ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-5- ഗ്രഹ പ്പിഴകളും പരിഹാരങ്ങളും-വഴിപാടുകള്‍- -രവീന്ദ്രന്‍ നായര്‍(Jyothish Alankar) 9871690151

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-5-  ഗ്രഹ പ്പിഴകളും പരിഹാരങ്ങളും


കഴിഞ്ഞ നാല് ലക്കങ്ങളായി നമ്മള്‍ ജ്യോതിഷത്തെ കുറിച്ച് കുറെ കാര്യങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു. ഇപ്രാവശ്യം ഗ്രിഹപ്പിഴകളെ കുറിച്ചും അവയുടെ പരിഹാരങ്ങളെ കുറിച്ചും  ആണ്  നമ്മള്‍ മനസിലാക്കാന്‍ പോകുന്നത്.‘ഗ്രിഹപ്പിഴ’ എന്ന വാക്ക് നമ്മള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോള്‍  സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാറുണ്ട്. പക്ഷെ യഥാര്‍ഥത്തില്‍ ഗ്രിഹപ്പിഴ എന്ന് പറഞ്ഞാല്‍ എന്താണ്? നമ്മുടെ ജാതക  പ്രകാരം ഗ്രിഹങ്ങള്‍ പിഴച്ചു നില്‍ക്കുന്ന കാലം എന്നാണ് അതിനര്‍ത്ഥം. സൂര്യന്‍ മുതല്‍ കേതു വരെയുള്ള ഏതെങ്കിലും ഗൃഹം ചാര(transit) വശാല്‍ അനിഷ്ട സ്ഥാനത് വരുന്നതിനെയാണ് ഗ്രിഹപ്പിഴാ  എന്ന് പറയുന്നത് ഇങ്ങനെ ഗ്രിഹപ്പിഴ വരുന്ന സമയത്ത് ആ ദോഷങ്ങളില്‍ നിന്ന് കുറെയൊക്കെ മോചനം ലഭിക്കുന്നതിനു വേണ്ടിയുള്ള  പരിഹാരങ്ങള്‍ പല ഗ്രന്ഥങ്ങള്ളിലും  നിര്‍ദേശിച്ചിട്ടുണ്ട്.  ഇത്തരം പ്രതിവിധികളിലൂടെയും സത് കര്‍മ്മങ്ങളിലുടെയും ഈ ദോഷങ്ങളെ  ലഘൂകരിക്കാന്‍ കഴിയും.

ഗ്രിഹപ്പിഴ ഒഴിവാക്കാന്‍ ജപം,നമസ്കാരം,ഹോമം,ദാനം തുടങ്ങിയ പല മാര്‍ഗ്ഗങ്ങള്‍ നിര്ദേശിക്കുന്നുണ്ട്.  ഗ്രിഹപ്പിഴകള്‍ ഉള്ള  കാലത്ത് നവഗ്രിഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ഏതു ഗ്രിഹതിന്റെയാണോ ദോഷമുള്ളത് ആ ഗ്രിഹത്തിനെ പ്രത്യേകം പ്രാര്‍ഥിച്ചു കൊണ്ട്  വഴിപാടുകള്‍ നടത്തണം  നവഗ്രഹങ്ങള്‍ ഒന്പതിനെയും പ്രത്യേകം  ആരാധിക്കുന്നതും നല്ലതാണ്. ഓരോരോ ഗ്രിഹങ്ങള്‍ക്ക് പ്രത്യേക മന്ത്രങ്ങള്‍ ചോല്ലെണ്ടതുണ്ട്. ആ മന്ത്രങ്ങള്‍ ഈ ലേഖനത്തിന്റെ അവസാന ഭാഗത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

നവഗ്രിഹങ്ങളില്‍ ശനി, വ്യാഴം എന്നി ഗ്രഹങ്ങളുടെ ചാര വശാല്‍ ഉള്ള സ്ഥാനമാറ്റമാണ് കൂടുതലും ശ്രദ്ധിക്കേണ്ടത്. ശനിയും വ്യാഴവും  അറിയാതെ ആരുടേയും ജീവിതത്തില്‍ ഒന്നും നടക്കുന്നില്ല എന്നുള്ള താണ് വാസ്തവം.ഓരോ രാശിയിലും കൂടുതല്‍ കാലങ്ങള്‍ നില്‍ക്കുന്നതും ഈ  ഗ്രിഹങ്ങള്‍ തന്നെയാണ്.  ശനി ചാര വശാല്‍ ഏകദേശം രണ്ടര വര്‍ഷവും, വ്യാഴം ചാര വശാല്‍ ഏകദശം  ഒരു കൊല്ലവുമാണ് ഓരോ രാശിയിലും നില്‍ക്കുക.

