Posts

Showing posts from December, 2014

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-4. രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍,9871690151(Malyalee astrologer)

Image
 ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍- 4 രവീന്ദ്രന്‍ നായര്‍,ജ്യോതിഷ്അലങ്കാര്‍-9871690151 ശ്രാദ്ധവും പിറന്നാളും എടുക്കേണ്ടത് എങ്ങിനെ? പലരും എന്നോട് പലപ്പോഴും  ഫോണ്‍ ചെയ്തു ഇതിനെ പറ്റി ധാരാളം സംശയങ്ങള്‍. ചോദിക്കാറുണ്ട്. ഒരു മാസത്തില്‍ രണ്ടു പ്രാവശ്യം ഒരേ നക്ഷത്രം വന്നാല്‍ പിറന്നളിന്നു എങ്ങിനെയെടുക്കണം.എല്ലാ മാസത്തിലും ഒന്ന്- രണ്ടു നക്ഷത്രങ്ങള്‍ രണ്ടു പ്രാവശ്യം വരുന്നത് സ്വാഭാവികമാണ്. കാരണം ഏതു മാസവും ഒന്ന്,രണ്ടു, മൂന്നു എന്നി തിയതികളിലെ നക്ഷത്രങ്ങള്‍ വീണ്ടും ആ മാസത്തിലെ അവസാനത്തില്‍  വരിക സ്വാഭാവികമാണല്ലോ? അങ്ങിനെ വരുമ്പോള്‍ രണ്ടാമത് വരുന്ന  തിയതിയിലെ നക്ഷത്രമായിരുക്കും പിരന്നാളിനു എടുക്കേണ്ടത് . പക്ഷെ പ്രശ്നം വരുന്നത് അവിടെയല്ല. ഏതെങ്കിലും ഒരു നക്ഷത്രം തലേന്നും പിറ്റേന്നും ഉണ്ടെങ്കിലോ? ഇങ്ങിനെ വരുമ്പോഴാണ് കൂടുതലും ചിന്ത കുഴപ്പം ഉണ്ടാക്കുന്നത്. സൂര്യോദയ ത്തിനു ശേഷം 6  നാഴിക നേരം എങ്കിലും ഒരു  നക്ഷത്രം  ഉണ്ടെങ്കില്‍ ആ ദിവസം തന്നെ പിറന്നാളായി സ്വീകരിക്കാവുന്നതാണ്. തലേന്നും പിറ്റേന്നും 6  നാഴിക വരുക യാണെങ്കില്‍ പിറ്റേന്നത്തെ ദിവസം പിറന്നാളായി ...