ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-14 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151
ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-14 രവീന്ദ്രന്‍ നായര്‍
(ജ്യോതിഷ് അലങ്കാര്‍)ഫോണ്‍-9871690151
സൂര്യന്‍ ലഗ്നത്തില്‍
(ഒന്നാം ഭാവത്തില്‍) നിന്നാല്‍ ആ ജാതകന് ഉണ്ടാകാവുന്ന ഗുണദോഷഫലങ്ങള്‍ നമ്മള്‍
കഴിഞ്ഞ ലക്കത്തില്‍ മനസ്സിലാക്കി കഴിഞ്ഞു.
സൂര്യന്‍ രണ്ടാം
ഭാവത്തിലാണ് ജാതകത്തിലെങ്കില്‍ ഒരു വ്യക്തിക്ക് ഉണ്ടാകാവുന്ന ഫലങ്ങളെ കുറിച്ച്
നമുക്ക് നോക്കാം.
സാമ്പത്തികമായി നല്ല
ഉന്നമനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കുടുംബക്ലേശങ്ങള്‍ ധാരാളം അനുഭവിക്കേണ്ടി
വരും.
ദാമ്പത്യമായി അത്ര സുഖത്തിലായിരിക്കുകയില്ല.
സാമ്പത്തികമായി ഉന്നമനങ്ങള്‍ ഉണ്ടാകുമെങ്കിലും
അവ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതാണ്.
ബന്ധുക്കളുമായി സ്വരചെര്‍ച്ച കുറച്ചു ധാരാളം
അനുഭവപ്പെടാം. നിരാശാബോധം ഇടയ്ക്കിടയ്ക്ക് തോന്നിയെന്നു വരാം.
സന്താനങ്ങളെ
കൊണ്ടുള്ള ഗുണങ്ങള്‍ വേണ്ടപോലെ ഉണ്ടായിക്കൊള്ളണമെന്നില്ല.
കൂടെകൂടെ വീട് മാറേണ്ടി
വന്നേക്കാം.
വിദ്യാഭ്യാസ കാര്യങ്ങളില്‍ അനാവശ്യമായി തടസ്സം അനുഭവപ്പെടാന്‍
സാധ്യതയുണ്ട്.
വാക്കുകള്‍ക്ക് ശരിയായ രീതിയില്‍ പ്രവാഹാമില്ലാതെ സംഭാഷണ തടസ്സം
അനുഭവപ്പെടാം.
ഭംഗിയില്ലാത്ത തലമുടിയായിരിക്കും.
സ്വരത്തിന്
മധുരമുണ്ടായിരിക്കുകയില്ല.
മുഖത്ത് പല രോഗങ്ങളും വരാന്‍ സാധ്യതയുണ്ട്.
അതുപോലെ
തന്നെ സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ടവര്‍ക്ക് എപ്പോഴും എന്തെങ്കിലും
പ്രശ്നങ്ങളെ നേരിടെണ്ടതായി വരും.
ആരുടെ ജാതകത്തിലാണോ സൂര്യന്‍
രണ്ടില്‍ നില്‍ക്കുന്നത് അവര്‍ മറ്റുള്ളവരെ പരസ്പരം കലഹിപ്പിക്കാനും കേമന്‍മാരായിരിക്കും.
അത്തരം കാര്യങ്ങളില്‍ അവര്‍ക്ക് സന്തോഷം ലഭിക്കുകയും ചെയ്യും.
ഇത്തരക്കാര്‍ പല
കാര്യങ്ങളിലും വാക്കുപാലിക്കാതെ, വാക്കുമാറാന്‍ സമര്‍ത്ഥന്മാരായിരിക്കും.
ഈ
ഗുണങ്ങള്‍ കൊണ്ട് ഇവര്‍ക്ക് സുഹൃത്തുക്കളെ നിലനിര്‍ത്താന്‍ കഴിയാതെ വരും.
മുകളില്‍പ്പറഞ്ഞ ഫലങ്ങളില്‍
സൂര്യന്‍ ഇരിക്കുന്ന രണ്ടാംഭാവം ഇടവം, മകരം ഇവയേതെ ങ്കിലുമാണെങ്കില്‍ ധനം നശിച്ചു
പോകില്ല.
