സത് സന്താനങ്ങള്‍ എങ്ങിനെയുണ്ടാകും-
സത്
സന്താനങ്ങള്‍ എങ്ങിനെയുണ്ടാകും-
(കടപ്പാട്-മനോരമ
ജ്യോതിഷം)
വിവാഹിതരാകുന്ന സാധാരണ എല്ലാവരുടെയും സ്വപ്നമാവും നല്ല
കുട്ടികള്‍ ഉണ്ടാകുക എന്നത്. കുട്ടികള്‍ നല്ലവരായി ജനിക്കണമെങ്കില്‍ അതിനു വേണ്ട
കാര്യങ്ങളും ദമ്ബതിമാര്‍ അറിഞ്ഞിരിക്കണം.
വര്‍ത്തമാനകാലം ഉണ്ട് എന്നതു തര്‍ക്കമറ്റ സംഗതിയാണ്.
അപ്പോള്‍ ഭൂതകാലവും ഉണ്ടായിരുന്നു എന്നും ഭാവികാലം ഉണ്ടാകും എന്നും കൂടി ഇതില്‍
നിന്നു സമ്മതിക്കേണ്ടതുണ്ട്. പൂര്‍വ ഗുരുക്കന്മാര്‍ എല്ലാം ആത്മാക്കള്‍ക്കും
ഭൂതകാല ജന്മമുണ്ടെന്നും ഭാവി ഉണ്ടാവുമെന്നും മനസ്സിലാക്കി. വിശേഷബുദ്ധിയുളള
മനുഷ്യനു സ്വഹിതമനുസരിച്ചു നല്ല ജന്മങ്ങള്‍ നല്കി അതു വേണ്ടുംവണ്ണം
പരിപോഷിപ്പിച്ചു ഭാവി ജന്മത്തിലേക്കു കടത്തിവിടുന്നതിനു വേണ്ട മാര്‍ഗങ്ങള്‍
ഉപദേശിക്കുന്നതാണു ഷോഡശ സംസ്കാര ക്രിയകള്‍.
ഇതില്‍ സുപ്രധാന കാര്യമാണു സന്താനോല്പാദനം. നല്ല കുട്ടികളെ
വാര്‍ത്തെടുക്കുന്നതിനു മുന്‍പ് ദമ്ബതിമാര്‍ ഇതിനു തയാറെടുക്കേണ്ടതുണ്ട്. കൃഷി
ചെയ്യുന്നതിനു മുന്‍പു സ്ഥലമൊരുക്കി വേണ്ട വിധത്തില്‍ വിത്തുകള്‍ മുളപ്പിച്ചു
നടുന്ന വിത്തിന് അനുരൂപമായ കാലാവസ്ഥ നോക്കി നട്ടു പരിപാലിച്ചുപോന്നാല്‍ നല്ല ഫലം
ലഭിക്കും.
ഇതുപോലെ തന്നെ വിവാഹത്തിന്റെ ആദ്യകാലങ്ങള്‍ക്കുശേഷം കുറച്ചു മനോനിയന്ത്രണം
ദമ്ബതിമാര്‍ക്കു വരുന്നതാണു സന്താനോല്പാദനത്തിന് ഉത്തമം. ഇതിനു മുന്‍പ്
അവരവരുടെ മതാചാരമനുസരിച്ചുളള വ്രതാനുഷ്ഠാനങ്ങളും പ്രാര്‍ഥനയും പുണ്യസങ്കേതദര്‍ശനങ്ങളും
അനിവാര്യമാണ്. അതുപോലെ അശോകാരിഷ്ടം - സുകുമാരഘൃതം എന്നിവ സേവിക്കണം. അപ്പോള്‍
സ്ഥലമൊരുക്കി വിത്തും സജ്ജമായി എന്നു കരുതുക. ഇനി നോക്കേണ്ടതു കാലാവസ്ഥ അനുകൂലമാണോ
എന്നുളളതാണ്. വേനല്‍ക്കാലത്തു നടേണ്ട വിത്തുകള്‍ വര്‍ഷക്കാലത്തു നട്ടാല്‍ ചീഞ്ഞു
പോകാനിടയുണ്ട് അതുപോലെ തന്നെ സന്താനോല്പാദനക്കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.
