Health of children-Precautionary measures in childhood for Diabetics(Blood Sugar)-Raveendran Nair-09871690151

പ്രമേഹത്തെ കുറിച്ച് പല തെറ്റി ധാരണകള്‍ ഉണ്ടായിരിന്നു. സാധാരണ രീതിയില്‍ ഈ അസുഖം വരുന്നത് 50 വയസ്സിന്നു ശേഷമാണ്. അല്ലെങ്കില്‍ പണ ക്കാരുടെ അസുഖമാണ് ഇത് പാവങ്ങള്‍ക്ക് വരാന്‍ സാധ്യത ഇല്ല എന്നൊക്കെ.
ഇന്നി തെറ്റിധാരണ ആര്‍ക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല .

ഇന്നത്തെ കാലത്ത് പ്രമേഹം ചെറിയ കുട്ടികള്‍ മുതല്‍ ഏതു വയസ്സ് കാര്‍ക്കും   വരാവുന്നതാണ്. പാരമ്പര്യ മുണ്ടെങ്കില്‍ സാദ്ധ്യതകള്‍ വളരെ കൂടുതലാണ്..

പ്രമേഹം വരാതിരിക്കാനുള്ള precautions എന്തൊക്കെയാണ് എ ന്നു നോക്കാം.

ആദ്യമായി വീട്ടില്‍ പാരമ്പര്യമായി ആര്‍ക്കെങ്കിലും പ്രമേഹമുന്ടെങ്കില്‍ അവരുടെ സന്താനങ്ങള്‍ വളരെ യധികം ശ്രദ്ധിക്കണം. ഇക്കാര്യം മതപിതാകള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. കാരണം കുട്ടികള്‍ ചെറു പ്രായത്തില്‍ ഈ കാര്യങ്ങള്‍ അനുസരണ യുള്ളവരായി അനുസരിച്ച് കൊള്ളണമെന്നില്ല. പഴയ കാലത്ത് നാം കരുതിയിരുന്നു കുഞ്ഞുങ്ങള്‍ക്ക്‌ എത്ര യധികം ഭക്ഷണം കൊടുത്താലും വലിയ കുഴപ്പമില്ല വളരുന്ന പ്രായമാണ് എന്നൊക്കെയാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് അങ്ങനെ ചിന്തിക്കാന്‍ പാടില്ല. കാരണം ഇന്ന് നമുക്കും കുട്ടികള്‍ക്കും കിട്ടുന്ന ഭക്ഷണം മൊത്തമായും ജങ്ക് ഫുഡ്‌ ആണ്.

അത്തരം ജങ്ക് ഫുഡ്‌ അല്ലെങ്കില്‍ ഫാസ്റ്റ് ഫുഡ്‌ എന്നിവ കുട്ടികള്‍ക്ക് ഭയങ്കര ഇഷ്ടമായിരിക്കും. പക്ഷെ ഇക്കാര്യത്തില്‍ തുടക്കം മുതലേ നമ്മള്‍ വളര്‍ന്നവര്‍ കുറച്ചു ശ്രദ്ധിച്ചു വേണം കാര്യങ്ങള്‍ നീക്കാന്‍. ഭക്ഷണങ്ങള്‍ മൊത്തമായും നിരോധിക്കാതെ എപ്പോഴെങ്കിലും മാത്രം ഇത്തരം ഭക്ഷനങ്ങള്‍ കഴിക്കാന്‍ സൌകര്യമുണ്ടാക്കി കൊടുക്കുക. കുട്ടികള്‍ കരഞ്ഞത് കൊണ്ട് നാം emotional ആകേണ്ട കയമില്ല.

കാരണം നമ്മള്‍ ഇത് ചെയ്യുന്നത് അവരുടെ ഭവിക്കു വേണ്ടിയാണെന്ന് നമുക്കറിയാമല്ലോ?.

രണ്ടാമത്തെ കാര്യം കുട്ടികളെ വളരുന്ന പ്രായത്തില്‍ അവരെ വീട്ടില്‍ കെട്ടിയിട്ടു "നല്ല കുട്ടികളായി " വളര്‍ത്താന്‍ ശ്രമിക്കരുത് . കാരണം ചെറുപ്പത്തില്‍ എത്ര കണ്ടു കളിക്കുന്നുവോ അത്രയും നല്ലതാണു അവരുടെ ശരീരത്തിനും metabolism system എന്നിവക്കും. അല്ലെങ്കില്‍ വളരെയധികമ ഭക്ഷണം കഴിച്ചു തടിമാടന്മാരായി വീട്ടില്‍ ഇരുന്നാല്‍ കുട്ടികള്‍ക്ക് ആത്മ വിശ്വാസം ഇല്ലാത്തവരും ആരോഗ്യം ഇല്ലാത്തവരും ആയി തീരും.

കളിയ്ക്കാന്‍ വിടുക എന്നാല്‍ എത്ര മണിക്കൂര്‍ കളിയ്ക്കാന്‍ വിടണമെന്ന ഒരു കണക്കു മാതാപിതാക്കള്‍ ആദ്യം മുതലേ നിചായചിരിക്കണം.. അത്തരം കാര്യങ്ങള്‍  കുട്ടികളുടെ ചെരുപ്പ കാലം മുതലേ നിശ്ചയിക്കണം. പലരും ധരിക്കുന്നത് പോലെ കുട്ടികളെ സ്വതന്ത്രായി വിടുക എന്ന് വെച്ചാല്‍  അവര്‍ക്ക് തോന്നിയത് പോലെ വളരാന്‍ അനുവദിക്കുക എന്നല്ല. കാരണം അങ്ങനെ വിട്ടാല്‍ അവര്‍ കമ്പ്യൂട്ടര്‍ ടേബിള്‍ മുമ്പില്‍ നിന്ന് മാറിയ സമയം ഉണ്ടാവില്ല. അഥവാ കമ്പ്യൂട്ടര്‍ കഴിഞ്ഞാല്‍ പിന്നെ അവരെ TV  ക്ക് മുന്പിലയിരുക്കും കാണുക..

ഇക്കരര്യങ്ങള്‍ ചെറുപ്പത്തിലെ കണ്ട്രോള്‍ ചെയ്യേണ്ടതാണ്. പല മാതാപിതാക്കളും ഒറ്റയ്ക്ക് ഒരു കുട്ടിയല്ലേ ഉള്ളു എന്ന് വെച്ച് കുട്ടി പറയുന്ന എല്ലാ കാര്യങ്ങളും യാതൊരു തടസ്സവും ഇല്ലാതെ സമ്മതിച്ചു കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . അത് പോലെ വൈകുന്നെര മായാല്‍ അമ്മയുടെ ഒപ്പം ഇരുന്നു എല്ലാ സീരിയല്‍ കള്‍ കന്നുന്നു . അമ്മ കാണുമ്പോള്‍ കുട്ടിയോടെ എങ്ങനെ പറയാനാവും കണ്ട എന്ന്.. ഇവിടെ കുട്ടികളുടെ ചെരുപ്പ കാലത്ത് നമ്മള്‍ പരെന്‍സ് കുറെ കാലത്തേക്ക് TV ഉപേക്ഷിക്കേണ്ടി  വരും .

Best Astrology and Vastu Consultant in  Delhi
Best Astrology Consultant in Delhi
Best Malayali Astrologer in Delhi 
Astrology and Vastu Consultant in East Delhi



Raveendran Nair (Jyotish Alankar)
B-20-G, Delhi Police Apartment, Mayur Vihar, Phase-1, Noida Link Rd, Patparganj, New Delhi, Delhi 110091
098716 90151
...See More

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151