ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-20 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151.
ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-20 - രവീന്ദ്രന്‍ നായര്‍
(ജ്യോതിഷ് അലങ്കാര്‍)
ഫോണ്‍-9871690151
അടുത്തതായി കുജന്‍(ചൊവ്വ) നാലാം
ഭാവത്തില്‍ ഇരുന്നാല്ലുള്ള ഫലങ്ങളാണ് നമ്മള്‍ നോക്കാന്‍ പോകുന്നത്.
നാലാം
ഭാവത്തില്‍ കുജന്‍ ഇരിക്കുന്നത് സാധാരണയായി ഒരു നല്ല കാര്യമല്ല. ഇതുകൊണ്ട് ജാതകന്
വളരെയധികം വിഷമങ്ങള്‍ അനുഭവിക്കേണ്ടിവരും. നാലാംഭാവം ഒരു കേന്ദ്രവും ഒരു ശുഭ
സ്ഥാനവുമാണ്. ആ സ്ഥാനത്ത് ഒരു പാപഗ്രഹം ഇരുന്നു കഴിഞ്ഞാല്‍ ആ ഭാവത്തിന്‍റെ
ശുഭത്വത്തെ മൊത്തമായും നശിപ്പിക്കുന്നു. കുജന്‍ ജാതകത്തില്‍ നാലാം ഭാവത്തില്‍
നിന്നാല്‍ ജാതകന് ബന്ധുക്കളും, അകമ്പടിക്കാരും ഇല്ലാത്തവനായി, അതായത് വലിയ പദവികള്‍
ലഭിക്കാത്തവനായി തീരുന്നു. ഇയാള്‍ക്ക് സ്വന്തം വീടുണ്ടാവാനുള്ള സാധ്യത
കുറവായിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വീടുകളില്‍ താമസിച്ചു ജീവിതം കഴിക്കേണ്ടതായി
വരും.
ഈ ജാതകന്‍ സ്ത്രീകള്‍ക്ക് അടിമപ്പെട്ടവനായിരിക്കും. മനസ്സമാധാനം ഈ ജാതകന്
പറഞ്ഞിട്ടുള്ള കാര്യമല്ല. അതുപോലെതന്നെ വാഹന യോഗവും കുറവായിരിക്കും. സ്വഭാവത്തില്‍
ശൌര്യവാന്‍ ആയിരിക്കുമെങ്കിലും സ്നേഹിതന്മാര്‍ വളരെയധികം ഉണ്ടായിരിക്കുകയില്ല.
നാലാം ഭാവത്തിലെ കുജന്‍ ജാതകന്റെ അമ്മയ്ക്ക് അനാരോഗ്യം ഉണ്ടാക്കും. അതുപോലെതന്നെ
ജാതകന് ഭൂസ്വത്തുക്കള്‍ ഉണ്ടാവാന്‍ വിഷമമാണ്. ജീവിതകാലം മുഴുവന്‍ സ്വന്തം വീട്
ഉണ്ടെങ്കിലും വീട് വിട്ട് നില്‍ക്കുന്നവനായിരിക്കും. ശരീരത്തില്‍ പലവിധ
രോഗങ്ങളെക്കൊണ്ട് ശല്യം ഉണ്ടായിരിക്കും എന്ന് മാത്രമല്ല, പലപ്പോഴും ഈ ജാതകന്‍
മന്ധബുദ്ധിയായി തീരാനും സാധ്യതയുണ്ട്.
ഇയാള്‍ സ്വന്തം ബന്ധുക്കളെ കൊണ്ട് ദുഖിതന്‍
ആയിരിക്കുവാന്‍ ഇടയുണ്ട്. തന്നെക്കാള്‍ താഴ്ന്നവരായി കൂടുതല്‍
കൂട്ടുക്കെട്ടുണ്ടാവും. അതുപോലെ ഇയാള്‍ക്ക് മറ്റുള്ളവരുടെ ധനത്തില്‍ നോട്ടമുണ്ടായിരിക്കും.
പിത്ത സംഭന്ധമായ രോഗങ്ങള്‍ ഇയാളെ അലട്ടി കൊണ്ടിരിക്കും. ശത്രുശല്യം വളരെയധികം
അനുഭവിക്കേണ്ടിവരും.ഇയാള്‍ക്ക് പലപ്പോഴും ലക്ഷ്യമൊന്നുമില്ലാതെ അലഞ്ഞുതിരിഞ്ഞു
നടക്കേണ്ടിവരും.
