ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍- 919871690151 Delhi നമ്മളില്‍ ഭുരീഭാഗം പേരും ക്ഷേത്ര സന്ദര്‍ശനം പതിവയിട്ടില്ലെങ്കിലും സൗകര്യം കിട്ടുമ്പോഴൊക്കെ ചെയ്യാറുണ്ട്. ആ സമയങ്ങളില്‍ നമ്മളൊക്കെ ശക്തിക്കൊത്ത വഴിപാടുകള്‍ ചെയ്യാറുണ്ട്. പക്ഷെ നമ്മളില്‍ ഒരു നല്ല ശതമാനം വരുന്ന ഭൂരീഭാഗത്തിനും ഈ വഴിപാടുകള്‍ കൊണ്ടുള്ള ഫലങ്ങള്‍ എന്തൊക്കെ ആണെന്ന് അറിയാത്തവരാണ്. ഇക്കാര്യങ്ങള്‍ ഞാന്‍ പലയിടത്തു നിന്നും ആയി സമ്പാദിച്ചതാണ്. അതുകൊണ്ട് ഇക്കാര്യങ്ങളുടെ ‘സമ്പാദകന്‍ ‘ആയി മാത്രം നിലക്കൊള്ളാന്‍ ആഗ്രഹിക്കുന്നു.ഇതിന്‍റെ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തന്ത്രഗ്രന്ഥങ്ങളിലോ, പുരാണങ്ങളിലോ ഒക്കെ ഉണ്ടായിരിക്കാം. പക്ഷെ, നമ്മുക്ക് പ്രധാനമായി അറിയേണ്ടത് എന്തെന്തു “പ്രശ്നങ്ങള്‍ക്ക്” എന്തെന്തു “വഴിപാടുകള്‍” ചെയ്യണം എന്നുള്ളതാണ്. സാധാരണക്കാരായ നമ്മള്‍ക്ക് ഇതറിഞ്ഞു കഴിഞ്ഞാല്‍ പലപ്പോഴും ഇക്കാര്യങ്ങളുടെ പരിഹാരാര്‍ത്ഥം ജ്യോത്സ്യന്മാരെയും, മന്ത്രവാദികളെയും കാണേണ്ട ആവശ്യം വരികയി...