Posts

Showing posts from June, 2018

കൃഷ്ണ ഞാൻ ഒന്നും അറിയുന്നില്ല...... *അരികില്‍ ഞാന്‍ ഉണ്ടായിരുന്നിട്ടും ...

Image
കുട്ടിക്കാലം മുതല്‍ കളികൂട്ടുകാരനായും പിന്നീടു തേരാളിയായും സന്തതസഹചാരിയായും ശ്രീകൃഷ്ണനോടൊപ്പം കൂടെയുണ്ടായിരുന്ന ഉദ്ധവര്‍, അവതാരലക്‌ഷ്യം പൂര്‍ത്തിയായി ഭഗവാന്‍  മടങ്ങാറായ വേളയില്‍ ശ്രീകൃഷ്ണനോട് ചോദിച്ചു :- " ദുര്യോധനനും ശകുനിയുമായി പാണ്ഡവര്‍ ചൂതുകളിയില്‍ ഏര്‍പ്പെട്ടപ്പോള്‍ എന്തുകൊണ്ട് അവരെ രക്ഷിക്കാതിരുന്നത് ?, യുധിഷ്ടിരനെ ചൂതുകളിയില്‍ നിന്നും പിന്തിരിപ്പിക്കാതിരുന്നത് ? ,അല്ലെങ്കില്‍ ധര്‍മ്മരാജനെ വിജയിപ്പിക്കാതിരുന്നത് എന്തെ ? , ധനവും രാജ്യവും നഷ്ട്ടപ്പെട്ടപ്പോഴെങ്കിലും അദ്ദേഹത്തെ തടയാതിരുന്നത്‌ എന്തുകൊണ്ട് ? ,സഹോദരങ്ങളെ പണയം വച്ചപ്പോഴെങ്കിലും അവിടെയ്ക്ക് കടന്നു ചെല്ലാഞ്ഞതെന്തേ ? ദ്രൌപതിയുടെ മാനം കവര്‍ന്നിടാന്‍ പാകത്തിന് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത് എന്തിന് ??? ഉദ്ധവര്‍ക്ക് മാത്രമല്ല മഹാഭാരതം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത് ... മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ശ്രീകൃഷ്ണന്‍ ഇങ്ങനെ മറുപടി നല്‍കി :- "വിവേകശാലി ജയിക്കും " ... ദുര്യോധനന് വിവേകം ഉണ്ടായിരുന്നു . വേണ്ട സമയത്ത് വിവേകമില്ലാതെ പോയതാണ് യുധിഷ്ഠിരന്‍റെ നഷ്ടം "... ധാരാളം സമ്പത്ത് ഉണ്ട...