ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-17 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151
ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-17. രവീന്ദ്രന്‍ നായര്‍
(ജ്യോതിഷ് അലങ്കാര്‍). ഫോണ്‍-9871690151
ജാതകത്തില്‍ ചന്ദ്രന്‍ ആറാംഭാവത്തിലായി അത് വൃശ്ചികരാശി വരികയാണെങ്കില്‍
ജാതകന്‍ മദ്യപാനി ആകാനുള്ള സാധ്യത ഉണ്ട്. അതുപോലെ തന്നെ ധനം അനാവശ്യമായി
ചെലവാക്കുന്നവനും ആയിരിക്കും. ജീവിതത്തില്‍ വളരെയധികം ക്ലേശങ്ങള്‍
അനുഭവിക്കേണ്ടതായിവരും. ചന്ദ്രന്‍ ഏതെങ്കിലും ഉഭയരാശിയിലാണ് ഇരിക്കുന്നതെങ്കില്‍
ജാതകന്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, കഫകേട്ട്, ക്ഷയം മുതലായ രോഗങ്ങള്‍
ഉണ്ടാകാവുന്നതാണ്. സ്ഥിരരാശിയിലാണെങ്കില്‍ പൈല്‍സ്, ഷുഗര്‍ മുതലായ രോഗങ്ങള്‍
വരാവുന്നതാണ്.
ചന്ദ്രന്‍ ആറില്‍ ഇടവം, കന്നി,
മകരം രാശികളിലാണെങ്കില്‍ രക്തദൂഷ്യം കൊണ്ടുള്ള രോഗങ്ങള്‍ ഉണ്ടാകാം. മേടം, ചിങ്ങം,
ധനു എന്നീ രാശികളാണെങ്കില്‍ ജാതകന്‍ ഡോക്ടര്‍ ആയിരിക്കും. സ്വഭാവദൃഡത
ഉണ്ടായിരിക്കും, ഇത്യാദിഗുണങ്ങളാണ് അനുഭവപ്പെടുക.
ചന്ദ്രന്‍ എഴില്‍ നിന്നാല്‍ ജാതകന്‍
സൗമ്യസ്വഭാവക്കാരനായിരിക്കും.
അതുപോലെതന്നെ നിയന്ത്രണവിധേയനും, സുഖിയും നല്ല ശരീരം
ഉള്ളവനും കാമവാസനയുള്ളവാനും ആയിരിക്കും. ജനിക്കുബോള്‍ ചന്ദ്രന്‍ കറുത്ത
പക്ഷത്തിലാണെങ്കില്‍ രോഗപീഡ ധാരാളം ഉണ്ടായിരിക്കും. അതുപോലെതന്നെ ശ്രേഷ്ഠയായ
യുവതിയുടെ ഭര്‍ത്താവ് ആയിരിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും ആവ്യക്തിക്ക് അസൂയ,
അഹങ്കാരം എന്നീ ദോഷങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ദയാലുവും, സഞ്ചാരശീലനും
ആയിരിക്കും. പുരുഷന്‍ ആണെങ്കില്‍ സ്ത്രീകള്‍ക്ക് വശപ്പെടുന്നവനായിരിക്കും.
സ്ത്രീകളെകൊണ്ട് ധനം ലഭിക്കുന്നവനായിരിക്കും. സ്ത്രീകളെ സന്തോഷിപ്പിക്കുന്ന
കാര്യത്തില്‍ സമര്‍ത്ഥന്‍ ആയിരിക്കും. ശബ്ദഗാംഭീര്യം, നല്ലവണ്ണം ബുദ്ധി എന്നീ
ഗുണങ്ങള്‍ ഉണ്ടെങ്കിലും ധനപരമായി വലിയ ഉച്ചത്തിലായിരിക്കുകയില്ല. അതുകൂടാതെ
പലപ്പോഴും പലസന്ദര്‍ഭങ്ങളിലും നയതന്ത്രപരമായി പെരുമാറാന്‍ കഴിയാത്തതുകൊണ്ട്
ഗുണങ്ങള്‍ ലഭിക്കാതെയുമിരിക്കും.
ഏഴിലെ ചന്ദ്രന്‍ ധാരാളം ത്വക്ക്
രോഗങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകാറുണ്ട്. വ്യക്തിക്ക് പിശുക്കിനും ഒട്ടും
കുറവുണ്ടായിരിക്കയില്ല. അതുപോലെതന്നെ നയപരമായി പെരുമാറാന്‍ അറിയാത്തതുകൊണ്ട്
ധാരാളം ശത്രുക്കളെ സമ്പാദിക്കാനും ഇടയാക്കിയെക്കും.
സ്വന്തം ഭാര്യ എത്ര
സുന്തരിയാണെങ്കിലും മറ്റുള്ളവരുടെ ഭാര്യയെ ഇഷ്ടപ്പെടുന്നവനായിരിക്കും. വലിയ
അഭിമാനിയും (ദുരഭിമാനം) ആയിരിക്കും. അതുകൊണ്ടുതന്നെയായിരിക്കും പലപ്പോഴും ധനപരമായി
ഉയര്‍ച്ച വരാതിരിക്കാനുള്ള കാരണവും ഈ വ്യക്തി ഭര്‍ത്താവായിരിക്കുന്ന ഭാര്യക്ക് ജീവിതത്തില്‍
ധാരാളം നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ആഹാരാദി കാര്യങ്ങളില്‍ വളരെയധികം താല്‍പര്യമുള്ള
വ്യക്തത്തിയായിരിക്കും.
ചന്ദ്രന്‍ ബലമില്ലാതെ ഏഴില്‍ ഇരിക്കുകയാണെങ്കില്‍ സ്ത്രീ
നിമിത്തം ആയുധ പീഡയും ഉണ്ടായിരിക്കുമെന്ന് മാത്രമല്ലാ ഒന്നിലധികം ഭാര്യമാര്‍
ഉണ്ടായിരിക്കാനും സാധ്യത ഉണ്ട്. ഏഴിലെ ചന്ദ്രന്‍ ബലവാനായി ഇരുന്നാല്‍ നല്ലഗുണങ്ങള്‍
തരുന്നതുപോലെ പക്ഷബലമില്ലാത്ത ചന്ദ്രന്‍ ആയിരുന്നപ്പോള്‍ മോശപ്പെട്ട
ഗുണങ്ങളായിരിക്കും തരിക എന്നുള്ളതും നിശ്ചയം തന്നെ.
ചന്ദ്രന്‍ എഴില്‍
ഇടവരാശിയിലാണെങ്കില്‍ രണ്ടു വിവാഹത്തിനു സാധ്യത ഉള്ളതായും കാണുന്നു. വിവാഹം കഴിഞ്ഞ
ഉടന്‍ തന്നെ ഭാഗ്യപരമായ പലകാര്യങ്ങളും പെട്ടെന്ന് തന്നെ ഫലത്തില്‍ വന്നു
തുടങ്ങുന്നതാണ്. സ്ഥിരമായി ഒരു ജോലിയില്‍ ഇരിക്കാന്‍ സാധ്യതകുറവാണ്.
ഏഴാംഭാവം മേടം, മിഥുനം, തുലാം
എന്നീ രാശികളില്‍ ഏതെങ്കിലും ഒന്നായി വരികയാണെങ്കില്‍ വിവാഹം കഴിച്ചുകൊണ്ടുവരുന്ന
ഭാര്യ നല്ല പ്രഭാവശാലിയായിരിക്കും. ചന്ദ്രന്‍ സ്ത്രീരാശിയിലാണെങ്കില്‍ ഭാര്യ
വഴിവിട്ട പ്രവര്‍ത്തികളില്‍ ഏര്‍പ്പെടും എന്നു വേണം കരുതാന്‍.
ചന്ദ്രന്‍ ഏഴില്‍ ഉള്ളവര്‍
ബിസിനസ്സില്‍ ഏര്‍പ്പെടുകയാണെങ്കില്‍ പാല്‍ സംബന്ധമായ ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍,
ജലോല്‍പ്പന്നങ്ങള്‍ (മത്സ്യം), ഹോട്ടല്‍ വ്യാപാരം, ധാന്യങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടാല്‍
വിജയിക്കും.
ഇനി നമുക്ക് ചന്ദ്രന്‍ എട്ടാം
ഭാവത്തില്‍ ഇരുന്നാലുള്ള ഫലങ്ങള്‍ നോക്കാം. ചന്ദ്രന്‍ എട്ടാംഭാവത്തില്‍
ഇരിക്കുകയാണെങ്കില്‍ ജാതകന്‍ അതിബുദ്ധിമാനും മഹാതേജസ്വിയും ആയിരിക്കും. എങ്കിലും
ക്ഷീണിച്ച ശരീരത്തോടുകൂടിയവനായിരിക്കും. എട്ടില്‍ ഇരിക്കുന്ന ചന്ദ്രന്‍ ക്ഷീണ
ചന്ദ്രനാണെങ്കില്‍ അല്പായുസ്സ് ആയിരിക്കാനും സാധ്യതയുണ്ട്. ഈ ജാതകന് എപ്പോഴും
എന്തെങ്കിലും മഹാരോഗത്തെപ്പറ്റിയുള്ള ഭയവും ശത്രുക്കളെപ്പറ്റിയുള്ള ശങ്കയും നിലനില്‍ക്കും.
