വള്ള സദ്യയും ചടങ്ങുകളും..... സംബാധകന്‍-രവീന്ദ്രന്‍ നായര്‍. 9871690151.
ഒരു പക്ഷെ കേരളത്തിലെ വടക്കൻ ജില്ല കളിൽ താമസിക്കുന്ന വർക്ക് -എറണാകുളം മുതൽ വടക്കോട്ട് -ഈ വള്ള സദ്യയെ കുറിച് അത്രയധികം അറിഞ്ഞു കൊള്ളണം എന്നില്ല. അവർക്കു വേണ്ടി ഈ ബ്ലോഗ് സമർപ്പിക്കുന്നു...... ഇത്തരം ചടങ്ങുകൾ വടക്കൻ ജില്ലകളിൽ ഉള്ളതായി അറിവില്ല...... വള്ള സദ്യയിലെ ചടങ്ങുകൾ വള്ളസദ്യയിലെ വിഭവങ്ങൾ; ചോറും, തൊടുകറികളും, പായസങ്ങളും വിളമ്പിയിട്ടില്ല വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. നിറപറ രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതാത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം ...