ങള്‍ തീരുന്നതിന് ഗുരുതിയും ബ്രാഹ്മണിപ്പാട്ടും നടത്തിയാല്‍ വിഘ്നങ്ങള്‍ തീരുമെന്നും ഉടനെ ഫലസിദ്ധിയുണ്ടാകുമെന്നും പഴമ. കൂടാതെ മനസികരോഗികള്‍ക്ക് ഇവിടെ നിശ്ചിതദിവസം ഭജിച്ചാല്‍ പ്രത്യക്ഷഫലം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. കീഴ്ക്കാവിലെ ക്ഷേത്രത്തിന് സമീപം കാണുന്ന പാലമരത്തില്‍ ആണി അടിച്ച് യക്ഷി മുതലായ ദുര്‍ദേവതകളെ ഇരുത്തിയിരിക്കുന്നതായും കാണാം. നിശ്ചിത ദിവസം ഭജിച്ചാല്‍ എത്ര ശക്തിയേറിയ യക്ഷിയാണെങ്കിലും വിട്ടുപോകുമെന്ന് പറയ്യപ്പെടുന്നു.
തീര്‍ത്ഥക്കുളത്തില്‍ നിന്ന് കണ്ടുകിട്ടിയ ദേവീവിഗ്രഹം വില്വമംഗലം കീഴ്ക്കാവില്‍ പ്രതിഷ്ഠിച്ചു. അതിനുശേഷം നേരെ പടിഞ്ഞാറുതിരിഞ്ഞ് മേലേക്കാവില്‍ ഭഗവതിയെ വന്ദിച്ചു. ചോറ്റാനിക്കര അമ്മ സംപ്രീതയായി സ്വാമിയാര്‍ക്ക് ദര്‍ശനം നല്‍കിയ പുണ്യമുഹൂര്‍ത്തമാണ് മകം തൊഴലിന് ആധാരം.
മേല്‍ക്കാവിലും കീഴ്ക്കാവിലും മരുവുന്നത് പരാശക്തിയുടെ ഭിന്നരൂപങ്ങള്‍ തന്നെയാണ്. 108  ദുര്‍ഗ്ഗാലയനാമസ്ത്രോത്രത്തില്‍ 'ചോറ്റാനിക്കര രണ്ടിലും' എന്ന പരാമര്‍ശം രണ്ടും സാക്ഷാല്‍  ദുര്‍ഗ്ഗതന്നെയാണെന്നതിന് ബലം നല്‍കുന്നു.

അമ്മേ നാരായണ!
ദേവീ നാരായണ!
ലക്ഷമി നാരായണ!
ഭദ്രേ നാരായണ!

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

മൂലമന്ത്രം 1 ഗണപതിയുടെ മൂലമന്ത്രം എന്ത്?
ഓം ഗം ഗണപതയേ നമഃ 2 ശിവന്റെ മൂലമന്ത്രം എന്ത്?
ഓം നമഃ ശിവായ 3 വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്?
ഓം നമോ നാരായണായ 4 സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്?
ഓം വചത്ഭുവേ നമഃ 5 ശാസ്താവിന്റെ
മൂലമന്ത്രം എന്ത്?
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 6 സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്?
ഓം സം സരസ്വത്യൈ നമഃ 7 ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ 8 ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ 9 ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം നമഃ 10 ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്?
ഓം ഹൃം ശിവനാരായണായ നമഃ 11 ശ്രീരാമന്റെ മൂലമന്ത്രം എന്ത്?
ഓം രാം രാമായ നമഃ12 ശ്രീപാർവ്വതിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ഉമായൈ നമഃ 13 ഹനുമാന്റെ മൂലമന്ത്രം എന്ത്?
ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ14 അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ15 നരസിംഹമൂർത്തിയുടെ മൂലമന്ത്രം എന്ത്?
ഔം ക്ഷ്രൗ നമഃ16 ശ്രീകൃഷ്ണന്റെ മൂലമന്ത്രം എന്ത്?
ഓം ക്ളീം കൃഷ്ണായ നമഃ17 മഹാലക്ഷ്മിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ 18 സൂര്യ…

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9-പഞ്ച മഹാ പുരുഷ യോഗങ്ങള്‍ - Raveendran Nair,Malayalee Astrologer,Delhi-9871690151.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9 -

ജാതകത്തിലെ പഞ്ച മഹാ പുരുഷ യോഗങ്ങള്‍-
രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)-9871690151 

നിങ്ങളുടെ ജാതകത്തില്‍ പഞ്ച മഹാ പുരുഷ യോഗങ്ങള്‍ ഉണ്ടോ ?