അതു പോലെ തന്നെ രണ്ടാംഭാവത്തില്‍ സൂര്യന്‍ ഇരിക്കുന്നതുകൊണ്ട് ജാതകന്റെ
പിതാവിനും ധാരാളം ധനലാഭം ഉണ്ടാകാവുന്നതാണ്.
വകീലന്മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും
രണ്ടിലെ രവി നല്ല സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കും.
മിഥുനം,തുലാം, കുംഭം ഇവ
രണ്ടാം ഭാവമായി അവിടെ രവി നിന്നാല്‍ ജാതകന്‍ പിശുക്കനാകാന്‍ സാധ്യതയുണ്ട്.
സമ്പാദിച്ച പണം ചിലവാക്കാതെ സൂക്ഷിച്ചുവെക്കാം.
കര്‍ക്കിടകം, വൃശ്ചികം,
മീനം ഈ രാശികളാണ് രണ്ടംഭാവമെങ്കില്‍ അവിടെ സൂര്യന്‍ നിന്നാല്‍ ജാതകന്‍ അധികാര
ശക്തികൊണ്ട് പണം സമ്പാദിക്കും.
മേടം, ചിങ്ങം, ധനു ഇവയാണ്
രണ്ടാം ഭാവമെങ്കില്‍ ജാതകന്‍ സ്വാര്‍ത്ഥതയും, മടിയും ഉള്ള ആളായിരിക്കും.
കൂടാതെ
തന്നത്താന്‍ വലിയ ആളാകാനും ശ്രമിക്കും. താന്‍ വലിയ ആളാണെന്ന് ഭാവവുമുണ്ടായിരിക്കും
(അഹംഭാവം).
രവി മൂന്നാം ഭാവത്തില്‍
ഇരിക്കുകയാണെങ്കില്‍ എന്തൊക്കെയാണ് ഫലങ്ങള്‍ എന്നു നോക്കാം.
രവി മുന്നില്‍ നിന്നാല്‍
ജാതകന്‍ നല്ല പരാക്രമി ആയിരിക്കും.
ശരീരബലം, ധൈര്യം എന്നീ ഗുണങ്ങളും
ഉണ്ടായിരിക്കും.
സഹോദരിസഹോദരന്മാര്‍ കുറവായിരിക്കും.
ശത്രുക്കളോടു കേസുകള്‍ നടത്തി
വിജയം കൈവരിക്കാന്‍ പ്രത്യേക കഴിവായിരിക്കും.
സ്ഥിരമായി പി.ഐ.എല്‍. പെറ്റിഷന്‍
കോടതികളില്‍ സമര്‍പ്പിക്കുന്നവരുടെ ജാതകത്തില്‍ മുന്നില്‍ സൂര്യന്‍ ഇരിക്കാന്‍
സാധ്യതയുണ്ട്.
പലപ്പോഴും ദുര്‍ജനങ്ങളുമായി കൂട്ടുകെട്ടുണ്ടാവാന്‍ സാധ്യതയുണ്ട്.
നല്ലവണ്ണം
ശൌര്യമുണ്ടായിരിക്കും.
ത്യാഗശീലം ധാരാളം ഉണ്ടായിരിക്കും.
അതുപോലെതന്നെ
കാഴ്ചക്കുറവ്, സഹോദരവിരോധം, സ്ത്രീപ്രിയത്വം, പ്രതാപം എന്നീ ഗുണങ്ങള്‍ളും ഉണ്ടായിരിക്കും.
മൂന്നാം ഭാവത്തില്‍ സൂര്യനുണ്ടെങ്കില്‍ ആ ജാതകന്‍ ധാരാളം തീര്‍ത്ഥാടനം
നടത്തുന്നയാളായിരിക്കും.
രാജപ്രീതി (സര്‍ക്കാര്‍ പ്രീതി) ധാരാളമുണ്ടായിരിക്കും.
ജ്യേഷ്ടസഹോദര നാശമോ അല്ലെങ്കില്‍ ജ്യേഷ്ഠസഹോദരന്‍ ഉണ്ടാകാതിരിക്കാനോ സാധ്യതയുണ്ട്.
എഴുത്തുകുത്തുകളില്‍(കറസ്പോണ്ടെന്‍സ്) നല്ല സാമര്‍ത്ഥയമുണ്ടായിരിക്കും.
സൂര്യന്‍ നാലില്‍ നിന്നാല്‍
ജാതകന് വാഹനങ്ങളും ബന്ധുക്കളും ഉണ്ടായിരിക്കുകയില്ല.
