Skip to main content

സത് സന്താനങ്ങള്‍ എങ്ങിനെയുണ്ടാകും-

സത് സന്താനങ്ങള്‍ എങ്ങിനെയുണ്ടാകും-

(കടപ്പാട്-മനോരമ ജ്യോതിഷം)

വിവാഹിതരാകുന്ന സാധാരണ എല്ലാവരുടെയും സ്വപ്നമാവും നല്ല കുട്ടികള്‍ ഉണ്ടാകുക എന്നത്.‌ കുട്ടികള്‍ നല്ലവരായി ജനിക്കണമെങ്കില്‍ അതിനു വേണ്ട കാര്യങ്ങളും ദമ്ബതിമാര്‍‌ അറിഞ്ഞിരിക്കണം.


വര്‍ത്തമാനകാലം ഉണ്ട്‌ എന്നതു തര്‍ക്കമറ്റ സംഗതിയാണ്. അപ്പോള്‍ ഭൂതകാലവും ഉണ്ടായിരുന്നു എന്നും ഭാവികാലം ഉണ്ടാകും എന്നും കൂടി ഇതില്‍ നിന്നു സമ്മതിക്കേണ്ടതുണ്ട്. പൂര്‍‌വ ഗുരുക്കന്മാര്‍ എല്ലാം ആത്മാക്കള്‍ക്കും ഭൂതകാല ജന്മമുണ്ടെന്നും ഭാവി ഉണ്ടാവുമെന്നും മനസ്സിലാക്കി. വിശേഷബുദ്ധിയുളള മനുഷ്യനു സ്വഹിതമനുസരിച്ചു നല്ല ജന്മങ്ങള്‍ നല്കി അതു വേണ്ടുംവണ്ണം പരിപോഷിപ്പിച്ചു ഭാവി ജന്മത്തിലേക്കു കടത്തിവിടുന്നതിനു വേണ്ട മാര്‍ഗങ്ങള്‍ ഉപദേശിക്കുന്നതാണു ഷോ‍ഡശ സംസ്കാര ക്രിയകള്‍.


ഇതില്‍ സുപ്രധാന കാര്യമാണു സന്താനോല്പാദനം. നല്ല കുട്ടികളെ വാര്‍ത്തെടുക്കുന്നതിനു മുന്‍പ് ദമ്ബതിമാര്‍‌ ഇതിനു തയാറെടുക്കേണ്ടതുണ്ട്. കൃഷി ചെയ്യുന്നതിനു മുന്‍പു സ്ഥലമൊരുക്കി വേണ്ട വിധത്തില്‍ വിത്തുകള്‍ മുളപ്പിച്ചു നടുന്ന വിത്തിന് അനുരൂപമായ കാലാവസ്ഥ‌ നോക്കി നട്ടു പരിപാലിച്ചുപോന്നാല്‍ നല്ല ഫലം ലഭിക്കും.ഇതുപോലെ തന്നെ വിവാഹത്തിന്റെ ആദ്യകാലങ്ങള്‍ക്കുശേഷം കുറച്ചു മനോനിയന്ത്രണം ദമ്ബതിമാര്‍ക്കു വര‌ുന്നതാണു സന്താ‌നോല്പാദനത്തിന് ഉത്തമം. ഇതിനു മുന്‍പ്‌ അവരവരുടെ മതാചാരമനുസരിച്ചുളള വ്രതാനുഷ്ഠാനങ്ങളും പ്രാര്‍‌ഥനയും പുണ്യസങ്കേതദര്‍ശനങ്ങളും അനിവാര്യമാണ്. അതുപോലെ അശോകാരിഷ്ടം - സുകുമാരഘൃതം എന്നിവ സേവിക്കണം. അപ്പോള്‍ സ്ഥലമൊരുക്കി വിത്തും സജ്ജമായി എന്നു കരുതുക. ഇനി നോക്കേണ്ടതു കാലാവസ്ഥ അനുകൂലമാണോ എന്നുളളതാണ്‌. വേനല്‍ക്കാലത്തു നടേണ്ട വിത്തുകള്‍ വര്‍ഷക്കാലത്തു നട്ടാല്‍ ചീഞ്ഞു പോകാനിടയുണ്ട് അതുപോലെ തന്നെ സന്താനോല്പാദനക്കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. 

