Posts

Showing posts from September, 2015

ജ്യോതിഷത്തിലെ ബാലപാഠങ്ങള്‍-8-രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍),ഫോണ്‍-9871690151.

ചൊവ്വ ദോഷവും ചില തെറ്റിധാരണകളും. ചൊവ്വ  ദോഷത്തെ കുറിച്ച് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടായിരിക്കുകയില്ല.ഇപ്പോള്‍ മലയാളികള്‍ മാത്രമല്ല മറ്റുള്ള ഭാഷ ക്കാരും "ചൊവ്വ ദോഷത്തെ Manglik Dosham  എന്ന പേരില്‍ കൊണ്ട് നടക്കുന്നുണ്ട്. പക്ഷെ ചൊവ്വ ദോഷം തുടങ്ങിയത് കേരളത്തില്‍ നിന്നാണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. അതിന്റെ ചരിത്രത്തി ലെക്കൊന്നും  ഞാന്‍ കടക്കുന്നില്ല. പുരാതനമായ ക്ലാസ്സിക്‌ ഗ്രന്ഥങ്ങളില്‍ ഒന്നും ചൊവ്വ ദോഷത്തെ കുറിച്ച് കൂടുതല്‍ ഒന്നും പ്രതിപാദിക്കുന്നില്ല.ചൊവ്വ യെ പോലെ തന്നെ മറ്റു പപഗ്രഹങ്ങളായ  ശനി,സൂര്യന്‍,രഹു,കേതു  എന്നിവക്കും അവ ഏതേതു രാശികളില്‍ ഇരിക്കുന്നു എന്നതിനനുസരിച്ച് ദോഷമുണ്ട്. ചോവ്വക്കുള്ള പ്രത്യേകത എന്താണ എന്ന് വെച്ചാല്‍ സ്വ ക്ഷേത്രത്തില്‍ നിന്നും എഴാം ഭാവത്തി ലെക്കുള്ള  ദൃഷ്ടി കൂടാതെ നാലാം ഭാവതിലെക്കും,എട്ടാം ഭാവത്തിലെക്കും ദൃഷ്ടി കള്‍ ഉണ്ട് എന്നുള്ളതാണ്.ഇതുപോലെ ശനിക്കും എഴാം ഭവം കൂടാതെ മൂന്നിലെക്കും പത്തി ലെക്കും ദൃഷ്ടികള്‍ ഉണ്ട്. സൂര്യന്‍,രഹു,കേതു എന്നിവര്‍ക്ക് എഴാം ഭാവത്തിലേക്കു മാത്രമേ ദൃഷ്ടികള്‍ ഉള്ളു. സാധാരണ രീതിയില്‍ പപസാമ്യം  കണക്കാക്കുമ്പോള്‍ ചൊവ്വയെ പ്പോ