കാമവാസനകള്‍ ധാരാളം
ഉണ്ടാകുമെങ്കിലും, സന്താനഭാഗ്യം കുറവായിരിക്കും. ഈ ജാതകന് തീയില്‍ നിന്ന് പൊള്ളല്‍
എല്ക്കാന്‍ സാധ്യതയുള്ളതുകൊണ്ട് അഗ്നിയുമായി വളരെ സൂക്ഷിച്ചുവേണം കൈകാര്യം
ചെയ്യാന്‍.
ശത്രുക്കള്‍ ധാരാളം
ഉണ്ടാകുമെങ്കിലും ശത്രുക്കളുമായി വളരെ കടുത്ത നിലപാടുകള്‍ എടുക്കുന്നവനായിരിക്കും.
പല കാര്യങ്ങളിലും ഈ വ്യക്തി തുടരെത്തുടരെ തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കും. അതുപോലെ
തന്നെ ഈ വ്യക്തിയുടെ വീടിന് തീപിടിക്കാന്‍ സാധ്യതയുണ്ട്.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍
അനുഭവിക്കേണ്ടത് കുജന്‍ നാലാം ഭാവത്തില്‍ നല്ല സ്ഥലത്തല്ലാതെ ഇരിക്കുമ്പോഴാണ്.
മേടം, കര്‍ക്കിടകം, ചിങ്ങം, മീനം എന്നീ രാശികളില്‍ ഏതെങ്കിലും ഒന്ന് നാലാം ഭാവമായി
വന്ന്‍ അവിടെ കുജന്‍ ഇരിക്കുകയാണെങ്കില്‍ ജാതകന് മാതൃക്ലേശം ഉണ്ടായിരിക്കുകയില്ല.
കര്‍ക്കിടകം, തുലാം, വൃശ്ചികം,
മിഥുനം ഇവയില്‍ ഏതെങ്കിലും ഒന്നായി കുജന്‍ അവിടെ
നില്‍ക്കുകയാണെങ്കില്‍ ജാതകന്‍ സ്വന്തം വീടുവെയ്ക്കുമെങ്കിലും അയാളുടെ മരണം
സ്വന്തം വീട്ടില്‍ വെച്ചായിരിക്കുകയില്ല. കുജന്‍ ബലവാനായി ഉച്ചത്തിലോ,
മിത്രക്ഷേത്രത്തിലോ ഇരുന്നാലും സദ്‌ഗുണങ്ങള്‍ തരാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ളവര്‍ക്ക്
വാഹനയോഗവും, കൃഷിഭൂമി ലാഭവും, മാതൃദീര്‍ഘായുസ്സും സുഹൃത്ത് സുഖവും, വസ്ത്രം, ഭൂമി
ലാഭവും ലഭിക്കും.
അടുത്തതായി കുജന്‍ അഞ്ചില്‍
ഇരുന്നാലുള്ള ഫലങ്ങള്‍ ആണ് പറയാന്‍ പോകുന്നത്. കുജന്‍ അഞ്ചില്‍ ആണ്
ഇരിക്കുന്നതെങ്കില്‍ ജാതകന് സുഖാനുഭവവും, ധനയോഗവും, പുത്രാനുഭവങ്ങളും കുറയും.
ചപലബുദ്ധിയുള്ളവനും, പിശുക്കനുമായിരിക്കുവാന്‍ സാധ്യതയുണ്ട്. അനര്‍ത്ഥങ്ങള്‍
വരുത്തിവെയ്ക്കുന്നവനും, വികലാംഗനും, ധനരഹിതനും, ക്രൂരസ്വഭാവിയും, സഞ്ചാരശീലനും,
സാഹസപ്രവര്‍ത്തികളില്‍ താല്പര്യമുള്ളവനും, ആയിരിക്കും. ഇയാള്‍ പലപ്പോഴും ജനിച്ച
ധര്‍മ്മം വിട്ട് വേറെ ധര്‍മ്മങ്ങളില്‍ വിശ്വസിക്കുന്നവനും ആയിരിക്കും. ഇയാള്‍ക്കും
വാത കഫരോഗങ്ങള്‍ അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകും.
അഞ്ചാം ഭാവത്തിലെ കുജന്‍ ഒരു വ്യക്തിയെ വികലംഗനാക്കാനും സാധ്യതയുണ്ട്. വ്യക്തി
സന്ജാരശീലനും, സാഹസപ്രവര്‍ത്തികള്‍ ഇഷ്ട്പ്പെടുന്നു എന്നുള്ളതുകൊണ്ടും ഇത്തരം
പ്രവര്‍ത്തിയിലുടെയായിരിക്കാം വികലാംഗത സംഭവിക്കുന്നത്.
