Posts

Showing posts from February, 2019

ചോറ്റാനിക്കര മകം തൊഴൽ

Image
നാളെ പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ചോറ്റാനിക്കര കുംഭം ഉത്സവത്തോടനുബന്ധിച്ച് ഏഴാം നാളാണ് പ്രസിദ്ധമായ മകം തൊഴല്‍. കുംഭമാസത്തിലെ മകം നാളില്‍ മിഥുനലഗ്നത്തില്‍ (ഉച്ചക്ക് 2 മണിക്ക്) സര്‍വ്വാലങ്കാരവിഭൂഷിതയായി പരാശക്തി വില്വമംഗലം സ്വാമിയാര്‍ക്ക് വിശ്വരൂപദര്‍ശനം നല്‍കിയെന്നാണ് ഐതിഹ്യം. ആ പുണ്യ മുഹൂര്‍ത്തത്തെ അനുസ്മരിച്ചുകൊണ്ടാണ് മകം തൊഴല്‍ ആചരിച്ചുവരുന്നത്. 2 മണിക്ക് നട തുറക്കുമ്പോള്‍ ഭക്തജനങ്ങളുടെ മനസ്സില്‍ സാന്ത്വനത്തിന്റെ അമൃതമഴ വര്‍ഷിക്കുന്നു. ജനലക്ഷങ്ങള്‍ ദേവിയെ ഒരു നോക്കുകാണാന്‍, വിഗ്രഹത്തിലെ ഒരു പൂവിതളെങ്കിലും ചൂടാന്‍, അഭിഷേകതീര്‍ഥജലത്തിന്റെ ഒരു കണികയെങ്കിലും ദര്‍ശിക്കാന്‍, ശ്രീലകത്തുനിന്നു പ്രോജ്വലിക്കുന്ന ദിവ്യപ്രകാശധാര ഏല്‍ക്കാന്‍ കൊതിച്ചുകൊണ്ട്, എല്ലാവരും സ്വയം മറന്നുകൊണ്ട് അമ്മയെ വിളിക്കുന്നു. "അമ്മേ നാരായണ ദേവീ! നാരായണ" വീണ്ടും വീണ്ടും ആ ദേവീ മന്ത്രം ഭക്തന്മാരില്‍നിന്നു ഉയരുന്നു. മകം തൊഴാനെത്തുന്നത് കൂടുതലും സ്ത്രീകളാണ്. അന്ന് ദേവിയെ ദര്‍ശിക്കാന്‍ സാധിച്ചാല്‍ പരമപുണ്യമായി കരുതുന്നു. സ്ത്രീകള്‍ മംഗല്യഭാഗ്യത്തിനും, യോജിച്ച ജീവിതപങ്കാളിയെ ലഭിക്കുന്നതിനും...