ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-14 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151
ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-14 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍- 9871690151 സൂര്യന്‍ ലഗ്നത്തില്‍ (ഒന്നാം ഭാവത്തില്‍) നിന്നാല്‍ ആ ജാതകന് ഉണ്ടാകാവുന്ന ഗുണദോഷഫലങ്ങള്‍ നമ്മള്‍ കഴിഞ്ഞ ലക്കത്തില്‍ മനസ്സിലാക്കി കഴിഞ്ഞു. സൂര്യന്‍ രണ്ടാം ഭാവത്തിലാണ് ജാതകത്തിലെങ്കില്‍ ഒരു വ്യക്തിക്ക് ഉണ്ടാകാവുന്ന ഫലങ്ങളെ കുറിച്ച് നമുക്ക് നോക്കാം. സാമ്പത്തികമായി നല്ല ഉന്നമനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബക്ലേശങ്ങള്‍ ധാരാളം അനുഭവിക്കേണ്ടി വരും. ദാമ്പത്യമായി അത്ര സുഖത്തിലായിരിക്കുകയില്ല. സാമ്പത്തികമായി ഉന്നമനങ്ങള്‍ ഉണ്ടാകുമെങ്കിലും അവ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതാണ്. ബന്ധുക്കളുമായി സ്വരചെര്‍ച്ച കുറച്ചു ധാരാളം അനുഭവപ്പെടാം. നിരാശാബോധം ഇടയ്ക്കിടയ്ക്ക് തോന്നിയെന്നു വരാം. സന്താനങ്ങളെ കൊണ്ടുള്ള ഗുണങ്ങള്‍ വേണ്ടപോലെ ഉണ്ടായിക്കൊള്ളണമെന്നില്ല. കൂടെകൂടെ വീട് മാറേണ്ടി വന്നേക്കാം. വിദ്യാഭ്യാസ കാര്യങ്ങളില്‍ അനാവശ്യമായി തടസ്സം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വാക്കുകള്‍ക്ക് ശരിയായ രീതിയില്‍ പ്രവാഹാമില്ലാതെ സംഭാഷണ തടസ്സം അനുഭ...