വാത കഫരോഗങ്ങളാണ് ഈ ജാതകന് കൂടുതലായും അനുഭവിക്കേണ്ടി
വരിക. ഇവിടെയും ബന്ധുക്കളെക്കൊണ്ടും പുത്രന്മാരെക്കൊണ്ടും വേണ്ടവിധം ഗുണങ്ങള്‍
കിട്ടിക്കൊള്ളണമെന്നില്ല.
പല കാര്യങ്ങളിലും ഈ ജാതകന് വിപരീത ബുദ്ധി (സാധാരണയില്‍
ചിന്തിക്കുന്നതിനു പകരം വിപരീതമായി ചിന്തിക്കുക) തോന്നുന്നതും ആയിരിക്കും. ചൊവ്വ
അഞ്ചില്‍ നില്‍ക്കുന്നത് നാലിലെ പോലെ തന്നെ ധാരാളം അനിഷ്‌ടഫലങ്ങള്‍
നല്ക്കുന്നതാണെങ്കിലും അവ ഉച്ചത്തിലോ, സ്വക്ഷേത്രത്തിലോ ആയിരുന്നാല്‍ ദോഷഫലങ്ങള്‍
കുറയും.
അഞ്ചാംഭാവം പ്രധാനമായും സന്താനഭാവമായത് കൊണ്ട് ഈ ഭാവത്തിന്‍റെ ബലമില്ലായ്മ
പ്രധാനമായും സന്താന ഭാഗ്യത്തെയാണ് ബാധിക്കുന്നത്. പല ഗ്രന്ഥങ്ങളിലും അഞ്ചാം
ഭാവത്തില്‍ കുജന്‍ ഇരുന്നാല്‍ ധനവാനായിത്തീരും എന്നോരഭിപ്രായവും നിലവിലുണ്ട്.
എന്തായാലും ജാതകന് കുടുംബത്തില്‍ സമാധാനം കുറവായിരിക്കും. അഥവാ സന്താനങ്ങള്‍
ഉണ്ടായിരുന്നാല്‍ അവര്‍ അഹംഭാവികളായിരിക്കും. അഞ്ചാം ഭാവത്തില്‍ കുജന്‍ ഇരുന്നാല്‍
വിദ്യാഭ്യാസ കാലത്ത് എഞ്ചിനിയറിംഗ് രംഗത്ത് നല്ല നിലയില്‍ എത്താന്‍ സാധ്യതയുണ്ട്.
ഇടവം, കന്നി, മകരം എന്നി രാശികളില്‍ കുജന്‍
അഞ്ചാം സ്ഥാനത്ത് ഇരുന്നാല്‍ ആ ജാതകന്‍ സിവില്‍ എഞ്ചിനീയറിംഗില്‍ നല്ല നിലയില്‍
ശോഭിക്കും. മിഥുനം, തുലാം, കുംഭം എന്നീ രാശികളില്‍ ഒന്നില്‍ ചൊവ്വ അഞ്ചാം
ഭാവത്തില്‍ ഇരുന്നാല്‍ മെഡിസിന്‍, ഫോറന്‍സിക് സയന്‍സ് എന്നീ രംഗത്ത് വിജയിക്കാന്‍
സാധ്യതയുണ്ട്. പലപ്പോഴും അഞ്ചിലെ കുജന്‍ ജാതകനെ കൈക്കുലിക്കാരനായി മാറ്റാം.
കുജന്‍ ആറാം ഭാവത്തിലിരുന്നാല്‍
ജാതകന് എന്തൊക്കെയാണ് സംഭവിക്കുക എന്നാണ് നമുക്കിനി നോക്കേണ്ടത്.
ആറാം ഭാവത്തില്‍ കുജന്‍ ഇരുന്നാല്‍
ജാതകന് യുദ്ധത്തില്‍ മരണം സംഭവിക്കാന്‍ ഇടയുണ്ട്. പക്ഷെ ജാതകത്തിലെ ചൊവ്വ
ഉച്ചത്തിലാണെങ്കില്‍ (മകരരാശി) സന്താനങ്ങള്‍ ധാരാളം ധനം സമ്പാദിക്കാന്‍
സാധ്യതയുണ്ട്. ജാതകന്‍ ധാരാളം ധനം ചെലവഴിക്കുന്നവനായിരിക്കും. അതുകൂടാതെ
വ്യക്തിയുടെ ദഹനപരമായി വളരെയധികം ശക്തിയുണ്ട്. അതായത് ഈ വ്യക്തി എന്തു ഭക്ഷണം
കഴിച്ചാലും ദഹിക്കും എന്നര്‍ത്ഥം. ജാതകന്‍ വളരെയധികം പ്രസിദ്ധനായിരിക്കും.