അതായത് എപ്പോഴും എന്തെങ്കിലും രോഗങ്ങള്‍ കൊണ്ട് അലച്ചില്‍ ഉണ്ടായിരിക്കും എന്നര്‍ഥം.
എട്ടിലെ ചന്ദ്രന്‍ വ്യക്തിയില്‍
യുദ്ധ-താല്‍പര്യം ഉണ്ടാക്കും. ശ്വാസകോശങ്ങളില്‍ രോഗങ്ങള്‍ കൊണ്ട് പീഡ
അനുഭവിക്കേണ്ടി വരും. വാഹനയോഗം കുറവായിരിക്കും.സ്ത്രീകള്‍ നിമിത്തം ബന്ധുജനങ്ങളെ
ഉപേക്ഷിക്കുന്നവന്‍ ആയിരിക്കും.
ചന്ദ്രന്‍ എട്ടില്‍ നില്‍ക്കുന്നതുകൊണ്ട്
നല്ല ഫലങ്ങള്‍ അധികമൊന്നും ജാതകന്‍ അനുഭവിക്കാന്‍ പറ്റില്ല. ക്ഷീണ
ചന്ദ്രനാണെങ്കില്‍ പറയാനുമില്ല. പൂര്‍ണ്ണ ചന്ദ്രനാണെങ്കില്‍ ക്ലേശഫലങ്ങള്‍ക്ക്
അല്പം കുറവ് വരും.
അടുത്തതായി ചന്ദ്രന്‍ ഒമ്പതില്‍
(ഭാഗ്യസ്ഥാനത്ത്) ഇരുന്നാല്‍ ഉള്ള ഫലങ്ങള്‍ ആണ് നമ്മള്‍ നോക്കാന്‍ പോകുന്നത്.
ഇത്തരം ജാതകം ഉള്ളവര്‍
ദേവപിതൃകാര്യങ്ങളില്‍ തല്‍പരരായിരിക്കും. ഇവര്‍ക്ക് ജീവിതസുഖം, ധനം, ബുദ്ധി,
പുത്രന്‍ എന്നീ കാര്യങ്ങള്‍ ഉണ്ടായിരിക്കും. സ്ത്രീകള്‍ക്ക് അതീവ പ്രിയനായിരിക്കും.
ശത്രുക്കള്‍ പോലും ജാതകനെ സ്തുതിക്കാന്‍ തയ്യാറാകും. മുഖം ചന്ദ്രനെ പോലെ തിളങ്ങും.
സ്വധര്‍മ്മ നിര്‍വ്വഹണത്തില്‍ തല്‍പരനായിരിക്കും. ഒമ്പതിലെ ചന്ദ്രന്‍ വ്യക്തിയെ
രോഗഹീനനാക്കുന്നു. എട്ടിലെ ചന്ദ്രന്‍ ചെയ്യുന്നത് വ്യക്തിയെ രോഗിയാക്കുകയാണ്.
സജജനങ്ങള്‍ ഈ വ്യക്തിയെ പ്രശംസിക്കും. ഇയാള്‍ പാപമുക്തനായിരിക്കും. ഒമ്പതിലെ
ചന്ദ്രന്‍ കളത്രത്തെയും, സന്താനങ്ങളെയും, ധനത്തെയും നിര്‍ലോഭം നല്‍കുന്നു. ഈ
വ്യക്തിക്ക് പുരാണങ്ങളില്‍ നല്ല താല്പര്യമുണ്ടായിരിക്കും. എല്ലാ കാര്യത്തിലും നല്ല
വിദ്വാനായിരിക്കും. ഇദ്ദേഹം വലിയവലിയ ഗോപുരങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കും.
അതായത് പഴയകാലത്തെ രാജാക്കന്മാരുടെ ജാതകങ്ങളില്‍ ഇത്തരം യോഗങ്ങള്‍ ഉണ്ടാകാന്‍
സാധ്യതയുണ്ട്. ജാതകത്തിലെ ഒമ്പതിലെ ചന്ദ്രന്‍ പൂര്‍ണ്ണചന്ദ്രനാണെങ്കില്‍
മഹാഭാഗ്യവാനും, പിതാവിന് ദീരഘായുസ്സും ഉണ്ടായിരിക്കും. അതിനുപകരം
ക്ഷീണചന്ദ്രനാണെങ്കില്‍ ഭാഗ്യദോഷിയും, മാതാപിതാക്കള്‍
നഷ്ട്പ്പെടുന്നവനുമായിരിക്കും. കൂടുതല്‍ സംസാരിക്കും. ചന്ജലബുധിയായിരിക്കും.