കുജേന്ദുഹേതു പ്രതിമാസമാര്‍ത്തവം എന്നു തുടങ്ങിയുളള അനേകപ്രമാണങ്ങള്‍ അനുസരിച്ച്‌, ഋതുസ്നാനാന്തരം 16 ദിവസം വരെ ഗര്‍ഭധാരണയോഗ്യമാണ്‌. ഇതില്‍ വരുന്ന ഒറ്റ ദിവസങ്ങള്‍ സ്ത്രീസന്താനത്തെയും ഇരട്ട ദിവസങ്ങള്‍ പുരുഷ സന്താനത്തെയും ജനിപ്പിക്കും. ഇതില്‍ 10, 16 ദിവസങ്ങളിലുളള ആണ്‍കുട്ടികള്‍ പ്രഗല്ഭരായിത്തീരും. എന്നാല്‍ ഗര്‍ഭാധാന സമയത്ത് ആദിത്യ ചന്ദ്രന്മാര്‍ക്ക് ഏഴാമിടത്ത് പാപഗ്രഹങ്ങള്‍‌ വന്നാല്‍ പ്രസവകാലം വരെ ദമ്ബതിമാര്‍ക്കു കഷ്ടതയുണ്ട്‌. ഇവരുടെ രണ്ടിലോ പന്ത്രണ്ടിലോ കുജശനികള്‍ വന്നാല്‍ പിതാവിനും മാതാവിനും ആയുര്‍‌ഭംഗം വരാം‌. 

ആദിത്യചന്ദ്രന്മാരില്‍ ഒ‌രാളോടൊത്ത് കുജശനികളില്‍ ഒരാള്‍ നിന്ന് മറ്റേയാള്‍ ദൃഷ്ടി ചെയ്താലും മരണയോഗമാണ്. ഗര്‍ഭാധാന ലഗ്നത്തിനു ശുഭദൃഷ്ടിയില്ലാതെ പന്ത്രണ്ടില്‍ പാപഗ്രഹം വന്നാല്‍ ഗര്‍ഭിണീമരണം ഫലം. കുജശനികള്‍ ലഗ്നത്തില്‍ വരുന്നതും ലഗ്നത്തിലെ ചന്ദ്രന് ഇവരുടെ ദൃഷ്ടി വരുന്നതും ഗര്‍ഭം അലസിപ്പോകുന്ന ലക്ഷണമാണ്. ലക്ഷണങ്ങള്‍ വിസ്തരിക്കുന്നതിലും നല്ലത് ഇതിനു തയാറെടുക്കുന്ന ദമ്ബതിമാര്‍‌ തങ്ങളുടെ ഭാവിഗുണത്തിന് അവരവരുടെ നക്ഷത്രാദികള്‍ അനുസരിച്ചുളള ശുഭമുഹൂര്‍ത്തം തിരഞ്ഞെടുക്കട്ടെ. 

ഇക്കാലത്ത് അല്പ സന്താനങ്ങള്‍ മാത്രമുളള നമ്മുടെ നാട്ടില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ സുബുദ്ധികളും ലോകോപകാരതത്പരരും സര്‍വോപരി ദീര്‍ഘായുസ്സുളളവരും ആയിത്തീര്‍ന്ന‌ാല്‍ മാത്രമേ സന്താനസൗഭാഗ്യമായിത്തീരുകയുളളൂBest Astrology and Vastu Consultant in  Delhi
Best Astrology Consultant in Delhi
Best Malayali Astrologer in Delhi 
Astrology and Vastu Consultant in East Delhi

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

മൂലമന്ത്രം 1 ഗണപതിയുടെ മൂലമന്ത്രം എന്ത്?
ഓം ഗം ഗണപതയേ നമഃ 2 ശിവന്റെ മൂലമന്ത്രം എന്ത്?
ഓം നമഃ ശിവായ 3 വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്?
ഓം നമോ നാരായണായ 4 സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്?
ഓം വചത്ഭുവേ നമഃ 5 ശാസ്താവിന്റെ
മൂലമന്ത്രം എന്ത്?
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 6 സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്?
ഓം സം സരസ്വത്യൈ നമഃ 7 ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ 8 ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ 9 ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം നമഃ 10 ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്?
ഓം ഹൃം ശിവനാരായണായ നമഃ 11 ശ്രീരാമന്റെ മൂലമന്ത്രം എന്ത്?
ഓം രാം രാമായ നമഃ12 ശ്രീപാർവ്വതിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ഉമായൈ നമഃ 13 ഹനുമാന്റെ മൂലമന്ത്രം എന്ത്?
ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ14 അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ15 നരസിംഹമൂർത്തിയുടെ മൂലമന്ത്രം എന്ത്?
ഔം ക്ഷ്രൗ നമഃ16 ശ്രീകൃഷ്ണന്റെ മൂലമന്ത്രം എന്ത്?
ഓം ക്ളീം കൃഷ്ണായ നമഃ17 മഹാലക്ഷ്മിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ 18 സൂര്യ…

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9-പഞ്ച മഹാ പുരുഷ യോഗങ്ങള്‍ - Raveendran Nair,Malayalee Astrologer,Delhi-9871690151.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9 -

ജാതകത്തിലെ പഞ്ച മഹാ പുരുഷ യോഗങ്ങള്‍-
രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)-9871690151 

നിങ്ങളുടെ ജാതകത്തില്‍ പഞ്ച മഹാ പുരുഷ യോഗങ്ങള്‍ ഉണ്ടോ ?