കാര്യങ്ങള്‍ ഏറ്റെടുത്താല്‍ അത് വിജയകരമായി കൊണ്ടുപോകാന്‍ കഴിയും എന്നര്‍ത്ഥം.
ശത്രുക്കളെ തോല്‍പ്പിക്കാന്‍ കഴിവുള്ളവനായിരിക്കും.
ജാതകന് ധാരാളം പണം, പദവി, വിജയം,
ശത്രുക്കളുടെ മേല്‍ വിജയം എന്നീ ഗുണങ്ങളും അടുത്ത ബന്ധുക്കളില്‍ നിന്നും ചെറിയ
രീതിയില്‍ ദ്രോഹങ്ങള്‍ അനുഭവിക്കുവാനും സാധ്യതയുണ്ട്. പണം ധാരാളം നഷ്ടപ്പെട്ടാലും
തിരിച്ചു പിടിക്കാന്‍ കഴിയും എന്നര്‍ത്ഥം. മുന്‍കോപം ധാരാളം ഉണ്ടായിരിക്കും
.
ചൊവ്വയ്ക്ക് പാപഗ്രഹ
ദൃഷ്ടിയുണ്ടെങ്കില്‍ ജാതകന്‍ യുദ്ധത്തില്‍ മരിക്കാനുള്ള സാധ്യതയുണ്ട്. സല്‍സംഗങ്ങള്‍
ധാരാളം ഉണ്ടാകും. ഇയാള്‍ക്ക് ഒന്നിലേറെ ഭാര്യമാര്‍ ഉണ്ടാകാവുന്നതാണ്.
ചൊവ്വയ്ക്ക് പാപയോഗങ്ങള്‍
ഇല്ലാതെയിരുന്നാല്‍ ശത്രുക്കളെ പരാജയപ്പെടുത്തും. ബുദ്ധിമാനായിരിക്കും.
കുലപ്രധാനിയുമായിരിക്കും. കാഴ്ചയ്ക്ക് പ്രിയംകരനും, സുശീലനും, ജനപ്രശംസ
നേടുന്നയാളുമായിരിക്കും.
കുജന്‍ ആറില്‍ നില്‍ക്കുന്നത്
മാതൃപക്ഷക്കാര്‍ക്ക് നല്ല അനുഭവം നല്‍കുകയില്ല. ചൊവ്വ കുജരാശിയില്‍ ആണെങ്കില്‍ പണം
സമ്പാദിക്കേണ്ട പ്രായത്തില്‍ പുത്ര മരണം സംഭവിക്കുന്നതും, അതുമൂലം വളരെയധികം
ക്ലേശങ്ങള്‍ അനുഭവിക്കുവാനും ഇടയാകും. കുജന്‍ ഒരാളുടെ ജാതകത്തില്‍ (സ്ത്രീ പുരുഷ
ഭേദമെന്യേ) ഏഴാം ഭാവത്തില്‍ ഇരിക്കുകയാണെങ്കില്‍ ആ ജാതകത്തിന് കുജദോഷമുണ്ടെന്നു
പറയും. കുജദോഷത്തെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ.
കുജന്‍ 7ല്‍ നല്ല സ്ഥലത്ത് അതായത്
സ്വക്ഷേത്രത്തിലോ ഉച്ചത്തില്‍, മിത്രസ്ഥാനത്ത് അല്ലെങ്കില്‍ നീച്ചസ്ഥാനത്തോ
ആണെങ്കില്‍ പ്രസിദ്ധമായ ഈ “ചൊവ്വദോഷം” അല്ലെങ്കില്‍ “കുജദോഷം” അതുമല്ലെങ്കില്‍
“മാംഗളിക്ക് ദോഷം” അനുഭവപ്പെടുകയില്ല. അതുമല്ലെങ്കില്‍ ജാതകത്തില്‍ പുരുഷന്‍റെ 7ല്‍
നില്‍ക്കുന്ന കുജന്‍ സ്ത്രീ ജാതകത്തിലെ ലഗ്നാല്‍, ഏഴില്‍ അല്ലെങ്കില്‍ എട്ടില്‍
നില്‍ക്കുന്ന കുജന്‍ പരിഹാരമാകും. അങ്ങനെ “കുജ ദോഷം” ഇല്ലാതാകും. ഇക്കാര്യം
പ്രത്യേകിച്ചും വിവാഹത്തിന് വേണ്ടി മാത്രമാണ് നോക്കുന്നത്. അതുകൂടാതെ 7ല്‍ കുജന്‍
നിന്നാലുള്ള ഫലങ്ങള്‍ എന്താണെന്നു നോക്കാം. ഏഴാം ഭാവത്തില്‍ കുജന്‍ ഉണ്ടെങ്കില്‍
വിവാഹം വൈകാന്‍ സാധ്യതയുണ്ട്.