ഒരാളുടെ ജാതകത്തിലെ സൂര്യ ചന്ദ്രന്മാരെയും, രാഹു കേതുക്കളെയും ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി വരുന്ന അഞ്ചു ഗ്രഹങ്ങളായ കുജന്‍,ബുധന്‍,വ്യാഴം,ശുക്രന്‍, ശനി എന്നീ അഞ്ചു ഗൃ ഹങ്ങളെ കൊണ്ടുണ്ടാകുന്ന യോഗമാണ് "പഞ്ച മഹാ പുരുഷ യോഗങ്ങള്‍."

1. ജാതകത്തില്‍ കുജന്‍ ബലവാനായി മൂല ത്രികോണം, സ്വ ക്ഷേത്രം അല്ലെങ്കില്‍ ഉച്ച സ്ഥാനത്തു നില്കുകയും അവ കേന്ദ്ര ങ്ങളായി(1 -4 -7-10 ) വരികയും ചെയ്‌താല്‍  ആ ജാതകന്നു രുചക യോഗം ഉണ്ട് ന്നു പറയാം.

രുചക യോഗത്തില്‍ ജനിച്ചവര്‍ക്കു ദീര്‍ഘ ആയുസ്സ്, നിര്‍മല കാന്തി, നല്ല രക്ത ഓട്ടം,ശാരീരികമായ ബലം, സാഹസ കൃത്യങ്ങളില്‍ താത്പര്യമുണ്ടയിരിക്കുക , നല്ല കാര്യങ്ങള്‍ ചെയ്തു കീര്‍ത്തി നേടുക, ശത്രുക്കളെ പരാജയ പ്പെടുത്തുക എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കും.അതുപോലെ മുറിവ് ചതവുകള്‍ ധാരാളം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അപകടങ്ങള്‍ സംഭവിക്കാനും സാധ്യത വളരെ കൂടുതല്‍ ആണ്.മത്സരങ്ങളില്‍ വിജയം നേടുന്നവര്‍ ആയിരിക്കും.സത്യ സന്ധത,ചിന്ത…

ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2--രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851

ക്ഷേത്രങ്ങളില്‍  വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851
സാധാരണ പുഷ്പാഞ്ജലികള്‍, അഭിഷേകങ്ങള്‍, തുലാഭാരങ്ങള്‍, ഹോമങ്ങള്‍ എന്നിവ കൊണ്ടുള്ള

ഗുണങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചു കഴിഞ്ഞു.

എല്ലാ വഴിപാടുകളും എല്ലാ

ക്ഷേത്രങ്ങളിലും ലഭ്യമായിരിക്കുകയില്ല. പല വഴിപാടുകളും, പല ക്ഷേത്രങ്ങളിലെയും

പ്രത്യേകതയായിരിക്കും.

കേരളത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളുണ്ട്. കാസര്‍ഗോഡ്

മുതല്‍ തിരുവനന്തപുരം വരെയുള്ള പതിനാല് ജില്ലകളിലും ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ട്. ഓരോ

നാട്ടിലേയും നാട്ടുനടപ്പ് വേറെയാണ്, പേരുകള്‍ നാട്ടുനടപ്പനുസരിച്ചുള്ളവയാണ്.

ഇപ്രാവശ്യം പ്രതിപാദിക്കാന്‍ പോകുന്നത് ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള വഴിപാടുകളും,

പരിഹാരങ്ങളും ആണ്. അതു കൂടാതെ വ്രതങ്ങള്‍ നോല്ക്കുമ്പോള്‍ ഉള്ള ഗുണങ്ങള്‍,

എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ആണ്.

1. അപസ്മാരം മാറാന്‍ വഴിപാട്- പൂതന്‍ കെട്ടുക

2. ശ്വാസരോഗത്തിനുള്ള വഴിപാട്- പൂമൂടല്‍

3. വിഷബാധ മാറാന്‍- കാളിയമര്‍ദ്ദനം കൃഷ്ണാട്ടന്‍ കളി

4. ഓര്‍മ്മ പിശക് (ഓര്‍മ്മ കുറവ്) മാറാന്‍- സരസ്വതഘൃതം (നെയ്യ്) സേവിക്കുക

5. നടക്കുവാനുള്ള (കാലിന്‍…