ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍- 3 കഴിഞ്ഞ ലക്കങ്ങളില്‍ പുഷ്പാഞജലികള്‍, അഭിഷേകങ്ങള്‍, തുലഭാരങ്ങള്‍, ഹോമങ്ങള്‍, ചില രോഗങ്ങള്‍ക്കുള്ള പ്രത്യേക വഴിപാടുകള്‍, വ്രതങ്ങള്‍ കൊണ്ടുള്ള ഗുണങ്ങള്‍ എന്നിവ പറഞ്ഞു കഴിഞ്ഞു. ഈ ലക്കത്തില്‍ അതിനോടനുബന്ധിച്ചുള്ള കുറച്ച് കാര്യങ്ങള്‍ കൂടി പറയാന്‍ പോവുകയാണ്. നമ്മള്‍ പലതരം ദാനങ്ങള്‍ ചെയ്യാറുണ്ട്. അവകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് ആദ്യം നോക്കാം. 1. അന്നദാനം- ദാരിദ്ര്യവും കടവും മാറും 2. വസ്ത്രദാനം- ആയുര്‍വര്‍ദ്ധന 3. അരിദാനം- പാപവിമോചനം 4. പാല്‍ദാനം- ദുഃഖങ്ങള്‍ തീരും 5. തിലദാനം- ശക്തിവര്‍ദ്ധനം 6. നെയ്യ്ദാനം- രോഗശമനം 7. സ്വര്‍ണ്ണ ദാനം- കുടുംബദോഷം മാറികിട്ടും 8. വെള്ളിദാനം- സൌന്ദര്യം, വിദ്യാവര്‍...
Posts
Showing posts from May, 2021