അകാലത്തില്‍ ഭാര്യ മരണമോ, ഭര്‍ത്യമരണമോ
സംഭവിക്കാം. അതിന് പരിഹാരമായിട്ടാണ് രണ്ടു പേരിലും കുജന്‍ ജാതകത്തില്‍ വേണമെന്ന്
പറയുന്നത്. യുദ്ധത്തിനു- അല്ലെങ്കില്‍ മറ്റുള്ളവരുമായി വഴക്കടിക്കാന്‍ താല്പര്യം
തോന്നും. ശത്രുക്കള്‍ ശല്യപ്പെടുത്തും. വ്യാപാരം നന്നായി നടക്കില്ല.
പ്രത്യേകിച്ചും കൂട്ടുകച്ചവടം വിജയിക്കാന്‍ വിഷമമാണ്.
പക്ഷെ ഗുണകരമായ കാര്യം (ഇക്കാലത്ത്
പ്രത്യേകിച്ചും) ഈ ജാതകന്‍ തൊഴിലിനു വേണ്ടി വിദേശത്ത് പോകുവാന്‍ സാധ്യതയുണ്ട്
എന്നുള്ളതാണ്. പുരുഷന്മാര്‍ക്ക് മധ്യപാനാസക്തി, വ്യഭിചാരം മുതലായ കാര്യങ്ങളില്‍
താല്‍പര്യമുണ്ടായിരിക്കും. അഹങ്കാരിയായിരിക്കും. മറ്റുള്ളവരുമായി അനാവശ്യമായി
ദേഷ്യപ്പെടും. പല കാര്യങ്ങളിലും മടി ഉണ്ടാകും. എന്തെങ്കിലും കാര്യങ്ങള്‍ പ്രവര്‍ത്തിക്കണമെങ്കില്‍
വളരെയധികം തള്ളി വിടേണ്ടിവരും. മൊത്തത്തില്‍ പുരുഷജാതകത്തില്‍ 7ല്‍ കുജന്‍
ഉണ്ടെങ്കില്‍ ആ ജാതകന് സ്ത്രീകളോട് വളരെയധികം ആസക്തിയുണ്ടായിരിക്കും.
ജാതകത്തിലെ 7ലെ കുജനെക്കൊണ്ട്
വിഭാര്യ യോഗം, ഭാര്യ മരണം, ക്രൂരസ്വഭാവക്കാരിയായ ഭാര്യ എന്നീ പ്രശ്നങ്ങള്‍
അനുഭവിക്കേണ്ടി വരും. ഇടവം, കര്‍ക്കിടകം, കന്നി, ധനു, മീനം ഈ രാശികളില്‍ ചൊവ്വ
നിന്നാല്‍ ഈ ക്ലേശഫലങ്ങള്‍ കൂടുതലായി അനുഭവപ്പെടും. അതുപോലെ തന്നെ ഈ വ്യക്തി പല
തൊഴിലുകളില്‍ ഏര്‍പ്പെടുമെങ്കിലും ഒന്നിലും ഒറച്ചു നില്ക്കില്ല.
ഡോക്ടര്‍മാരുടെ ജാതകത്തില്‍ 7ല്‍
കുജന്‍ നിന്നാല്‍ അവര്‍ വലിയ സര്‍ജന്‍മാരായിത്തീരും. വക്കീലന്മാരാണെങ്കില്‍ അവര്‍
ക്രിമിനല്‍ കേസുകളില്‍ ശോഭിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരാണെങ്കില്‍ അവര്‍
മേലധികാരികളുമായി എപ്പോഴും വഴക്കടിച്ചു കൊണ്ടിരിക്കും.
(ഏഴാം ഭാവവും ദാമ്പത്യ സുഖവും
അടുത്തലക്കത്തില്‍).
https://g.co/kgs/ujjSYL
GOOGLE.CO.IN
Raveendran Nair (Jyotish Alankar)
B-20-G, Delhi Police Apartment, Mayur Vihar, Phase-1, Noida Link Rd, Patparganj, New Delhi, Delhi 110091
098716 90151
...See More098716 90151
Comments