ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-7- ധനയോഗങ്ങള്‍- രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍-9871690151
ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-7 - രവീന്ദ്രന്‍ നായര്‍ , ജ്യോതിഷ് അലങ്കാര്‍- 9871690151 നിങ്ങളുടെ ജാതകത്തില്‍ ധനയോഗങ്ങള്‍ ഉണ്ടോ? നിങ്ങളുടെ ജാതകത്തില്‍ ധനവാനകാനുള്ള യോഗ ഭാഗ്യങ്ങള്‍ ഉണ്ടോ ?. അതാണ് നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത് . പലപ്പോഴും നാം എല്ലാവരും ചിന്തിച്ചു പോകാറുണ്ട് . നമ്മുടെ ചുറ്റുപാടുമുള്ള എല്ലാവരും ക്രമേണ പണക്കാരായി മാറുന്നു എന്തേ എനിക്ക് മാത്രം എന്നും ഈ ദാരിദ്ര്യം ? പക്ഷെ നിങ്ങളുടെ ജാതകത്തില്‍ താഴെ പറയുന്ന യോഗങ്ങളില്‍ ഒന്ന് രണ്ടു യോഗങ്ങള്‍ എങ്കിലും ഉണ്ടെങ്കില്‍ നിങ്ങളും ഇന്നലെങ്കില്‍ നാളെ ധനവാനാകും എന്ന് ഉറപ്പിചു പറയാവുന്നതാണ് . പ്രധാനപെട്ട ധനയോഗങ്ങള്‍ എങ്ങിനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം 1. ലഗ്നധിപതിയും ധനാധിപതിയും ചേര്‍ന്ന് രണ്ടാം ഭാവത്തിലിരിക്കുക . 2. രണ്ടാം ഭാവത്തില്‍ ശുഭ ഗൃഹങ്ങള്‍ ഇരിക്കുക . 3. രണ്ടാം ഭാവത്തിന്നു ശുഭ ഗ്രഹ ദൃഷ്ടി ഉണ്ടായിരുക്കുക . 4. രണ്ടാം ഭാവാധിപതിക്കുമേല്‍ ശുഭ ഗ്രഹ ദൃഷ്ടി ഉണ്ടായിരിക്കുക 5. രണ്ടാം ഭാവാധിപതിയോടു ചേര്‍ന്ന് ഏതെങ്കിലും ശുഭ ഗ്രഹമിരിക്കുക . 6. ഗുരു ഏതെങ്കില...