ഹൃദ്രോഗങ്ങള്‍ വരാന്‍
സാധ്യതയുണ്ട്.
പിതാവിനെ അനുസരിക്കുകയില്ല.
അന്യ സ്ത്രീകളില്‍
തല്പര്യമുണ്ടായിരിക്കും.
മനസ്സിന് എല്ലായ്പ്പോ ഴും ക്ലേശം അനുഭവപ്പെടും.
അതുപോലെ
തന്നെ ജാതകന്‍ നന്ദി കുറഞ്ഞവനും, ഹിംസാശീലനും ആകാന്‍ സാധ്യതയുണ്ട്.
എപ്പോഴും
ആരെങ്കിലുമായി വഴക്കടിക്കാന്‍ തോന്നും. അതുകൊണ്ട് മനസ്സമാധാനം വളരെ കുറവായിരിക്കും.
പലപ്പോഴും നുണ പറയുന്നവനും ആവാന്‍ സാധ്യതയുണ്ട്.
മേല്‍പ്പറഞ്ഞ ഫലങ്ങള്‍
സൂര്യന്‍ ഏതു രാശിയിലാണ് ഇരിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും.
മിഥുനം,
കന്നി, തുലാം, ധനു, മകരം, മീനം ഈ രാശികള്‍ നാലാംഭാവമായി രവി അവിടെ നിന്നാലും രവി
സ്വഷേത്രത്തിലോ, കേന്ദ്രത്തിലോ, ത്രികോണത്തിലോ നിന്നാലും നല്ല ഫലങ്ങള്‍
അനുഭവപ്പെടും.
സാധാരണ ഗതിയില്‍ സൂര്യന്‍ പാപഗ്രഹമായാതുകൊണ്ട് താന്‍ നില്‍ക്കുന്ന ഭാവത്തിന്‍റെ
ദോഷഫലങ്ങളെയാണ് ഫലമായി നല്കുക.
ചുരുക്കത്തില്‍ സൂര്യന്‍ നാലില്‍ ആണെങ്കില്‍
ശത്രുക്കളില്‍ നിന്നും ആക്രമണം പ്രതീക്ഷിക്കാം.
കുടുംബസുഖം കുറഞ്ഞിരിക്കും.
ഒരു
സ്ഥലത്തുതന്നെ സ്ഥിരമായി താമസ്സിക്കുകയില്ല.
താമസസ്ഥലം മാറി കൊണ്ടിരിക്കും.
മറ്റു
സ്ത്രീകളില്‍ തല്പരരായിരിക്കും.
പിതൃസുഖം കുറയും. കുടുംബത്തിനു
അപമാനമുണ്ടാക്കുന്നു.
പല കാര്യങ്ങളും ചെയ്തെന്ന് വരും.
സന്താനവിയോഗവും
അനുഭവപ്പെടാവുന്നതാണ്.
വസ്തുവകകള്‍ കുറവായിരിക്കും.
അടുത്തതായി രവി
അഞ്ചാംഭാവത്തില്‍ നിന്നാല്‍ അനുഭവപ്പെടുന്ന ഫലങ്ങള്‍ നോക്കാം.
ഇത്തരം
ഫലങ്ങളെക്കുറിച്ച് പല ഗ്രന്ഥങ്ങളിലും പല രീതികളിലാണ് പ്രതിപാദിക്കുന്നത്.
എല്ലാ
ഭാവത്തിന്റെയും അങ്ങനെതന്നെയാണ്.
പിന്നീട് ജ്യോതിഷികള്‍ അവ ക്രോഡീകരിച്ച്
എടുക്കുകയാണ് പതിവ്.
അഞ്ചാംഭാവം പ്രധാനമായും
സന്താനം, വിദ്യാ,പൂര്‍വ്വപുണ്യം, പിതൃസ്വത്ത്, വ്യാപാരം മുതല്‍ അനവധി
കാര്യങ്ങളുണ്ട്.