ജനിച്ച കൂറില്‍(രാശി) നിന്ന് 1,2,4,7,8,10,12 എന്നീ രാശികളില്‍ ശനി നില്‍ക്കുന്ന കാലം നല്ലതായിരിക്കുകയില്ല. ഇതില്‍ ജനിച്ച കൂറിലോ(ഒന്നില്‍) അതിന്റെ 4,7,10 എന്നീ രാശികളിലോ ശനി നില്ക്കുന്ന കാലം ആണ് ‘കണ്ടകശനി കാലം’ എന്നറിയപ്പെടുന്നത്. എട്ടില്‍ ശനി നില്‍ക്കുന്ന കാലത്തെ  ‘അഷ്ടമ ശനി’ കാലവും, ജന്മ രാശിയിലും അതിന്റെ12,2  എന്നി സ്ഥലങ്ങളിലും  ശനി നില്ക്കുന്ന സമയം  ഏഴര ശനിക്കാലാവും ആയിട്ടാണ് അറിയപ്പെടുന്നത്. .

അത് പോലെ ഒരാളുടെ  ജന്മ രാശിയുടെ 1,3,4,6,8,10,12 എന്നീ രാശികളില്‍ വ്യാഴം നില്‍ക്കുന്ന കാലവും  അയാള്‍ക്ക് നല്ല കാലമായിരിക്കുകയില്ല. ചാര വശാല്‍ ശനി ദോഷ കാലത്ത് ശാസ്താവിനും (അല്ലെങ്കില്‍ നവഗ്രിഹ പ്രതിഷ്ട യില്‍ ശനിക്കോ), വ്യാഴത്തിന്റെ ദോഷമുള്ള കാലത്ത് മഹാവിഷ്ണ വിനും പ്രത്യേക പൂജകള്‍ നടത്താവുന്നതാണ്. രഹു-കേതുക്കളും 3,6,11  ഒഴിച്ച് മറ്റു  എല്ലാ രാശികളില്‍ നില്‍ക്കുന്ന കാലവും ഒരു വ്യക്തിക്ക് നല്ല ഫലങ്ങള്‍ തരികയില്ല. ഇക്കാലത്ത് രാഹുവിന് വേണ്ടി സര്‍പ്പ പൂജ( എല്ലാ മാസവും ആയില്യ പൂജക്ക്‌ നൂറും പാലും) കേതുവിനു വേണ്ടി ഗണപതിയെയും  പൂജിക്കുന്നതും നല്ല്താകുന്നു.                   

നവഗ്രഹ സ്തോത്രം.

ഓരോ ഗ്രിഹങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ശ്ലോകങ്ങള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.

സൂര്യന്‍

ജപകുസുമ സങ്കാശം കാശ്യപേയം മഹാദ്യുതി
തമോരിം സര്‍വ പാപഘ്നം പ്രണതോസ്മി ദിവാകരം

(ചെമ്പരത്തി പൂവിന്റെ ശോഭയുള്ളവനും കാശ്യപ പുത്രനും പ്രകാശവാനും ഇരുട്ടിനു ശത്രുവും പാപങ്ങളെ ഹരിക്കുന്നവനുമായ സുര്യനെ ഞാന്‍ നമസ്കരിക്കുന്നു)

ചന്ദ്രന്‍
ദധിശംഖതുഷാരംഭം ക്ഷീരാര്‍ണവ സമുദഭവം
നമാമി ശശനം സോമം ശംഭോര്‍ മകുട ഭൂഷണം

(പാല്‍,ശംഖ്,മഞ്ഞു ഇവയുടെ നിറമുള്ളവനും പല്കടലില്‍ ജനിച്ചവനും ശിവന്റെ കിരീടത്തിനു ഭൂഷണമായവനുമായ ചന്ദ്രനെ ഞാന്‍ നമസ്കരിക്ക്ന്നു).