ഒരാളുടെ ജാതകത്തിലെ സൂര്യ ചന്ദ്രന്മാരെയും, രാഹു കേതുക്കളെയും ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി വരുന്ന അഞ്ചു ഗ്രഹങ്ങളായ കുജന്‍,ബുധന്‍,വ്യാഴം,ശുക്രന്‍, ശനി എന്നീ അഞ്ചു ഗൃ ഹങ്ങളെ കൊണ്ടുണ്ടാകുന്ന യോഗമാണ് "പഞ്ച മഹാ പുരുഷ യോഗങ്ങള്‍."

1. ജാതകത്തില്‍ കുജന്‍ ബലവാനായി മൂല ത്രികോണം, സ്വ ക്ഷേത്രം അല്ലെങ്കില്‍ ഉച്ച സ്ഥാനത്തു നില്കുകയും അവ കേന്ദ്ര ങ്ങളായി(1 -4 -7-10 ) വരികയും ചെയ്‌താല്‍  ആ ജാതകന്നു രുചക യോഗം ഉണ്ട് ന്നു പറയാം.

രുചക യോഗത്തില്‍ ജനിച്ചവര്‍ക്കു ദീര്‍ഘ ആയുസ്സ്, നിര്‍മല കാന്തി, നല്ല രക്ത ഓട്ടം,ശാരീരികമായ ബലം, സാഹസ കൃത്യങ്ങളില്‍ താത്പര്യമുണ്ടയിരിക്കുക , നല്ല കാര്യങ്ങള്‍ ചെയ്തു കീര്‍ത്തി നേടുക, ശത്രുക്കളെ പരാജയ പ്പെടുത്തുക എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കും.അതുപോലെ മുറിവ് ചതവുകള്‍ ധാരാളം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അപകടങ്ങള്‍ സംഭവിക്കാനും സാധ്യത വളരെ കൂടുതല്‍ ആണ്.മത്സരങ്ങളില്‍ വിജയം നേടുന്നവര്‍ ആയിരിക്കും.സത്യ സന്ധത,ചിന്ത…

ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2--രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851

ക്ഷേത്രങ്ങളില്‍  വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851
സാധാരണ പുഷ്പാഞ്ജലികള്‍, അഭിഷേകങ്ങള്‍, തുലാഭാരങ്ങള്‍, ഹോമങ്ങള്‍ എന്നിവ കൊണ്ടുള്ള

ഗുണങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചു കഴിഞ്ഞു.

എല്ലാ വഴിപാടുകളും എല്ലാ

ക്ഷേത്രങ്ങളിലും ലഭ്യമായിരിക്കുകയില്ല. പല വഴിപാടുകളും, പല ക്ഷേത്രങ്ങളിലെയും

പ്രത്യേകതയായിരിക്കും.

കേരളത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളുണ്ട്. കാസര്‍ഗോഡ്

മുതല്‍ തിരുവനന്തപുരം വരെയുള്ള പതിനാല് ജില്ലകളിലും ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ട്. ഓരോ

നാട്ടിലേയും നാട്ടുനടപ്പ് വേറെയാണ്, പേരുകള്‍ നാട്ടുനടപ്പനുസരിച്ചുള്ളവയാണ്.

ഇപ്രാവശ്യം പ്രതിപാദിക്കാന്‍ പോകുന്നത് ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള വഴിപാടുകളും,

പരിഹാരങ്ങളും ആണ്. അതു കൂടാതെ വ്രതങ്ങള്‍ നോല്ക്കുമ്പോള്‍ ഉള്ള ഗുണങ്ങള്‍,

എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ആണ്.

1. അപസ്മാരം മാറാന്‍ വഴിപാട്- പൂതന്‍ കെട്ടുക

2. ശ്വാസരോഗത്തിനുള്ള വഴിപാട്- പൂമൂടല്‍

3. വിഷബാധ മാറാന്‍- കാളിയമര്‍ദ്ദനം കൃഷ്ണാട്ടന്‍ കളി

4. ഓര്‍മ്മ പിശക് (ഓര്‍മ്മ കുറവ്) മാറാന്‍- സരസ്വതഘൃതം (നെയ്യ്) സേവിക്കുക

5. നടക്കുവാനുള്ള (കാലിന്‍…