അങ്ങനെവരുമ്പോള്‍ സൂര്യന്‍ അഞ്ചാം ഭാവത്തില്‍ നിന്നാല്‍
സന്താനമില്ലായ്മ, അല്ലെങ്കില്‍ സന്താനം ഉണ്ടാവാന്‍ വൈകുക, അല്ലെങ്കില്‍ സന്താനങ്ങളെക്കൊണ്ടു
വേണ്ടപോലെ ഗുണമില്ലായ്മ, മാതാപിതാക്കള്‍ പറഞ്ഞാല്‍ സന്താനങ്ങള്‍ക്ക്
അനുസരണയില്ലായ്മ എന്നീ ദോഷങ്ങള്‍ ഇതുകൊണ്ട് ഉണ്ടാകാവുന്നതാണ്.
അതുപോലെ പലപ്പോഴും
ധനത്തിന്‍റെ അഭാവവും അനുഭവപ്പെടാവുന്നതാണ്.
കാടുകളിലും പര്‍വ്വതങ്ങളിലും
സഞ്ചാരിക്കാന്‍ താല്പര്യം എന്നുപറഞ്ഞാല്‍ ഇക്കാലത്ത് ‘ട്രക്കിംഗ്’ നടത്താനും
റോക്ക് ക്ലിയ്മബിംഗ് (പര്‍വ്വതാരോഹണം) മുതലായ സാഹസികത ഉള്‍ക്കൊള്ളുന്ന
കായികരംഗത്ത് താല്പര്യം ഉണ്ടാകും എന്നര്‍ത്ഥം.
ബുദ്ധിശാലി ആയിരിക്കും.
പക്ഷെ
പലപ്പോഴും ഇത്തരം സാഹസിക കൃത്യങ്ങളിലേര്‍പ്പെടുന്നത്കൊണ്ട് അല്പായുസ്സു
ആയിരിക്കാനും സാധ്യതയുണ്ട്.
മനശ്ശാന്തി കുറവ് നല്ലവണ്ണം അനുഭവപ്പെട്ടു എന്നു വരാം.
പലപ്പോഴും സ്വന്തം വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടിവരും.
സ്നേഹിതരും വളരെ
കുറവായിരിക്കും എന്നുവേണം പറയാന്‍.
മന്ത്രവിദ്യകളിലും രഹസ്യസ്വഭാവമുള്ള പൂജകളിലും
വളരെയധികം തല്പരനായിരിക്കും. ഉദരരോഗങ്ങളും ധാരാളം ഉണ്ടാകാവുന്നതാണ്.
അഞ്ചാംഭാവം ജലരാശിയല്ലാതെ
സൂര്യന്‍ അവിടെ നിന്നാല്‍ സന്താനം ഉണ്ടാകുകയില്ല.
ജലരാശിയാണ് എങ്കില്‍ സന്താനം
ഉണ്ടാകും എങ്കിലും ദുര്‍ബലരും, രോഗികളും ആകാന്‍ സാധ്യതയുണ്ട്.
ചന്ദ്രന്‍റെയോ,
ഗുരുവിന്‍റെയോ, ശുക്രന്‍റെയോ, യോഗമോ, ദൃഷ്ടിയോ ഇല്ലെങ്കില്‍ സന്താനങ്ങള്‍
മരിച്ചുപോകാന്‍ സാധ്യതയുണ്ട്.
അഞ്ചാംഭാവം കര്‍ക്കിടകം, വൃശ്ചികം, മീനം ഇവയായി
വരികയാണെങ്കില്‍ സൂര്യന് ആ ഭാവത്തില്‍ ഇരിക്കുകയാണെങ്കില്‍ ശരീരക്ലെഷവും മാനസിക
പീഡയും അനുഭവിക്കേണ്ടി വരും.
ഇടവം, കന്നി, മകരം ഇവ അഞ്ചാം ഭാവമായി സൂര്യന്‍ അവിടെ
നില്‍ക്കുകയാണെങ്കില്‍ ദുഷ്ടബുദ്ധി, ദുഷ്ടപ്രവൃത്തികള്‍, ദുസ്വഭാവം, മോശപ്പെട്ട
കൂട്ടുകെട്ട് മുതലായവ അനുഭവപ്പെടും.
ആറാം ഭാവത്തില്‍ സൂര്യന്‍
നിന്നാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് നോക്കാം.
സൂര്യന്‍ ആറാം ഭാവത്തില്‍
ഉണ്ടെങ്കില്‍ ആ വ്യക്തി വളരെയധികം ‘കാമാര്‍ത്തനായിരിക്കും’ എന്നുവേണം പറയാന്‍.
