കുമ്പ മേള ...........Raveendran Nair-Jyothish Alankar.Mobile.9871690151
കുംഭമേള; ഭാരതത്തിന്റെ പൈതൃക സംസകൃതി ഭാരതത്തിന്റെ ഏറ്റവും പ്രബലമായ സാംസ്‌കാരിക/പൈതൃക/തീർത്ഥാടന ഉത്സവമാണ് കുംഭമേള. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ പോലും ഇടം പിടിച്ചിട്ടുള്ള ഭാരതത്തിലെ അത്യപൂർവ്വ ആഘോഷങ്ങളിൽ ഒന്ന്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജ്വെന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. മൂന്ന് വർഷത്തെ ഇടവേളയിൽ ഈ നാല് ഇടങ്ങളിൽ ആയി കുംഭമേളയും, ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും, അലഹബാദിലും അര്‍ദ്ധ കുംഭമേള നടക്കുന്നു. 12 വർഷം കൂടുമ്പോൾ പൂർണ്ണ കുംഭമേളയായും നടത്തപ്പെടും. ഇങ്ങിനെ 12 പൂര്‍ണ കുംഭമേളകൾക്ക് ശേഷം അതായത് 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേള ഈ ശ്രേണിയിൽ ഏറ്റവും പ്രധാനം. 2013ല്‍ പ്രയാഗിൽ ഇത്തരമൊരു മഹാകുംഭമേള നടക്കുകയുണ്ടായി. അടുത്ത മഹാകുംഭമേള 2157 ൽ വീണ്ടും പ്രയാഗിൽ വച്ച് നടക്കും. ഇപ്പോൾ പ്രയാഗിൽ തുടങ്ങുന്നത് 6 വർഷത്തെ ഇടവേളയിൽ വരുന്ന അർദ്ധ കുംഭമേളയാണ്. നദീതട സംസ്കാരത്തിൽ ഇതൾ വിരിഞ്ഞ സനാതന സംസ്കൃതി നദീ ആരാധനയ്ക്ക് കൊടുത്ത പ്രാധാന്യമാണ് കുംഭമേളകൾ പോലുള്ള പൈതൃക ഉത്സവങ്ങൾ. ഹരിദ്വാറിൽ ഗംഗാ നദിയിലു...