ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-7- ധനയോഗങ്ങള്‍- രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍-9871690151

 ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-7-  രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍-9871690151

 നിങ്ങളുടെ ജാതകത്തില്‍ ധനയോഗങ്ങള്‍ ഉണ്ടോ?
നിങ്ങളുടെ ജാതകത്തില്‍ ധനവാനകാനുള്ള യോഗ ഭാഗ്യങ്ങള്‍ ഉണ്ടോ?. അതാണ്‌ നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത്. പലപ്പോഴും നാം എല്ലാവരും ചിന്തിച്ചു പോകാറുണ്ട്. നമ്മുടെ ചുറ്റുപാടുമുള്ള എല്ലാവരും ക്രമേണ പണക്കാരായി മാറുന്നു എന്തേ എനിക്ക് മാത്രം എന്നും ഈ ദാരിദ്ര്യം?പക്ഷെ നിങ്ങളുടെ ജാതകത്തില്‍ താഴെ പറയുന്ന യോഗങ്ങളില്‍ ഒന്ന് രണ്ടു യോഗങ്ങള്‍ എങ്കിലും ഉണ്ടെങ്കില്‍ നിങ്ങളും ഇന്നലെങ്കില്‍ നാളെ ധനവാനാകും  എന്ന് ഉറപ്പിചു പറയാവുന്നതാണ്.

പ്രധാനപെട്ട ധനയോഗങ്ങള്‍ എങ്ങിനെയാണ്‌ ഉണ്ടാകുന്നത് എന്ന് നോക്കാം
1.        ലഗ്നധിപതിയും ധനാധിപതിയും ചേര്‍ന്ന് രണ്ടാം ഭാവത്തിലിരിക്കുക.
2.
രണ്ടാം ഭാവത്തില്‍ ശുഭ ഗൃഹങ്ങള്‍ ഇരിക്കുക.
3.
രണ്ടാം ഭാവത്തിന്നു ശുഭ ഗ്രഹ ദൃഷ്ടി ഉണ്ടായിരുക്കുക.
4.
രണ്ടാം ഭാവാധിപതിക്കുമേല്‍ ശുഭ ഗ്രഹ ദൃഷ്ടി ഉണ്ടായിരിക്കുക
5.
രണ്ടാം ഭാവാധിപതിയോടു ചേര്‍ന്ന് ഏതെങ്കിലും ശുഭ ഗ്രഹമിരിക്കുക.
6.
ഗുരു ഏതെങ്കിലും കേന്ദ്രസ്ഥാനത്തിരിക്കുക.
7.
ബുധന്റെ മുകളില്‍ ഗുരുവിന്റെ പൂര്‍ണ ദൃഷ്ടി ഉണ്ടായിരിക്കുക.
8.
ഗുരു ത്രികോണ സ്ഥാനത്തിലിരിക്കുക.
9.
ഗുരു ലാഭ സ്ഥാനത്തിലിരിക്കുക.
10.
രണ്ടാം ഭാവാധിപതി ഏതെങ്കിലും കേന്ദ്രസ്ഥാനത്ത് ഉച്ചത്തില്‍ ഇരിക്കുക
11.
രണ്ടാം ഭാവാധിപതി ഏതെങ്കിലും ത്രികോണ സ്ഥാനത് ഉച്ചത്തില്‍ ഇരിക്കുക.
12.
ലഗ്നം വൃചി കമോ, കുഭമൊ ആയിരിക്കുകയും രണ്ടാം ഭാവധിപതി പതിനൊന്നില്‍ ഇരിക്കുകയും ചെയ്താല്‍ ആ ജാതകമുള്ള വ്യക്തിക്ക് നല്ല ധന യോഗം ഉണ്ടാകും  എന്ന് പറയാം.
13.
മേല്‍ പറഞ്ഞ വൃചികാമോ,കുംഭമൊ  ലഗ്നമുള്ള ജാതകത്തില്‍ രണ്ടാം ഭാവധിപതി രണ്ടില്‍ ഇരിക്കുകയുമാനെങ്കില്‌ ആ വ്യക്തിക്ക് ധന യോഗം ഉണ്ടാകും എന്നുളത് തീര്‍ച്ചയാണ്.
14.
ലഗ്നാധിപതി എവിടെ ഇരിക്കുനുവോ അതിന്‍ടെ രണ്ടാം ഭാവാധിപതി കേന്ദ്രസ്ഥാനത്തു  ഉച്ചത്തലി രുന്നാല്‍ ആ ജാതകത്തിന്റെ ഉടമക്ക് ധന യോഗം ഉണ്ടാകും എന്ന് ഉറപ്പിച്ചു പറയാം.
15.
ലഗ്നധിപതി യും, രണ്ടാം ഭാവധിപതി യും മിത്ര സ്ഥാനതിരിക്കുക.
16.
ലഗ്നധിപതി യോ രണ്ടാം ഭാവധിപതി യോ ഉച്ചസ്ഥാനത്തിരിക്കുക.
17.
ലഗ്നധിപതി , രണ്ടാം ഭാവധിപതി , ലാഭസ്ഥനധിപതി എന്നി ഗ്രഹങ്ങള്‍ തമ്മില്‍ പരസ്പരം ശുഭകരമായ ബന്ധം ഉണ്ടാകുക.
18.
ഗുരുവും,ചന്ദ്രനും തമ്മില്‍ ഏതെങ്കിലും ശുഭ ഭാവത്തില്‍ യോഗം ചേര്‍ന്നിരിക്കുക.
19.
ഗുരു രണ്ടാം ഭാവധിപതി  ആയി ചൊവ്വ യോടൊപ്പം ചേര്‍ന്ന് ഒരേ ഭാവത്തിലിരിക്കുക.
20.
ചന്ദ്രനും,കുജനും ചേര്‍ന്ന് ഏതെങ്കിലും കേന്ദ്രസ്ഥാനത്ത് ഇരിക്കുക
21.
ചന്ദ്രനും, കുജനും ചേര്‍ന്ന് ഏതെങ്കിലും ത്രികോണ സ്ഥാനത്തിലിരിക്കുക
22.
ചന്ദ്രനും കുജനും ചേര്‍ന്ന് പതിനൊന്നാം ഭാവത്തി ലിരിക്കുക
23.
ലഗ്നതിന്റെ 3,6,10,11 എന്നി ഭാവങ്ങളില്‍ ശുഭ ഗ്രഹങ്ങളിരിക്കുക
24.
എഴാം ഭാവധിപതി  പത്തില്‍ ഉച്ചസ്ഥാനതിലിരിക്കുക.
25.
എഴാം ഭാവധിപതി  പത്താം  ഭാവത്തിലും പത്താം ഭാവധിപധി ഒന്‍പതാം   ഭാവധിപതിയോടു ചേര്‍ന്ന് ഉച്ചത്തിലും ഇരിക്കുക.

