ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-17 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151
ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-17. രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍). ഫോണ്‍-9871690151 ജാതകത്തില്‍ ചന്ദ്രന്‍ ആറാംഭാവത്തിലായി അത് വൃശ്ചികരാശി വരികയാണെങ്കില്‍ ജാതകന്‍ മദ്യപാനി ആകാനുള്ള സാധ്യത ഉണ്ട്. അതുപോലെ തന്നെ ധനം അനാവശ്യമായി ചെലവാക്കുന്നവനും ആയിരിക്കും. ജീവിതത്തില്‍ വളരെയധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടതായിവരും. ചന്ദ്രന്‍ ഏതെങ്കിലും ഉഭയരാശിയിലാണ് ഇരിക്കുന്നതെങ്കില്‍ ജാതകന്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, കഫകേട്ട്, ക്ഷയം മുതലായ രോഗങ്ങള്‍ ഉണ്ടാകാവുന്നതാണ്. സ്ഥിരരാശിയിലാണെങ്കില്‍ പൈല്‍സ്, ഷുഗര്‍ മുതലായ രോഗങ്ങള്‍ വരാവുന്നതാണ്. ചന്ദ്രന്‍ ആറില്‍ ഇടവം, കന്നി, മകരം രാശികളിലാണെങ്കില്‍ രക്തദൂഷ്യം കൊണ്ടുള്ള രോഗങ്ങള്‍ ഉണ്ടാകാം. മേടം, ചിങ്ങം, ധനു എന്നീ രാശികളാണെങ്കില്‍ ജാതകന്‍ ഡോക്ടര്‍ ആയിരിക്കും. സ്വഭാവദൃഡത ഉണ്ടായിരിക്കും, ഇത്യാദിഗുണങ്ങളാണ് അനുഭവപ്പെടുക. ചന്ദ്രന്‍ എഴില്‍ നിന്നാല്‍ ജാതകന്‍ സൗമ്യസ്വഭാവക്കാരനായിരിക്കും. അതുപോലെതന്നെ നിയന്ത്രണവിധേയനും, സുഖിയും നല്ല ശരീരം ഉള്ളവനും കാമവാസനയുള...