ഭക്ഷണപ്രിയനായതുകൊണ്ട് എല്ലായ്പ്പോഴും വിശപ്പ് അനുഭവപ്പെടുന്നവനായിരിക്കും.
ധാരാളം ഐശ്വര്യവും പ്രശസ്തിയും ഉണ്ടാകാനും സാധ്യതയുണ്ട്.
അയാള്‍ ഒരു ഭരണാധികാരി
വരെ ആകാനുള്ള സാധ്യതയുണ്ട്.
അയാള്‍ക്ക് ശത്രുക്കളെ തോല്പിക്കുവാന്‍ പ്രത്യേക
കഴിവുണ്ടായിരിക്കും. വേഷഭൂഷാധികളില്‍ വളരെയധികം ശ്രദ്ധ കാണിക്കുകയില്ല.
ആറാം
ഭാവത്തില്‍ സൂര്യന്‍ ഇരുന്നാല്‍ രോഗങ്ങള്‍ അധികം വരില്ല എന്നുവേണം വിശ്വസിക്കാന്‍.
കടബാധ്യതകള്‍ അധികം വരില്ല.
രവി പുരുഷരാശിയാണെങ്കില്‍ സര്‍ക്കാരില്‍ നിന്ന് പദവി ലഭിക്കാന്‍
സാധ്യതയുണ്ട്.
അതുപോലെ തന്നെ യോഗാഭ്യാസത്തില്‍ താല്പര്യമുണ്ടായിരിക്കും.
രവി എഴാം ഭാവത്തിലാണെങ്കില്‍
പ്രധാനമായും ദാമ്പത്യം, വ്യാപാരം, ബാധ, വിദേശവാസം മുതലായ പല കാര്യങ്ങളും ആയി
ബന്ധപ്പെട്ടിരിക്കുന്നു.
എഴാം ഭാവത്തില്‍ സൂര്യന്‍
ഇരിക്കുന്നത് കൊണ്ട് ജാതകന് ഐശ്വര്യക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
പലപ്പോഴും മറ്റുള്ളവരില്‍ നിന്നും അപമാനം സഹിക്കേണ്ടി വരും. സര്‍ക്കാരില്‍ നിന്ന്
അപ്രീതി ഉണ്ടാവാനിടയുണ്ട്.
ഭാര്യാ/ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പൊരുത്തക്കേടുകള്‍
ഉണ്ടാകാവുന്നതാണ്.
പുരുഷന്മാര്‍ക്ക് സ്ത്രീകളില്‍ നിന്നും അപമാനം സഹിക്കേണ്ടി
വരും.
രോഗപീഡ, ഭയം, കോപം എന്നിവ കൂടാതെ വിഭാര്യത്വം, രോഗപീഡ, ഭയം, കോപം എന്നിവ
കൂടാതെ അലഞ്ഞുതിരിയേണ്ടി വരിക, ചന്ജലസ്വഭാവം എന്നീ പ്രശ്നങ്ങളും
ഉണ്ടാകാവുന്നതാണ്.
വിവാഹതടസ്സം മൂലം വൈകിയായിരിക്കും വിവാഹം നടക്കുക.
എട്ടില്‍
സൂര്യനും ശനിയും ചേര്‍ന്നിരുന്നാല്‍ ഭാര്യ/ഭര്‍ത്താവ് വിശ്വസ്തനായിരിക്കുകയില്ല.
എഴാംഭാവം പാപരാശിയായി അവിടെ രവി പാപഗ്രഹത്തോടുകൂടി നിന്നാല്‍ രണ്ട് വിവാഹങ്ങള്‍ നടക്കാന്‍
സാധ്യതയുണ്ട്.
മേടം, ചിങ്ങം, മകരം രാശികള്‍ എഴാം ഭാവമായി അവിടെ രവി നിന്നാല്‍
ക്ലേശകരമായ അനുഭവങ്ങളായിരിക്കും.
മേടത്തിലും, ചിങ്ങത്തിലും ആണെങ്കില്‍ രണ്ട്
വിവാഹം നടക്കും.
മിഥുനം, തുലാം, കുംഭം രാശികള്‍ എഴാം ഭാവമായി രവി അവിടെ നിന്നാല്‍
ജാതകന്‍ വക്കീലാകാന്‍ സാധ്യതയുണ്ട്.
കലാരംഗത്ത് ശോഭിക്കാനും വിദേശവാസത്തിനും
യോഗമുണ്ട്.
Comments