ധാരാളം സ്നേഹിതന്മാരുണ്ടാകും. ധാരാളം ധനസമൃദ്ധിയുണ്ടാകും. ജാതകനിലെ ഒമ്പതിലെ
ചന്ദ്രന്‍ വ്യക്തിയെ പ്രസിദ്ധനാക്കും.
ഇത്തരം ജാതകമുള്ളവര്‍ എപ്പോഴും
എന്തെങ്കിലും പുതിയ വസ്തുക്കള്‍ വെണമേന്നാഗ്രഹിക്കും. പല പുതിയ ആശയങ്ങളും
തോന്നുമെങ്കിലും ഒന്നും പൂര്‍ത്തിയാക്കുകയില്ല. അഭിപ്രായങ്ങള്‍ നിരന്തരം
മാറിക്കൊണ്ടിരിക്കും. ഈ ജാതകാര്‍ക്ക് ഭാര്യയുടെ ബന്ധുക്കളില്‍ നിന്ന് ധാരാളം
സഹായങ്ങള്‍ ലഭിക്കും. അതുപോലെ ഇവര്‍ക്ക് ജലയാത്രകൊണ്ട് പ്രയോജനങ്ങള്‍ ഉണ്ടാകാന്‍
സാധ്യതയുണ്ട്.
ചന്ദ്രന്‍ ജാതകത്തില്‍ പത്താം
ഭാവത്തിലാണ് ഇരിക്കുന്നത് എങ്കില്‍ ആ ജാതകന്‍ മൊത്തത്തില്‍
പ്രസന്നചിത്തനായിരിക്കും. ഈ വ്യക്തി തുടങ്ങി വെയ്ക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.
തന്‍റെ കര്‍മ്മങ്ങള്‍ വേണ്ടപോലെ ചെയ്ത്കൊണ്ടേയിരിക്കും.
ഈ ജാതകന്‍ ധനപരമായ
അഭിവൃദ്ധി ഉണ്ടായിരിക്കും. നല്ലവണ്ണം വൃത്തിയുള്ളവനായിരിക്കും. അതുകൂടാതെ നല്ല
ബലവാനായിരിക്കും. ദാനധര്‍മ്മാദികാര്യങ്ങളില്‍ തല്‍പരനായിരിക്കും. രാജാക്കന്മാര്‍
(സര്‍ക്കാര്‍) ബഹുമാനിക്കും. അവാര്‍ഡുകള്‍ കിട്ടും. ഭാര്യപുത്രാദി സുഖം
അനുഭവിക്കും.
ചന്ദ്രന്‍ ശത്രുക്ഷേത്രത്തിലോ, നീച്ചക്ഷേത്രത്തിലോ നിന്നാല്‍
കാസശ്വാസാദിരോഗങ്ങള്‍ ഉണ്ടാകും. സ്വയം ജോലിയൊന്നും ചെയ്യാതെ ഭാര്യഗൃഹത്തിലെ പണം
കൊണ്ട് ധനികനാകും. പക്ഷേ വിദ്വാനായിരിക്കും. ചന്ദ്രന് പാപയോഗം വന്നാല്‍ 27-മത്തെ
വയസ്സില്‍ വിധവയായ സത്രീയുമായുള്ള ബന്ധം നിമിത്തം ചീത്തപ്പേര് ഉണ്ടാകാന്‍
സാധ്യതയുണ്ട്.
ഇതൊക്കെയാണെങ്കിലും ഈ ജാതകര്‍
ബുദ്ധിമാനും സത്പ്രവര്‍ത്തനങ്ങളില്‍ തത്പരനും ആയിരിക്കും. ഭാര്യ സമര്‍ത്ഥയായിരിക്കും.
ബന്ധുക്കള്‍ ബഹുമാനിക്കും. അതിഥികളെ സത്കരിക്കുന്നതില്‍ തത്പരനായിരിക്കും.
ഗുരുവിനോടും, ദേവതകളോടും ഭക്തിയുള്ളവനായിരിക്കും.
പത്തില്‍ ചന്ദ്രന്‍ ഉള്ള ജാതകന്‍
പൊതുജനങ്ങളുടെ ആദരവു ലഭിക്കും. എങ്കിലും ജീവിതത്തില്‍ ചന്ദ്രനെപ്പോലെ
ഏറ്റക്കുറച്ചിലുകള്‍ ധാരാളം അനുഭവപ്പെടും.
Comments