ജ്യോതിഷത്തിലെ ബാലപാഠങ്ങള്‍-8-രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍),ഫോണ്‍-9871690151.
ചൊവ്വ ദോഷവും ചില തെറ്റിധാരണകളും.
ചൊവ്വ ദോഷത്തെ കുറിച്ച് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടായിരിക്കുകയില്ല.ഇപ്പോള്‍ മലയാളികള്‍ മാത്രമല്ല മറ്റുള്ള ഭാഷ ക്കാരും "ചൊവ്വ ദോഷത്തെ Manglik Dosham എന്ന പേരില്‍ കൊണ്ട് നടക്കുന്നുണ്ട്.
പക്ഷെ ചൊവ്വ ദോഷം തുടങ്ങിയത് കേരളത്തില്‍ നിന്നാണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. അതിന്റെ ചരിത്രത്തി ലെക്കൊന്നും ഞാന്‍ കടക്കുന്നില്ല.
പുരാതനമായ ക്ലാസ്സിക് ഗ്രന്ഥങ്ങളില്‍ ഒന്നും ചൊവ്വ ദോഷത്തെ കുറിച്ച് കൂടുതല്‍ ഒന്നും പ്രതിപാദിക്കുന്നില്ല.ചൊവ്വ യെ പോലെ തന്നെ മറ്റു പപഗ്രഹങ്ങളായ ശനി,സൂര്യന്‍,രഹു,കേതു എന്നിവക്കും അവ ഏതേതു രാശികളില്‍ ഇരിക്കുന്നു എന്നതിനനുസരിച്ച് ദോഷമുണ്ട്. ചോവ്വക്കുള്ള പ്രത്യേകത എന്താണ എന്ന് വെച്ചാല്‍ സ്വ ക്ഷേത്രത്തില്‍ നിന്നും എഴാം ഭാവത്തി ലെക്കുള്ള ദൃഷ്ടി കൂടാതെ നാലാം ഭാവതിലെക്കും,എട്ടാം ഭാവത്തിലെക്കും ദൃഷ്ടി കള്‍ ഉണ്ട് എന്നുള്ളതാണ്.ഇതുപോലെ ശനിക്കും എഴാം ഭവം കൂടാതെ മൂന്നിലെക്കും പത്തി ലെക്കും ദൃഷ്ടികള്‍ ഉണ്ട്. സൂര്യന്‍,രഹു,കേതു എന്നിവര്‍ക്ക് എഴാം ഭാവത്തിലേക്കു മാത്രമേ ദൃഷ്ടികള്‍ ഉള്ളു. സാധാരണ രീതിയില്‍ പപസാമ്യം കണക്കാക്കുമ്പോള്‍ ചൊവ്വയെ പ്പോലെ ത്തന്നെ മറ്റു ഗ്രഹങ്ങളുടെ ദോഷങ്ങള്‍ക്കും വളരെയധികം പ്രാധാന്യവും പ്രസക്തിയുമുണ്ട്.
പാപസാമ്യം കണക്കാക്കുമ്പോള്‍ പാപഗ്രഹങ്ങള്‍ ഏതേതു ഭാവങ്ങളില്‍ ഇരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത് കണക്കാക്കുന്നത്. ഒരു ജാതകത്തില്‍ 1.2.4.7.8.12 എന്നീ ഭാവങ്ങളില്‍ പപഗ്രഹമുണ്ടെങ്കില്‍, അതെല്ലാം ദോഷങ്ങളായി കണക്കാക്കും. ഇങ്ങനെ കണക്കാക്കുമ്പോള്‍ എല്ലാ പാപ്ഗ്രഹങ്ങള്‍ക്കും വെവേറെ ദോഷങ്ങള്‍ കണക്കാക്കെണ്ട്തുണ്ട്. ഇങ്ങിനെയാണ് മൊത്തത്തില്‍ പപസാമ്യം കണക്കാക്കുന്നത്.
പക്ഷെ ചില സ്ഥാനങ്ങളില്‍ കുജനിരിക്കുന്നുന്ടെങ്കില്‍ അതിനു പാപത്വം കൂടുതലാണു.പ്രത്യേകിചും സ്ത്രീജാതകത്തില്‍ 1,7,8 എന്നീ ഭാവങ്ങളില്‍ കുജന്‍ ഇരുന്നാല്‍ അതിനെ ഭലമായ കുജധോഷമായി കണക്കാക്കാം. മറ്റു മൂന്നു ഭാവങ്ങളായ 2,4,12 എന്നീ സ്ഥലങ്ങള്‍ക്ക് അത്രയധികം പ്രാധാന്യം കൊടുക്കാറില്ല. അതുപോലെ പുരുഷജാതകത്തില്‍1,7 എന്നീ സ്ഥലങ്ങളില്‍ കുജന്‍ ഇരിക്കുകയാണെങ്കില്‍ അതിനു ദോഷവും പ്രാധാന്യവും കൂടുതലാണു.
സ്ത്രീ ജാതകത്തിലെ 1,7,8 എന്നീ ഭാവങ്ങളില്‍ ഇരിക്കുന്ന ച്ചോവക്ക് പുരുഷജതകത്തിലെ 1,7 എന്നീ ഭാവങ്ങളിരിക്കുന്ന ചൊവ്വാ പരിഹാരമാക്കും. ഇതാണ് നമ്മുടെ കേരളത്തില്‍ ചോവധോഷം കണക്കാക്കുന്ന രീതി.
ജാതകത്തില്‍ ചൊവ്വാ മേല്പറഞ്ഞരീതിയില്‍ ഉള്ള ഭാവങ്ങളില്‍ ഇരിക്കുക്കയന്നെങ്ങില്‍ , അത് എപ്പോഴും ചൊവ്വാ ദോഷമായികണക്കാക്കണമോ? 'വേണ്ട' എന്ന് തന്നെയാണ് മറുപടി.