ചൊവ്വ
ധരണീ ഗര്‍ഭസംഭൂതം വിദ്യുത് കാന്തി സമ പ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം.

(ഭൂമിദേവിയുടെ പുത്രനും ഇടിമിന്നലിന്റെ ശോഭയുള്ളവനും ശക്തി എന്ന ആയുധം കയിലുള്ളവനും കുമാരനുമായ മംഗളനെ(ചൊവ്വയെ) ഞാന്‍ നമസ്കരിക്കുന്നു.

ബുധന്‍
പ്രിയാംഗുകലികാശ്യാമം രൂപേണ പ്രതിമം ബുധം
സൌമ്യം സൌമ്യ ഗുണോപേതം തംബുധം പ്രണമാമ്യാഹം.

(പ്രിയാംഗു(ഒരു പൂവ്) മൊട്ടിന്റെ നിറമുള്ളവനും നല്ല രൂപഭംഗിയുള്ളവനും സൌമ്യരില്‍ സൌമ്യനും ഗുണവാനുമായ ബുധനെ ഞാന്‍ നമസ്കരിക്കുന്നു)  

വ്യാഴം
ദേവാനാം ച ഋഷിണാം ച ഗുരു കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തംനമാമി ബ്രിഹസ്പതിം

(ദേവന്മാരുടെയും ഋഷി കളുടെയും ഗുരുവും സ്വര്‍ണ്ണ നിറമുള്ളവനും ബുദ്ധിയുടെ ഇരിപ്പിടവും മൂന്നു ലോകങ്ങള്‍ക്കും അധിപനുമായ വ്യാഴത്തെ ഞാന്‍ നമസ്കരിക്കുന്നു

ശുക്രന്‍
ഹിമാകുന്ദമൃണാളാഭം ദൈത്യാനാം പരമംഗുരും
സര്‍വ്വ ശാസ്ത്ര പ്രവക്താരം ഭാര്‍ഗ്ഗവം പ്രണമാമ്യാഹം

(താമര നൂലിന്റെ നിറമുള്ളവനും അസുരന്മാരുടെ ഗുരുവും സര്‍വ ശാസ്ത്രങ്ങളെയും അറിയുന്നവനും ആയ ശുക്രനെ ഞാന്‍ നമസ്കരിക്കുന്നു.)

ശനി
നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ചായ മാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്വരം

(നീല അന്ജനതിന്റെ നിറമുള്ളവനും സൂര്യ പുത്രനും യമന്റെ ജ്യേഷ്ടനും ചായക്ക് സുര്യനില്‍ ജനിച്ചവനുമായ ശനിശ്വരനെ ഞാന്‍ നമസ്കരിക്കുന്നു.)

രഹു
അര്‍ദ്ധ കായം മഹാവീര്യം ചന്ദ്രദിത്യ വിമര്‍ദ്നം
സിംഹിക ഗര്‍ഭ സംഭൂതം തം രാഹും പ്രണമാമ്യഹം.

(പകുതി ശരീരമുള്ളവനും വീര്യവാനും സൂര്യ ചന്ദ്രന്മാരെ ഭയപ്പെടുത്തുന്നവനും സിംഹികയില്‍ ജനിച്ചവനുമായ രാഹുവിനെ നമസ്കരിക്കുന്നു.)

കേതു
പലാശ പുഷ്പ സങ്കാശം തരകഗ്രഹ മസ്തകം
രൌദ്രം രുദ്രത്മകം ഘോരം തം കേതു പ്രണമാമ്യഹം.

(പ്ലാശിന്‍ പൂവിന്റെ ശോഭയുള്ളവനും നക്ഷത്ര ശിരസ്സ് ഉള്ളവനും രൌദ്ര മൂര്‍ത്തിയും ഘോരനുമായ കേതുവിനെ ഞാന്‍ നമസ്കരിക്കുന്നു.)





https://www.blogger.com/blogger.g?blogID=4033253931534446681#editor/target=post;postID=6819859866748071190;onPublishedMenu=allposts;onClosedMenu=allposts;postNum=29;src=postname

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151