Posts

Showing posts from January, 2018

ഹനുമാനും വട മാലയും തമ്മിലുള്ള ബന്ധം (രാജിവ് വാരിയറോഡു കടപ്പാട്)

Image
ഹനുമാനും വട മാലയും തമ്മിലുള്ള ബന്ധം -(രാജിവ് വാരിയറോഡു കടപ്പാട്) ശ്രീരാമപ്രിയഭക്തനും വാനര സ്വരൂപിയുമായ ഹനുമാൻ സ്വാമിക്ക് ഉഴുന്നുവട മാലയെന്തിന് ? ഉഴുന്ന് എന്ന ധാന്യം ഹിന്ദു ക്ഷേത്രവിധികളിൽ ഒരിടത്തും ഉപയോഗിക്കുന്നില്ല അതു മാംസ്യ ഗണവും ഭഗവത് പൂജകൾക്ക് വർജ്യവുമാണ്. എന്നിട്ടും പൂർണ്ണ സസ്യാഹാരിയും വാനര രൂപിയുമായി ജന്മമെടുത്ത ഹനുമാൻ സ്വാമിക്ക് ഉഴുന്നുവട മാലയണിയിക്കുന്നത് വിരോധാഭാസമല്ലേ , വേദോപനിഷത്തുകളുടെ ശരിയായ വസ്തുതകൾ മനസ്സിലാക്കാനുള്ള കഴിവുകേടോ അജ്ഞാതയോ കൊണ്ടല്ലേ ആധുനിക ഹിന്ദു സമൂഹം ഇത്തരം തെറ്റായ പൂജാവിധികൾ തേടുന്നതും സമർപ്പിക്കുന്നതും എന്താണ് ഹനുമാൻ സ്വാമിക്ക് വടമാല സമർപ്പണത്തിന്റെ പിന്നിൽ. രാക്ഷസ രാജൻ രാവണൻ സീതാദേവിയെ കവർന്ന് ലങ്കയിൽ രാവണ സങ്കേതത്തിൽ തടവിൽ കഴിയുമ്പോൾ സീതാന്വേഷണത്തിന്റെ ഭാഗമായി ശ്രീരാമദൂതനായി സീതയെ സന്ദർശിച്ച ഹനുമാന് ശ്രീരാമ സാമീപ്യ അഭിഷ്ടസിദ്ധിക്കു വേണ്ടി സീതാ ദേവി സമ്മാനിച്ചതാണ് വട മാല .പക്ഷെ അത് വടവൃക്ഷത്തിന്റെ അതായത് പേരാലിന്റെ തളിർ മൊട്ടുകൾ ( അതിന് വടയെന്നും പറയും) കോർത്ത മാല സമ്മാനിച്ചിരുന്നു. സീതാദേവിയുടെ ആഗ്രഹ പൂർത്തീകരണം ഉടൻ എത്രയും വേഗം ഉണ്ടാവുമെന്ന് ഹനു