ചോവ്വധോഷത്തിന്നുള്ള പരിഹാരങ്ങള്‍ പലപ്പോഴും അതെ ജാതകത്തില്‍ തന്നെ ഉണ്ടായിരിക്കും. അവയില്‍ പ്രധാനപ്പെട്ടവ മാത്രം താഴെ കൊടുക്കുന്നുണ്ട്:
1. 7- ഭാവത്തില്‍ കുജനുണ്ടെങ്കില്‍ ആ കുജന് ഗുരുവിന്ടെ ദൃഷ്ടിയുണ്ടെങ്കില്‍ കുജധോഷം അനുഭവപ്പെടുകയില്ല.
2. ലഗ്നാലോ , ചന്ദ്രാലോ, ഏഴില്‍ ഏഴാം ഭാവധിപതിയോ ശുഭഗ്രഹമോ നിന്നാല്‍ കുജധോഷം ഇല്ലാതാകും.
3. കേന്ദ്ര ത്രികോണ ഭാവങ്ങളില്‍ ശുഭഗ്രഹങ്ങളും, 3,6,11-ല്‍ പാപഗ്രഹങ്ങളും, ഏഴില്‍ ഏഴാം ഭാവാധിപതിയും നിന്നാല്‍ ചൊവ്വാ ദോഷം അനുഭവപ്പെടില്ല .
4. സ്ത്രീ പുരുഷ ജാതകങ്ങളില്‍ ഒരാളുടെ ജാതകത്തില്‍ ഉള്ളത് പോലെതന്നെ മറ്റൊരളിന്ടെ ജാതകത്തിലും ചൊവ്വയും പാപഗ്രഹങ്ങളും സ്ഥിതിചെയ്താല്‍ ചൊവ്വാ ദോഷത്തിനും പാപഗ്രഹദോഷത്തിനും പരിഹാരമാകും.
5. ശനി ലഗ്നത്തിലോ, നാലിലോ, ഏഴിലോ, എട്ടിലോ, പന്ദ്രണ്ടിലോ നിന്നാല്‍ ചൊവ്വാ ദോഷം പരിഹാരമാകും.
6. കുജന്‍ ഉച്ചത്തിലോ, സ്വക്ഷേത്രത്തിലോ ഇരുന്നാല്‍ കുജദോഷം അനുഭവപ്പെടുകയില്ല .
7.ചൊവ്വാ മിത്ര ക്ഷേത്രത്തിലാന്നെങ്കിലും ദോഷം ചെയ്യുകയില്ല.
8.കുജന്‍ നീചനായി കര്‍ക്കിടക രാശിയില്‍ ഇരുന്നാല്‍ ചൊവ്വയ്ക്ക് ദോഷം ചെയ്യുവാന്നുള്ള ശക്തി ഉണ്ടായിരിക്കുകയില്ല .
9. കര്‍ക്കിടക ലഗ്നക്കാര്‍ക്കും, ചിങ്ങലഗ്നക്കാര്‍ക്കും, കുജന്‍ യോഗകരനായതുകൊണ്ട് ദോഷം ചെയ്യുകയില്ല.
10. അതുപോലെ ധനു, മീനം എന്നീ ലഗ്നക്കാര്‍ക്കും ചൊവ്വാ ത്രികോണ സ്ഥാനപതിയായതുകൊണ്ട് ദോഷം ചെയ്യുകയില്ല.
11. ലഗ്നത്തില്‍ ഗുരുവും, ശുക്രനും നിന്നാല്‍ ചോവ്വാ ദോഷത്തിനു പരിഹാരമാകും.
12. ബലവാനായ ഗുരു ചൊവ്വയെ ദൃഷ്ടി ചെയ്താല്‍ ചൊവ്വാ ദോഷമില്ല.
13. രുചകയോഗത്തോടെ ഇരിക്കുന്ന കുജന്‍ ഒട്ടും ദോഷകാരിയല്ല.
ഇതു കൂടാതെയും അനേകം പരിഹാരങ്ങള്‍ ഉണ്ട്. അവയെല്ലാം ചേര്‍ക്കാന്‍ സ്ഥല പരിമിതി എന്നെ അനുവദിക്കുന്നില്ല. ചില പ്രധാനപ്പെട്ട പരിഹാരങ്ങളാണ മേല്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ നിന്നും മനസ്സിലക്കവുന്ന്തു പലരും ഭയപ്പെടുന്നത് പോലെയും, പലരും ഭയപ്പെടുത്തുന്നത് പോലെയും ചൊവ്വാ ദോഷമെന്നു കേട്ടാല്‍ വളരേയധികം ഭയപ്പെടേണ്ട കാര്യമില്ല എന്നുള്ളതാണ്. ശരിയായ ചോവ്വാ ദോഷമാണോ അതോ ആ ജാതകത്തില്‍ തന്നെയുള്ള പരിഹാരങ്ങള്‍ ദോഷം ചെയ്യാത്ത ചോവ്വയാണോ ഉള്ളത് എന്നുള്ള കാര്യം ജ്യോതിഷം പഠിച്ചിട്ടുള്ള ഏതെങ്കിലും വ്യക്തിയെ കാണിച്ചു തീര്‍ച്ചപ്പെടുത്തുക. അല്ലെങ്കില്‍ "മുറിവൈദ്യന്‍ ആളെ കൊല്ലും" എന്നുള്ള പഴ്ജോല്ല് എല്ലാവരും ഓര്‍മ്മിക്കുന്നത് നന്ന്.

Comments