കുജേന്ദുഹേതു പ്രതിമാസമാര്‍ത്തവം എന്നു തുടങ്ങിയുളള അനേകപ്രമാണങ്ങള്‍ അനുസരിച്ച്, ഋതുസ്നാനാന്തരം 16 ദിവസം വരെ ഗര്‍ഭധാരണയോഗ്യമാണ്.
ഇതില്‍ വരുന്ന ഒറ്റ ദിവസങ്ങള്‍ സ്ത്രീസന്താനത്തെയും ഇരട്ട ദിവസങ്ങള്‍ പുരുഷ
സന്താനത്തെയും ജനിപ്പിക്കും. ഇതില്‍ 10, 16 ദിവസങ്ങളിലുളള ആണ്‍കുട്ടികള്‍
പ്രഗല്ഭരായിത്തീരും. എന്നാല്‍ ഗര്‍ഭാധാന സമയത്ത് ആദിത്യ ചന്ദ്രന്മാര്‍ക്ക്
ഏഴാമിടത്ത് പാപഗ്രഹങ്ങള്‍ വന്നാല്‍ പ്രസവകാലം വരെ ദമ്ബതിമാര്‍ക്കു കഷ്ടതയുണ്ട്.
ഇവരുടെ രണ്ടിലോ പന്ത്രണ്ടിലോ കുജശനികള്‍ വന്നാല്‍ പിതാവിനും മാതാവിനും ആയുര്‍ഭംഗം
വരാം.
ആദിത്യചന്ദ്രന്മാരില്‍ ഒരാളോടൊത്ത് കുജശനികളില്‍ ഒരാള്‍ നിന്ന് മറ്റേയാള്‍
ദൃഷ്ടി ചെയ്താലും മരണയോഗമാണ്. ഗര്‍ഭാധാന ലഗ്നത്തിനു ശുഭദൃഷ്ടിയില്ലാതെ
പന്ത്രണ്ടില്‍ പാപഗ്രഹം വന്നാല്‍ ഗര്‍ഭിണീമരണം ഫലം. കുജശനികള്‍ ലഗ്നത്തില്‍
വരുന്നതും ലഗ്നത്തിലെ ചന്ദ്രന് ഇവരുടെ ദൃഷ്ടി വരുന്നതും ഗര്‍ഭം അലസിപ്പോകുന്ന
ലക്ഷണമാണ്. ലക്ഷണങ്ങള്‍ വിസ്തരിക്കുന്നതിലും നല്ലത് ഇതിനു തയാറെടുക്കുന്ന
ദമ്ബതിമാര്‍ തങ്ങളുടെ ഭാവിഗുണത്തിന് അവരവരുടെ നക്ഷത്രാദികള്‍ അനുസരിച്ചുളള
ശുഭമുഹൂര്‍ത്തം തിരഞ്ഞെടുക്കട്ടെ.
ഇക്കാലത്ത് അല്പ സന്താനങ്ങള്‍ മാത്രമുളള നമ്മുടെ
നാട്ടില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ സുബുദ്ധികളും ലോകോപകാരതത്പരരും സര്‍വോപരി ദീര്‍ഘായുസ്സുളളവരും
ആയിത്തീര്‍ന്നാല്‍ മാത്രമേ സന്താനസൗഭാഗ്യമായിത്തീരുകയുളളൂ
Best Astrology and Vastu Consultant in Delhi
Best Astrology Consultant in Delhi
Best Malayali Astrologer in Delhi
Astrology and Vastu Consultant in East Delhi
Comments