Posts

Showing posts from April, 2018

സൂര്യ സംക്രമവും വിഷുവും..... എന്തുകൊണ്ട് 2018 ലെ വിഷു മേടം-2 ന് ആഘോഷിക്കുന്നു?.Raveendran Nair.9871690151

Image
എന്തുകൊണ്ട് 2018 ലെ വിഷു മേടം-2 ന് ആഘോഷിക്കുന്നു? സൂര്യോദയത്തിനുമുമ്പാണ് നമ്മള്‍ വിഷുക്കണി കാണുന്നത്. അപ്പോള്‍ മേടം ഒന്നാംതീയതി സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് സൂര്യന്‍, മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറിയിട്ടില്ലെങ്കിലോ? എങ്കില്‍ നമ്മള്‍ അതിനെ മീനക്കണി എന്നല്ലേ വിളിക്കേണ്ടത്? അതുകൊണ്ടാണ് സൂര്യോദയം കഴിഞ്ഞുവരുന്ന മേടവിഷു, തൊട്ടടുത്ത ദിവസം ആചരിക്കുന്നത്. മലയാളം ഒന്നാംതീയതി നമ്മള്‍ പൊതുവേ ആചരിക്കുന്നത് കലണ്ടര്‍ നോക്കിയാണ്. എന്നാല്‍ സൂര്യസംക്രമം (അതായത് സൂര്യന്‍ അടുത്ത രാശിയിലേക്ക് മാറുന്നത്) നടക്കുന്നത് സൂര്യോദയത്തിന് ശേഷമാണെങ്കില്‍, ആ ദിവസത്തെ ദിനമാനം (ഉദയം മുതല്‍ അസ്തമയം വരെയുള്ള സമയം) എടുത്ത്, അതിനെ അഞ്ചായി ഭാഗിച്ചാല്‍ ആദ്യത്തെ മൂന്ന്‍ ഭാഗയില്‍ സംക്രമം വന്നാല്‍ മലയാളം ഒന്നാംതീയതി അന്നുതന്നെയും, മൂന്ന്‍ ഭാഗയ്ക്ക് ശേഷമാണ് അന്നത്തെ സൂര്യസംക്രമം നടന്നതെങ്കില്‍ മലയാളം ഒന്നാംതീയതി ആചരിക്കുന്നത് അടുത്ത ദിവസമായിരിക്കും.  ഞങ്ങളുടെ അറിവില്‍, സംക്രമപൂജ നടക്കുന്ന അതിപ്രധാന ക്ഷേത്രം ശബരിമല മാത്രമാണ് (മകരത്തില്‍ മാത്രം). മകരസംക്രമം നടക്കുന്ന കൃത്യസമയത്ത് (അത് അര്‍ദ്ധരാത്രിയായാലും ന...