മേല്പറഞ്ഞ രീതിയില്ലുള്ള  ധനയോഗങ്ങള്‍ കൂടാതെ ലഗ്നവുമയി ബന്ധപെട്ട മറ്റു ചില ധനയോഗങ്ങളെ കൂടി  താഴെ പ്രതിപാദിക്കുന്നു.

1.
ജാതകത്തില്‍ ലഗ്നം മേടമായിരിക്കുകയും സൂര്യന്‍,ചൊവ്വ ,ഗുരു,ശുക്രന്‍ എന്നി നാല് ഗ്രഹങ്ങള്‍ ഒന്‍പതിലും ശനി എഴിലുമായി സ്ഥിതി ചെയ്യുക.
2.
മേല്പറഞ്ഞ ലഗ്നമുള്ള ജാതകത്തില്‍ ലഗ്നത്തില്‍ സൂര്യനും നാലില്‍ ചന്ദ്രനും സ്ഥിതി ചെയ്യുന്നതും ധനയോഗതിന്നു കാരണമായി തീരും..
3.
ജാതകത്തില്‍ ലഗ്നം ഇടവമായിരികുകയും ബുധനും ഗുരുവും യോഗം ചേര്‍ന് ഇരിക്കുകയും, ഈ ഗ്രഹങ്ങള്‍ക്ക്‌ കുജന്റെ ദൃഷ്ടി ഉണ്ടായിരിക്കുകയും ചെയ്താല്‍ ജാതകന്‍ ധനവാനകുന്നതാണ്.
4.
ജാതകത്തില്‍ ലഗ്നം മിഥുനം ആയിരിക്കുകയും ചന്ദ്രന്‍,കുജന്,ശുക്രന്‍ എന്നി മൂന്നു ഗ്രഹങ്ങളും രണ്ടാം ഭവത്തിലിരിക്കുകയും ചെയ്താല്‍ വ്യക്തി ധനവാനായി തീരുന്നതാണ്
5.
മേല്പറഞ്ഞ ലഗ്നമുള്ള ജാതകത്തില്‍ ശനി ഒന്‍പതിലും ചന്ദ്രനും,കുജനും പതിനൊന്നിലും ഇരുന്നാല്‍  ധനയോഗം ഉണ്ടാകുന്നതാണ്
6.
മിഥുന ലഗ്നത്തില്‍ പത്താം ഭാവത്തില്‍ ഗുരുവും, ശുക്രനും ഒരുമിച്ചിരുന്നാലും ഈ യോഗം സംഭവിക്കും.
7.
മേല്പറഞ്ഞ ലഗ്നമുള്ള ജാതകത്തില്‍ ചന്ദ്രനും കുജനും പതിനൊന്നാം ഭാവത്തില്‍ ഇരുന്നാലും ധനയോഗം ഉണ്ടാകുന്നതാണ്
8.
ജാതകത്തില്‍ ലഗ്നം കര്‍ക്കടകം ആയിരിക്കുകയും,ചന്ദ്രനും,കുജനും,ഗുരുവും രണ്ടാം ഭാവത്തിലും ശുക്രനും സൂര്യനും അഞ്ചാം ഭാവത്തിലും ഇരുന്നാലും ഈ ജാതകമുള്ള  വ്യക്തിക്ക്  ധനയോഗം ഉണ്ടാകും.
9.
മേല്പറഞ്ഞ ലഗ്നമുള്ള ജാതകത്തില്‍ ലഗ്നത്തില്‍ ചന്ദ്രനും എഴാം ഭാവത്തില്‍ കുജനും ഇരുന്നാലും ധനയോഗം ഉണ്ടാകും.
10.
ജാതകത്തില്‍ ലഗ്നം കര്‍ക്കടവും, ലഗ്നത്തില്‍ ചന്ദ്രനും,നാലില്‍ ശനിയും ഇരുന്നാലും ധനയോഗം തീര്‍ച്ചയാണ്.
11.
ചിങ്ങ ലഗ്നമുള്ള ജാതകത്തില്‍ സൂര്യനും,ചൊവ്വയും,ബുധനും ഒരുമിച്ചു ഒരിടത്ത്‌ ഇരുന്നാല്‍ അതേ ഫലം തരും .
12.
അതുപോലെ തന്നെ മേല്പറഞ്ഞ ലഗ്നമുള്ള ജാതകത്തില്‍ സൂര്യന്‍,ബുധന്‍,ഗുരു എന്നി ഗ്രഹങ്ങള്‍ ഒരുമിച്ചു ഇരുന്നാലും ധനയോഗം സംഭവിക്കും
13.
ചിങ്ങ ലഗ്നമുള്ള ജാതകത്തില്‍ ബുധന്‍ രണ്ട്, അഞ്ചു,പതിനൊന്നു എന്നി ഇടങ്ങളില്‍ എവിടെയെങ്കിലും ഇരുന്നാല്‍ അതെ ഫലം തന്നെ.
14.
കന്നി ലഗ്നമുള്ള ജാതകത്തില്‍ ശുക്രനും, കേതുവും രണ്ടാം ഭാവത്തിലിരുന്നലും ധനയോഗം ആയിരിക്കും ഫലം.
