ഭക്തിയോഗ - സംബാധനം-രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍
ഭക്തിയോഗ 1. ഈ ലോകത്തിൽ എറ്റവും ശക്തിയുള്ള അനുഭവമാണ് ഭക്തി . ഇത് ഒരാളുടെ നിർമ്മല ഹൃദയത്തിൽ നിന്നുദിക്കുന്നു 2. ഭക്തി അനുരാഗമാണ് .ഇതിൽ സ്വാർത്ഥതയില്ല 3. ദൈവം സ്നേഹവും സ്നേഹം ദൈവവും ആണ് . 4. ഭക്തിയാകുന്ന വിത്ത് വിതച്ചാൽ മനസ്സിൽ വിശ്വാസമാകുന്ന വേരോടും . പുരോഹിതർക്കു ചെയ്യുന്ന സേവനം അതിനു വളമാവും .അതിലൂടെ ദൈവവുമായി സംവദിക്കുക എന്ന ഫലം കൊയ്യാം. 5. ഭക്തി രണ്ടുവിധമുണ്ട് .ഇവയെ പരാഭാക്തിയെന്നും അപരാ ഭക്തിയെന്നും പറയുന്നു . 6. പ്രത്യേക ചിട്ടയോടെ മണിയടിച്ചും മറ്റും പ്രാർത്ഥിക്കുന്നതാണു അപരാഭക്തി . പരാഭക്തിയിൽ പ്രത്യേക ചടങ്ങുകൾ ഒന്നും തന്നെയില്ല .ഭക്തൻ ദൈവത്തിൽ ലയി...