Posts

Showing posts from January, 2015

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-5- ഗ്രഹ പ്പിഴകളും പരിഹാരങ്ങളും-വഴിപാടുകള്‍- -രവീന്ദ്രന്‍ നായര്‍(Jyothish Alankar) 9871690151

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍- 5-   ഗ്രഹ പ്പിഴകളും പരിഹാരങ്ങളും രവീന്ദ്രന്‍ നായര്‍,ജ്യോതിഷ്അലങ്കാര്‍-9871690151 കഴിഞ്ഞ നാല് ലക്കങ്ങളായി നമ്മള്‍ ജ്യോതിഷത്തെ കുറിച്ച് കുറെ കാര്യങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു. ഇപ്രാവശ്യം ഗ്രിഹപ്പിഴകളെ കുറിച്ചും അവയുടെ പരിഹാരങ്ങളെ കുറിച്ചും  ആണ്  നമ്മള്‍ മനസിലാക്കാന്‍ പോകുന്നത്.‘ഗ്രിഹപ്പിഴ’ എന്ന വാക്ക് നമ്മള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോള്‍  സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാറുണ്ട്. പക്ഷെ യഥാര്‍ഥത്തില്‍ ഗ്രിഹപ്പിഴ എന്ന് പറഞ്ഞാല്‍ എന്താണ്? നമ്മുടെ ജാതക  പ്രകാരം ഗ്രിഹങ്ങള്‍ പിഴച്ചു നില്‍ക്കുന്ന കാലം എന്നാണ് അതിനര്‍ത്ഥം. സൂര്യന്‍ മുതല്‍ കേതു വരെയുള്ള ഏതെങ്കിലും ഗൃഹം ചാര (transit) വശാല്‍ അനിഷ്ട സ്ഥാനത് വരുന്നതിനെയാണ് ഗ്രിഹപ്പിഴാ  എന്ന് പറയുന്നത് ഇങ്ങനെ ഗ്രിഹപ്പിഴ വരുന്ന സമയത്ത് ആ ദോഷങ്ങളില്‍ നിന്ന് കുറെയൊക്കെ മോചനം ലഭിക്കുന്നതിനു വേണ്ടിയുള്ള  പരിഹാരങ്ങള്‍ പല ഗ്രന്ഥങ്ങള്ളിലും  നിര്‍ദേശിച്ചിട്ടുണ്ട്.  ഇത്തരം പ്രതിവിധികളിലൂടെയും സത് കര്‍മ്മങ്ങളിലുടെയും ഈ ദോഷങ്ങളെ  ലഘൂകരിക്കാന്‍ കഴിയും. ഗ്രിഹപ്പിഴ ഒഴ...