15.
ജാതകത്തില്‍ ലഗ്നം തുലാം ആയിരിക്കുകയും നാലാം ഭാവത്തില്‍ ശനി ഇരിക്കുകയും ചെയ്താല്‍ ആ ജതകമുള്ള വ്യക്തിക്ക് ധനയോഗം ഉണ്ടാകും എന്ന് ഉറപ്പാണ്‌.
16.
അതുപോലെതന്നെ മേല്പറഞ്ഞ ലഗ്നമുള്ള ജാതകത്തില്‍ ഗുരു എട്ടാം ഭാവത്തില്‍ ഇരുന്നാലും ധനയോഗം ഉണ്ടാകുന്നതാണ്
17.
ജാതകത്തില്‍ ലഗ്നം വൃശ്ചികം ആയിരിക്കുകയും ബുധനും,ഗുരുവും ഒരുമിച്ചു ചേര്‍ന്ന് ഏതെങ്കിലും ഭാവത്തില്‍ ഇരിക്കുകയും ചെയ്താലും ഇതേ ഫലം തന്നെ
18.
വൃശ്ചിക ലഗ്നം ഉള്ള ജാതകത്തില്‍ ബുധനും ഗുരുവും പരസ്പരം ഏഴാം ഭാവത്തിലിരുന്നു ദൃഷ്ടി ചെയ്താലും ആ ജാതകമുള്ള   വ്യക്തിക്ക് ധനയോഗം ഉണ്ടാകുന്നതാണ്
19.
വൃശ്ചിക ലഗ്നം ഉള്ള ജാതകത്തില്‍ ഗുരുവും,ബുധനും അഞ്ചിലും,ചന്ദ്രന്‍ പതിനൊന്നിലും നിന്നാലും ധനയോഗം ഉണ്ടാകുമെന്ന് ഉറപ്പാണ്
20..
ജാതകത്തില്‍ ലഗ്നം ധനു ആയിരിക്കുകയും പത്താം ഭാവത്തില്‍ ശുക്രന്‍ ഇരിക്കുകയും ചെയ്താലും ധനയോഗം ഉറപ്പു തന്നെ.
21.
മകര ലഗ്നമുള്ള ജാതകത്തില്‍ ലഗ്നത്തില്‍ ബുധനും,ശുക്രനും ഇരിക്കുകയും, അഞ്ചില്‍ ചന്ദ്രനും,ഒന്‍പതില്‍ ഗുരുവും ഇരുന്നാല്‍ ഇതേ യോഗം ഉറപ്പാണ്‌
23.
ജാതകത്തില്‍ മകര ലഗ്നത്തില്‍ ചൊവ്വയും, ഏഴാം ഭാവത്തില്‍ ചന്ദ്രനും ഇരുന്നാലും ധനയോഗം ഉറപ്പു തന്നെ
24.
മകര ലഗ്നമുള്ള ജാതകത്തില്‍ ലഗ്നത്തില്‍ ബുധനും,ശുക്രനും അഞ്ചില്‍ ഇരിക്കുന്ന ചന്ദ്രനെ ഗുരു ദൃഷ്ടി ചെയ്യുക. ഇങ്ങിനെ വന്നാലും ധനയോഗം ഉറപ്പിക്കാം.
25.
കുംഭ ലഗ്നമുള്ള ജാതകത്തില്‍ ഗുരു ബലവാനായി ഏതെങ്കിലും ശുഭ സ്ഥാനത്തിരുന്നാല്‍ ധനയോഗം ഉറപ്പു തന്നെ.
26.
ജാതകത്തില്‍ ലഗ്നം കുംഭവും രണ്ടാം ഭാവത്തില്‍ ഗുരുവും,പതിനൊന്നാം ഭാവത്തില്ശുക്രനും ഇരിക്കുന്നു എങ്കില്‍ ജതകത്തിടമ ധനവാനാകും  എന്നത് ഉറപ്പു തന്നെ.
27.
ലഗ്നം കുംഭം ആയിരിക്കുകയും പത്താം ഭാവത്തില്‍ ശനി ഇരിക്കുകയും ചെയ്താലും ധനയോഗം ഉറപ്പു തന്നെ.
28.
ജാതകത്തില്‍ ലഗ്നം മീനം ആയിരിക്കുകയും പതിനൊന്നാം ഭാവത്തില്‍ ചൊവ്വ ഇരിക്കുകയും ചെയ്താല്‍ ആ ജാതകമുള്ള വ്യക്തി ധനവാന്‍ ആകും എന്ന് ഉറപ്പിക്കാം.
29.
മീന ലഗ്നമുള്ള ജാതകത്തില്‍ ആരില്‍ ഗുരു,എട്ടില്‍ ശുക്രന്‍,ഒന്‍പതില്‍ ശനിയും,പതിനൊന്നില്‍ ചന്ദ്രനും, ചൊവ്വയും ചേര്‍ന്ന് ഇരുന്നാലും ധനയോഗം ഉറച്ചത് തന്നെ

മേല്പറഞ്ഞ 54 യോഗങ്ങളില്‍ ഏതെങ്കിലും ഒക്കെ യോഗങ്ങള്‍ നിങ്ങളുടെ ജാതകത്തില്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തുക. അതിനു ശേഷം മാത്രം ദുഖിക്കണമോ എന്ന് തീരുമാനിച്ചാല്‍ മതി. (തുടരും)
(കഴിഞ ലക്കങ്ങള്‍ വായിക്കാന്‍ പറ്റാത്തവര്‍ക്ക് എന്‍റെ  വെബ്സൈറ്റ് www.malayaleeastrologer.com, ലോ അല്ലെങ്കില്‍ ബ്ലോഗ്‌ www.malayaleeastrologer.blogspot.in  ലോ സന്ദര്‍ശിച്ചാല്‍ അവ വായിക്കാവുന്നതാണ്. അതിനു സൌകര്യമില്ലെങ്കില്‍ ravinair42@gmail.com ല്‍ കിട്ടാത്ത ലേഖനങ്ങള്‍  എഴുതി ചോദിക്കാവുന്നതാണ്.)


Best Astrology and Vastu Consultant in  Delhi
Best Astrology Consultant in Delhi
Best Malayali Astrologer in Delhi 
Astrology and Vastu Consultant in East Delhi





Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